Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇയരാജയ്ക്ക് പുറമേ മോദിയെ പുകഴ്‌ത്തി സംവിധായകൻ ഭാഗ്യരാജും; വിമർശിക്കുന്നവർ മാസം തികയാതെ പ്രസവിച്ചവരെന്ന് സംവിധായകൻ

ഇയരാജയ്ക്ക്  പുറമേ മോദിയെ പുകഴ്‌ത്തി സംവിധായകൻ ഭാഗ്യരാജും; വിമർശിക്കുന്നവർ മാസം തികയാതെ പ്രസവിച്ചവരെന്ന് സംവിധായകൻ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നവർ മാസം തികയാതെ പ്രസവിച്ചവരാണെന്ന് നടനും സംവിധായകനുമായ ഭാഗ്യരാജ്. ബുധനാഴ്ച ചെന്നൈയിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസായ കമലാലയത്തിൽ നടന്ന 'പ്രധാനമന്ത്രിയുടെ ജനക്ഷേമ പദ്ധതികൾ- പുതിയ ഇന്ത്യ 2022' എന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവേയാണ് ഭാഗ്യരാജ് ഇങ്ങനെ പറഞ്ഞത്.

'വിശ്രമമില്ലാതെ മോദി ജോലി ചെയ്യുന്നു. ഊർജസ്വലനായ പ്രധാനമന്ത്രിയാണ് ഇന്ന് നാടിനാവശ്യം. പ്രവർത്തിക്കുന്ന ഭരണാധികാരിക്കുനേരെ വിമർശനങ്ങളുണ്ടാവുന്നതും സ്വാഭാവികമാണ്. വിമർശിക്കുന്നവരൊക്കെ മൂന്നുമാസം മുമ്പേ ജനിച്ചവരാണെന്ന് കണക്കാക്കിയാൽ മതി. ഇത്തരക്കാർ നല്ല അഭിപ്രായം പറയാറില്ലെന്ന് മാത്രമല്ല, നല്ലത് പറഞ്ഞാൽ കേൾക്കുകയുമില്ല. ജനമനസ്സുകളിലാണ് മോദിയുടെ സ്ഥാനം'- ഭാഗ്യരാജ് പറഞ്ഞു.

മോദിയെയും ഡോ. അംബേദ്കറെയും താരതമ്യം ചെയ്ത് സംഗീത സംവിധായകൻ ഇളയരാജ എഴുതിയ കുറിപ്പ് വൻ വിവാദമായതിന് പിന്നാലെയാണ് ഭാഗ്യരാജിന്റെ പ്രസ്താവന. ഇതിനെതിരെയും സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധമാണുയരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP