Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിന്റെ നിയുക്ത ഗവർണ്ണർ എച്ച് രാജയ്ക്ക് അഭിനന്ദനുമായി തമിഴ്‌നാട്ടിലെ ബിജെപി ഗ്രൂപ്പുകളിൽ ചർച്ച; ശക്തമാകുന്നത് കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മാറുമെന്ന സന്ദേശം; പൗരത്വ ഭേദഗതിയിലും ബുർഖയിലും കാർഷിക നിയമത്തിലും പരിവാറിനെ പിന്തുണച്ച ഗവർണ്ണർ അടുത്ത ഉപരാഷ്ട്രപതിയാകുമോ? ഡൽഹിയിൽ ചർച്ചകൾ സജീവം

കേരളത്തിന്റെ നിയുക്ത ഗവർണ്ണർ എച്ച് രാജയ്ക്ക് അഭിനന്ദനുമായി തമിഴ്‌നാട്ടിലെ ബിജെപി ഗ്രൂപ്പുകളിൽ ചർച്ച; ശക്തമാകുന്നത് കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മാറുമെന്ന സന്ദേശം; പൗരത്വ ഭേദഗതിയിലും ബുർഖയിലും കാർഷിക നിയമത്തിലും പരിവാറിനെ പിന്തുണച്ച ഗവർണ്ണർ അടുത്ത ഉപരാഷ്ട്രപതിയാകുമോ? ഡൽഹിയിൽ ചർച്ചകൾ സജീവം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മാറുമോ? കേരളത്തിന്റെ അടുത്ത ഗവർണ്ണറായി തമിഴ്‌നാട്ടിലെ ബിജെപി നേതാവ് എച്ച് രാജയെത്തുമെന്ന് അഭ്യൂഹം. തമിഴ്‌നാട്ടിലെ ബിജെപി അനുകൂല വാട്സാപ്പ് ഗ്രൂപ്പുകളിലാണ് രാജ അടുത്ത കേരളാ ഗവർണ്ണറാകുമെന്ന സൂചനകളുള്ളത്. പല ഗ്രൂപ്പുകളിലും ഗവർണറാകുന്ന രാജയ്ക്ക് ആശംസാ സന്ദേശം എത്തുകയാണ്. ആരിഫ് മുഹമ്മദ് ഖാന് കൂടുതൽ വലിയ ഉത്തരവാദിത്തം കിട്ടുമെന്ന ചർച്ച ദേശീയ തലത്തിലുമുണ്ട്,

പിണറായി സർക്കാരുമായി നിരന്തരം ഇടഞ്ഞ്, ദേശീയശ്രദ്ധ നേടിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. സ്ഥിരമായി ഡൽഹിയിൽ തമ്പടിച്ച് അദ്ദേഹം നടത്തുന്ന രാഷ്ട്രീയ കരുനീക്കങ്ങളും ചർച്ചയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഉന്നത ബിജെപി നേതാക്കളുമായും ഉറ്റബന്ധമുള്ള ആരിഫ് മുഹമ്മദ് ഖാൻ രാജ്യത്തിന്റെ അടുത്ത ഉപരാഷ്ട്രപതിയാകുമെന്ന് ബിജെപിക്കാരും സൂചനകൾ നൽകുന്നു.

ലോക്‌സഭാ, രാജ്യസഭാ അംഗങ്ങളടങ്ങിയ ഇലക്ട്രൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കും വോട്ടവകാശമുണ്ട്. ആനുപാതിക പ്രാതിനിധ്യ നിയമപ്രകാരം കൈമാറ്റം ചെയ്യാവുന്ന ഒറ്റവോട്ട് സമ്പ്രദായത്തിലാണ് തിരഞ്ഞെടുപ്പ്. എത്രയും സ്ഥാനാർത്ഥികളുണ്ടോ അത്രയും വോട്ട് മുൻഗണനാക്രമത്തിൽ രേഖപ്പെടുത്തണം. സാധുവായ വോട്ടിന്റെ പകുതിയിലധികം ലഭിക്കുന്ന സ്ഥാനാർത്ഥി ജയിക്കും. ബിജെപിക്ക് ലോക്‌സഭയിൽ 301ഉം രാജ്യസഭയിൽ 101ഉം അംഗങ്ങളാണുള്ളത്. സഖ്യകക്ഷികൾക്കെല്ലാം കൂടി ലോക്‌സഭയിൽ 333 പേരും രാജ്യസഭയിൽ 117പേരുമുണ്ട്. വോട്ട് മൂല്യത്തിൽ ഭരണപക്ഷത്തിനാണ് മുൻതൂക്കം. അതുകൊണ്ട് തന്നെ ബിജെപിക്ക് ഉപരാഷ്ട്രപതിയെ ജയിപ്പിക്കാനാകും.

മുസ്ലിം വിഭാഗത്തിൽ നിന്നൊരാളെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാക്കുന്ന തന്ത്രം ബിജെപി ചർച്ച ചെയ്യുന്നുണ്ട്. ബിജെപിയുടെ ഹിന്ദുത്വ നിലപാടുകൾക്ക് ഉൾക്കൊള്ളാനാകുന്ന നേതാവാണ് ആരിഫ് മുഹമ്മദ് ഖാൻ. 2019 സെപ്റ്റംബർ മുതൽ കേരള ഗവർണർ എന്ന നിലയിൽ പ്രവർത്തിക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ ആർ എസ് എസുമായും ചേർന്നാണ് പ്രവർത്തിക്കുന്നത്. ആർ എസ് എസ് നേരിട്ട് നടത്തുന്ന അനന്തപുരി ഹിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്യാനും ആരിഫ് മുഹമ്മദ് ഖാൻ സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആരിഫ് മുഹമ്മദ് ഖാൻ ഉപരാഷ്ട്രപതിയാകാനുള്ള സാധ്യത ഏറെയാണ്. ഇതിനിടെയാണ് എച്ച് രാജയാണ് അടുത്ത കേരളാ ഗവർണ്ണർ എന്ന തരത്തിൽ തമിഴ്‌നാട്ടിൽ അഭിനന്ദന പ്രവാഹമെത്തുന്നത്.

പൗരത്വ നിയമ ഭേദഗതിയിലും കാർഷിക നിയമത്തിലും കേന്ദ്രസർക്കാരിനെ ആരിഫ് മുഹമ്മദ് ഖാൻ പിന്തുണച്ചിരുന്നു. ബുർഖാ വിവാദത്തിലും ബിജെപിക്കൊപ്പമായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. ഈ സാഹചര്യത്തിലാണ് ആരിഫ് മുഹമ്മദ് ഖാനെ ഉപരാഷ്ട്രപതിയാക്കാനുള്ള ആലോചനകൾ. ഉത്തർപ്രദേശിലെ പ്രായം കുറഞ്ഞ മന്ത്രി, മുത്തലാക്കിന്റെ നിശിത വിമർശകൻ. മുസ്ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി കേന്ദ്ര മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ നേതാവ് എന്നിങ്ങനെയെല്ലാം ആരിഫ് മുഹമ്മദ് ഖാൻ ശ്രദ്ധേയനാണ്. ചരൺസിംഗിന്റെ ഭാരതീയ ക്രാന്തി ദളിൽ തുടങ്ങി കോൺഗ്രസിലൂടെ വളർന്നു. പിന്നെ കോൺഗ്രസിനെ വെല്ലുവിളിച്ച് ജനതാദളിലൂടെ ബിജെപിയിൽ എത്തി.

ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ ജനിച്ച ആരിഫ് ഖാൻ അലിഗഡ് മുസ്ലിം സർവ്വകലാശാലയിൽ സ്വതന്ത്രതാ പാർട്ടിയുടെ ബാനറിൽ യൂണിയൻ പ്രസിഡന്റായി. മുസ്ലിം പണ്ഡിതന്മാരെ തടഞ്ഞുകൊണ്ടായിരുന്നു അവിടത്തെ തുടക്കം. പിൽക്കാലത്ത് ചരൺസിംഗിന്റെ ഭാരതിക്രാന്തി ദളിലൂടെ നിയമസഭയിലേക്കുള്ള കന്നിപോരാട്ടം പാളി. 1977ൽ ജനതാപാർട്ടിയിലൂടെ 26 വയസിൽ നിയമസഭാംഗവും പിന്നീട് മന്ത്രിയുമായി. ആരിഫ് ഖാനിലെ തീപ്പൊരി കണ്ട ഇന്ദിരാഗാന്ധി കോൺഗ്രസിലെത്തിച്ച് എ.ഐ.സി.സി ജോയിന്റ് സെക്രട്ടറിയാക്കി. 1980ൽ കാൺപൂരിൽ നിന്ന് ലോക്‌സഭയിലേക്ക്.

1982ൽ കേന്ദ്ര വാർത്താ വിതരണ സഹമന്ത്രി. യുപിയിലെ ബഹ്‌റൈച്ചിൽ നിന്ന് രണ്ടാം വട്ടം ലോക്‌സഭാംഗം. ഇന്ദിരയുടെ മരണശേഷം രാജീവ് ഗാന്ധിയുടെ വിശ്വസ്തനായി.ഷാബാനു കേസിൽ മുസ്ലിം വനിതകൾക്ക് ജീവനാംശം നൽകണമെന്ന സുപ്രീംകോടതിയെ വിധിയെ പ്രധാനമന്ത്രി രാജീവ് ഗാന്ധി പിന്തുണച്ചത് സമുദായത്തിലെ തീവ്രനിലപാടുകളെ എതിർത്തിരുന്ന ഖാൻ സ്വാഗതം ചെയ്തു. ആഭ്യന്തര സഹമന്ത്രിയായിരുന്ന ഖാൻ സർക്കാർ നിലപാട് വിശദീകരിച്ച് ലോക്‌സഭയിൽ നടത്തിയ 55 മിനിട്ട് നീണ്ട പ്രസംഗം പ്രസിദ്ധമാണ്. പിന്നീട് മുസ്ലിം വ്യക്തി നിയമബോർഡിന്റെ വാദങ്ങൾ കേട്ട് രാജീവ് മലക്കം മറിഞ്ഞു. സുപ്രീംകോടതി വിധി മറികടക്കാൻ സർക്കാർ 1986ൽ മുസ്ലിം വിവാഹമോചന സംരക്ഷണ നിയമം കൊണ്ടുവന്നു.

അതിൽ പ്രതിഷേധിച്ച ഖാൻ നിയമം പാസാക്കുന്നതിന് മുൻപ് ലോക്‌സഭയിലെ പിൻസീറ്റിൽ ചെന്നിരുന്ന് മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിക്കത്ത് എഴുതി കോൺഗ്രസും വിട്ടു. 2004ൽ ബിജെപിയിൽ ചേർന്നെങ്കിലും ഖാന്റെ തീവ്രമുസ്ലിം വിരുദ്ധ നിലപാടുകളുടെ വില ബിജെപി തിരിച്ചറിഞ്ഞത് 2014ൽ നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷമാണ്. മുത്തലാഖ്, കാശ്ര്മീർ വിഷയങ്ങളിൽ മോദിക്ക് പിന്തുണ നൽകി. ഇതോടെ മോദിയുടെ വിശ്വസ്തനുമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP