Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫാക്ടറി ലൈസൻസില്ലാതെ ഫാക്ടറി നടത്തിയ ഉടമക്കെതിരെ കോടതി കേസെടുത്തു; പ്രതി ജൂൺ 4 ന് ഹാജരാകണം

ഫാക്ടറി ലൈസൻസില്ലാതെ ഫാക്ടറി നടത്തിയ ഉടമക്കെതിരെ കോടതി കേസെടുത്തു; പ്രതി ജൂൺ 4 ന് ഹാജരാകണം

അഡ്വ.പി.നാഗരാജ്‌

തിരുവനന്തപുരം: രജിസ്‌ട്രേഷൻ ലൈസൻസില്ലാതെ ഫാക്ടറി പ്രവർത്തിപ്പിച്ച ഉടമക്കെതിരെ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി കേസെടുത്തു. വലിയതുറ ഫ്രണ്ട്‌സ് എൻജിനീയറിങ് വർക്‌സ് ഉടമയും മാനേജരുമായ സുബാഷ് ഗോമസിനെതിരെയാണ് ഫാക്ടറി കേസ് എടുത്തത്. പ്രതി ജൂൺ 4 ന് ഹാജരാകാൻ മജിസ്‌ട്രേട്ട് ലെനി തോമസ് കുരാകർ ഉത്തരവിട്ടു.

2015 മെയ് 14 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം ഫാക്ടറി ഇൻസ്‌പെക്ടർ എസ്. ഭദ്രൻ നടത്തിയ പരിശോധനയിലാണ് കുറ്റകൃത്യം കണ്ടെത്തിയത്. രജിസ്‌ട്രേഷനില്ലാതെ പ്രവർത്തിപ്പിച്ച ഫാക്ടറിയിൽ ജനറൽ എഞ്ചിനീയറിങ് വർക്കുകളായ ഗേറ്റ്, ഗ്രില്ല്, റൂഫ്, ഷട്ടർ മുതലായ ജോലികൾ ഏഴ് തൊഴിലാളികൾ ചെയ്യുന്നതായി കണ്ടു.

ആറ് കുതിരശക്തി (4.476 കിലോ വാട്ട്) വൈദ്യുതി ഉപയോഗിക്കുന്നതായും ശ്രദ്ധയിൽ പെട്ടു. തൊട്ടടുത്ത കെ എസ് ഇ ബി ഇലക്ട്രിക്കൽ ഓവർ ഹെഡ് ലൈനിൽ നിന്നും ആണ് വൈദ്യുതി കണക്ഷൻ എടുത്തിരുന്നത്. ഫാക്ടറി ലൈസൻസും രജിസ്റ്ററുകളും ഇല്ലാതെ ഫാക്ടറി പ്രവർത്തിപ്പിക്കുന്നതായും കണ്ടെത്തി കോടതിയിൽ സ്വകാര്യ അന്യായം സമർപ്പിച്ചു.

1957ലെ കേരള ഫാക്ടറീസ് ചട്ടങ്ങളിലെ ചട്ടം 5 (3) ( ഫാക്ടറി ലൈസൻസില്ലാതെ നിർമ്മാണ പ്രക്രിയ ചെയ്യൽ), ചട്ടം 130 ( എല്ലാ തൊഴിലാളികളുടെയും മസ്റ്റർ റോൾ പരിപാലിക്കാതിരിക്കൽ), ചട്ടം 132 ( ബൗണ്ട് പരിശോധന ബുക്ക് പരിപാലിക്കാതിരിക്കൽ ) എന്നീ ലംഘനങ്ങൾക്ക് 1948 ൽ നിലവിൽ വന്ന ഫാക്ടറീസ് നിയമത്തിലെ 6 (1) (ഡി) , 112 , 92 , 105 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് കോടതി ഫാക്ടറി കേസെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP