Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തലശേരി അതിരൂപതാ ആർച്ച് ബിഷപ്പായി മാർ ജോസഫ് പാംപ്ലാനി ചുമതലയേറ്റു; സിറോ മലബാർ അധ്യക്ഷന്റെ നിയമന പത്രിക വായിച്ചു അതിരൂപത ചാൻസിലർ ഡോ. തെങ്ങുംപള്ളിൽ; ചടങ്ങിൽ സംബന്ധിച്ച് മന്ത്രിമാരും പ്രമുഖരും

തലശേരി അതിരൂപതാ ആർച്ച് ബിഷപ്പായി മാർ ജോസഫ് പാംപ്ലാനി ചുമതലയേറ്റു; സിറോ മലബാർ അധ്യക്ഷന്റെ നിയമന പത്രിക വായിച്ചു അതിരൂപത ചാൻസിലർ ഡോ. തെങ്ങുംപള്ളിൽ; ചടങ്ങിൽ സംബന്ധിച്ച് മന്ത്രിമാരും പ്രമുഖരും

സ്വന്തം ലേഖകൻ

തലശേരി:തലശേരി അതിരൂപതയുടെ നാലാമത് മെത്രാപ്പൊലീത്തയായി മാർ ജോസഫ് പാംപ്ലാനി ചുമതലയേറ്റു. തലശേരി സെന്റ് ജോസഫ്‌സ് കത്തീഡ്രൽ അങ്കണത്തിൽ തയാറാക്കിയ വേദിയിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. സ്ഥാനാരോഹണ കർമങ്ങൾക്ക് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രധാന കാർമികത്വം വഹിച്ചു.

ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ട്, ആർച്ച് ബിഷപ് മാർ ജോർജ് വലിയമറ്റം എന്നിവർ സഹകാർമികരായി. മാർ ജോസഫ് പാംപ്ലാനിയെ തലശേരി അതിരൂപത അധ്യക്ഷനായി നിയമിച്ചുള്ള സിറോ മലബാർ അധ്യക്ഷന്റെ നിയമന പത്രിക തലശേരി അതിരൂപത ചാൻസിലർ ഡോ. തെങ്ങുംപള്ളിൽ വായിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനം ഭാരത കാതോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷനായി. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലെയോപോൾദോ ജിറേല്ലി മുഖ്യാതിഥിയായി.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി. മുരളീധരൻ, മന്ത്രി റോഷി അഗസ്റ്റിൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, ജോൺ ബ്രിട്ടാസ് എംപി, രാജ് മോഹൻ ഉണ്ണിത്താൻ എംപി, പി. സന്തോഷ് കുമാർ എംപി, സണ്ണി ജോസഫ് എംഎ‍ൽഎ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP