Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇരട്ട ആനക്കുട്ടികൾക്ക് ജന്മം നൽകി കാട്ടാന; ബന്ദിപ്പൂരിൽ നിന്നുമുള്ള ഒരു അപൂർവ്വ കാഴ്ചയുടെ വീഡിയോ കാണാം

ഇരട്ട ആനക്കുട്ടികൾക്ക് ജന്മം നൽകി കാട്ടാന; ബന്ദിപ്പൂരിൽ നിന്നുമുള്ള ഒരു അപൂർവ്വ കാഴ്ചയുടെ വീഡിയോ കാണാം

സ്വന്തം ലേഖകൻ

ർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ കാട്ടാന ജന്മം നൽകിയത് ഇരട്ട ആനക്കുട്ടികൾക്ക്. രണ്ടു ദിവസം മുൻപാണ് അത്യപൂർവമായ ഈ സംഭവം നടന്നത്. കാട്ടാനക്കൂട്ടത്തിനൊപ്പം നടന്നു നീങ്ങിയ ആനകളിലൊന്ന് ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയായിരുന്നു. കാട്ടാനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന ഗർഭിണിയായ പിടിയാനയ്ക്ക് പെട്ടെന്ന് പ്രസവ വേദന അനുഭവപ്പെട്ടു. പ്രസവം നടക്കാൻ ബുദ്ധിമുട്ടായതിനെത്തുടർന്ന് ആന അൽപം അകലെയുള്ള ഒരു വെള്ളക്കെട്ടിലേക്ക് നീങ്ങി. വെള്ളത്തിനുള്ളിലേക്ക് ഇറങ്ങിയതിനു പിന്നാലെ പ്രസവം നടക്കുകയും ചെയ്തു. നിഷങ്ങൾക്കകം അമ്മയ്ക്ക് അരികിലായി രണ്ടു കുട്ടിയാനകൾ നീന്തിത്തുടിക്കുകയും ചെയ്തു.

അമ്മയാനയുടെയും കുഞ്ഞുങ്ങളുടെയും ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ആനകൾക്ക് പ്രസവത്തിൽ ഒന്നിലധികം കുട്ടികൾ ഉണ്ടാവുന്നത് അപൂർവമാണ്. അതിനാൽ തന്നെ അമ്മയാനയേയും കുട്ടികളേയും കാണാൻ സന്ദർശകർ വെള്ളക്കെട്ടിന് സമീപത്തേക്ക് കൂട്ടമായി എത്തിത്തുടങ്ങുകയും ചെയ്തു. പ്രസവത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളിൽ നിന്നും മുക്തയാകാത്ത അമ്മയാന ജനങ്ങളുടെ സാന്നിധ്യം മൂലം കരയിലേക്ക് കയറാൻ മടിച്ചു. ആനക്കുട്ടികളും അമ്മയ്ക്കാപ്പം വെള്ളത്തിൽ തന്നെ നിലയുറപ്പിച്ചു.

ജനങ്ങളെ കണ്ട് മൂന്ന് ആനകളും കരയിലേക്ക് കയറാൻ കൂട്ടാക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെ വനപാലകർ ജനങ്ങളെ അവിടെനിന്നും ദൂരേക്ക് മാറ്റി. ഇതോടെ കുഞ്ഞുങ്ങൾ സുരക്ഷിതരാണെന്ന് മനസ്സിലായ അമ്മയാന കരയിലേക്കു കയറി കുഞ്ഞുങ്ങളെയും കരയ്ക്ക് കയറാൻ സഹായിച്ചു. സന്ദർശകർ പകർത്തിയ ഇവയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധനേടുന്നത്.

അധികം വൈകാതെ കുഞ്ഞുങ്ങളുമായി അമ്മയാന ആനക്കൂട്ടത്തിനൊപ്പം ചേരുകയും ചെയ്തു. കുഞ്ഞുങ്ങളെ ശല്യപ്പെടുത്താൻ ആഗ്രഹമില്ലാത്തതിനാൽ അവയുടെ സഞ്ചാരഗതി നിരീക്ഷിക്കുന്നില്ലെന്ന് കടുവാ സങ്കേതത്തിന്റെ ഡയറക്ടറായ രമേശ് കുമാർ പറയുന്നു. ഇത് രണ്ടാംതവണയാണ് ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ ഇരട്ട ആനകുഞ്ഞുങ്ങൾ പിറന്നുവീഴുന്നത്. 1994 ലായിരുന്നു ആദ്യ ഇരട്ടകളുടെ ജനനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP