Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബസ്സുകളുടെ മിനിമം നിരക്ക് പത്ത് രൂപ; ഓട്ടോയുടേത് 30; ടാക്സി മിനിമം ചാർജ്ജ് ഇരുന്നൂറാക്കും; സൂപ്പർ ഫാസ്റ്റ് 22 രൂപ; ഫാസ്റ്റ് പാസഞ്ചർ 16; ദീർഘദൂര നോൺ എസി നിരക്ക് കുറയും; യാത്രാനിരക്ക് വർധന മെയ് ഒന്നാംതീയതി മുതൽ

ബസ്സുകളുടെ മിനിമം നിരക്ക് പത്ത് രൂപ;  ഓട്ടോയുടേത് 30; ടാക്സി മിനിമം ചാർജ്ജ് ഇരുന്നൂറാക്കും; സൂപ്പർ ഫാസ്റ്റ് 22 രൂപ; ഫാസ്റ്റ് പാസഞ്ചർ 16; ദീർഘദൂര നോൺ എസി നിരക്ക് കുറയും; യാത്രാനിരക്ക് വർധന മെയ് ഒന്നാംതീയതി മുതൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേറ്റ് ക്യാരിയേജുകൾ, ഓട്ടോറിക്ഷ, ക്വാഡ്രി സൈക്കിൾ, ടാക്‌സി എന്നിവയുടെ നിരക്കുകൾ പരിഷ്‌കരിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. പുതുക്കിയ നിരക്കുകൾ മെയ് ഒന്നുമുതൽ പ്രാബല്യത്തിൽവരും. ഇതനുസരിച്ച് സിറ്റി, ടൗൺ, സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ ഉൾപ്പെടെയുള്ള ഓർഡിനറി, മൊഫ്യൂസിൽ സർവീസുകളുടെ മിനിമം നിരക്ക് എട്ട് രൂപയിൽ നിന്ന് 10 രൂപയായി വർധിപ്പിക്കാൻ തീരുമാനിച്ചു.

ഓട്ടോയുടെ മിനിമം ചാർജ്ജ് 25 രൂപയിൽ നിന്നും 30 ആക്കും. ടാക്സി മിനിമം ചാർജ്ജ് ഇരുന്നൂറാക്കും. പുതുക്കിയ നിരക്കുകൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വരും. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് സംബന്ധിച്ച വിഷയം പഠിക്കുന്നതിനായി ഒരു കമ്മീഷനെ നിയോഗിക്കാനും തീരുമാനിച്ചു.

ഇതനുസരിച്ച് സിറ്റി / ടൗൺ / സിറ്റി സർക്കുലർ / സിറ്റി ഷട്ടിൽ ഉൾപ്പെടെയുള്ള ഓർഡിനറി / മൊഫ്യൂസിൽ സർവീസുകളുടെ മിനിമം നിരക്ക് 8 രൂപയിൽ നിന്നും 10 രൂപയായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. സിറ്റി ഫാസ്റ്റ് സർവീസുകളുടെ നിരക്ക് 10 രൂപയിൽ നിന്നും 12 രൂപയും, ഫാസ്റ്റ് പാസ്സഞ്ചർ, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസ്സഞ്ചർ സർവീസുകൾ 14 രൂപയിൽ നിന്നും 15 രൂപയും സൂപ്പർഫാസ്റ്റ് സർവീസുകൾ 20 രൂപയിൽ നിന്നും 22 രൂപയുമായി പുതുക്കി നിശ്ചയിച്ചു.

എക്സ്‌പ്രസ്സ്, സൂപ്പർ എക്സ്‌പ്രസ്സ്, സൂപ്പർ എയർ എക്സ്‌പ്രസ്സ്, സൂപ്പർ ഡീലക്‌സ് / സെമീ സ്ലീപ്പർ സർവീസുകൾ, ലക്ഷ്വറി / ഹൈടെക് ആൻഡ് എയർകണ്ടീഷൻ സർവീസുകൾ, സിംഗിൾ ആക്‌സിൽ സർവീസുകൾ, മൾട്ടി ആക്‌സിൽ സർവീസുകൾ, ലോ ഫ്‌ളോർ എയർകണ്ടീഷൻ സർവീസുകൾ എന്നിവയുടെ നിലവിലെ നിരക്ക് തുടരും.

ലോ ഫ്‌ളോർ നോൺ എയർകണ്ടീഷൻ സർവീസുകളുടെ നിലവിലെ നിരക്കായ 13 രൂപയിൽ നിന്നും 10 രൂപയായി കുറച്ചു. എ സി സ്ലീപ്പർ സർവീസുകൾക്ക് മിനിമം നിരക്ക് 130 രൂപയായും നിശ്ചയിച്ചു.

ഒരു മാസത്തേക്കോ ഒന്നിലധികം മാസങ്ങളിലേക്കോ സ്ഥിരം യാത്രക്കാർക്ക് പൊതുനിരക്കിന്റെ 30 ശതമാനം വരെ ഇളവു നൽകിക്കൊണ്ട് സീസൺ ടിക്കറ്റുകൾ അനുവദിക്കാനുള്ള അധികാരം കെ എസ് ആർ ടി സിക്കായിരിക്കും. ചാർജ്ജ് സംബന്ധമായ മറ്റെല്ലാ നിബന്ധനകളും മുൻ ഉത്തരവ് പ്രകാരം തുടരുന്നതായിരിക്കും.

ഓട്ടോറിക്ഷകൾക്ക് മിനിമം ചാർജ്ജ് 30 രൂപ (1.5 കിലോമീറ്റർ വരെ) മിനിമം ചാർജ്ജിനു മുകളിൽ ഓരോ കി.മീറ്ററിനും 15 രൂപ നിരക്കിൽ ഈടാക്കാവുന്നതാണ്. (ഓരോ നൂറു മീറ്ററിനും 1.50 രൂപ നിരക്കിൽ).

ക്വാഡ്രിസൈക്കിളുകൾക്ക് മിനിമം ചാർജ്ജ് 35 രൂപ (1.5 കി.മീറ്റർ വരെ) മിനിമം ചാർജ്ജിനു മുകളിൽ ഓരോ കി.മീറ്ററിനും 15 രൂപ നിരക്ക് ഈടാക്കാവുന്നതാണ്. (ഓരോ നൂറു മീറ്ററിനും 1.50 രൂപ നിരക്കിൽ).

ഡ്രൈവർ ഉൾപ്പെടെ 7 യാത്രക്കാർക്കു വരെ സഞ്ചരിക്കാവുന്ന, 1500 സി സി ക്കു താഴെയുള്ള മോട്ടോർ ക്യാബുകൾക്ക് (ടൂറിസ്റ്റ്, സാധാരണ മോട്ടോർക്യാബുകൾ ഉൾപ്പെടെ) മിനിമം ചാർജ്ജ് 200 രൂപ (5 കി.മീറ്റർ വരെ) മിനിമം ചാർജ്ജിനു മുകളിൽ ഓരോ കി.മീറ്ററിനും 18 രൂപ നിരക്കിൽ ഈടാക്കാവുന്നതാണ്.

ഡ്രൈവർ ഉൾപ്പെടെ 7 യാത്രക്കാർക്കു വരെ സഞ്ചരിക്കാവുന്ന, 1500 സി സി ക്കു മുകളിലുള്ള മോട്ടോർ ക്യാബുകൾക്ക് (ടൂറിസ്റ്റ്, സാധാരണ മോട്ടോർക്യാബുകൾ ഉൾപ്പെടെ) മിനിമം ചാർജ്ജ് 225 രൂപ (5 കി.മീറ്റർ വരെ) മിനിമം ചാർജ്ജിനു മുകളിൽ ഓരോ കി.മീറ്ററിനും 20 രൂപ നിരക്കിൽ ഈടാക്കാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP