Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അല്ല തിരുമേനി നിങ്ങൾക്ക് പുടിനേക്കാൾ വെറുപ്പാണോ പ്രീതി പട്ടേലിനെ? റുവാണ്ടയിലേക്ക് അഭയാർത്ഥികളെ അയയ്ക്കാനുള്ള തീരുമാനത്തെ എതിർത്ത കാന്റബറി ആർച്ച് ബിഷപ്പിനെ വിമർശിച്ച് ബോറിസ് ജോൺസൺ

അല്ല തിരുമേനി നിങ്ങൾക്ക് പുടിനേക്കാൾ വെറുപ്പാണോ പ്രീതി പട്ടേലിനെ? റുവാണ്ടയിലേക്ക് അഭയാർത്ഥികളെ അയയ്ക്കാനുള്ള തീരുമാനത്തെ എതിർത്ത കാന്റബറി ആർച്ച് ബിഷപ്പിനെ വിമർശിച്ച് ബോറിസ് ജോൺസൺ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ''നേരാ തിരുമേനീ.....'' ആനക്കാട്ടിൽ ഈപ്പച്ചൻ സ്‌റ്റൈലിൽ ആഞ്ഞടിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. അനധികൃതമായി ബ്രിട്ടനിലെത്തുന്ന അഭയാർത്ഥികളെ റുവാണ്ടയിലേക്ക് അയയ്ക്കുന്നതിനുള്ള പുതിയ തീരുമാനത്തെ എതിർത്ത കാന്റബറി ആർച്ച് ബിഷപ്പിനു നേരെയാണ് ബോറിസ് ജോൺസൺ വിമർശനമുയർത്തുന്നത്. സർക്കാർ നയത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്താനാണ് ബിഷപ്പ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

ഹോം സെക്രട്ടറി പ്രീതി പട്ടേലിനെ ബി ബി സി തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ തെറ്റിദ്ധാരണ പരത്താൻ ആദ്യമേ ബി ബി സി ശ്രമിച്ചെന്നും പുരോഹിതരിൽ ചിലർ അത് ഏറ്റെടുക്കുകയായിരുന്നു എന്നുമായിരുന്നു ബോറിസ് ജോൺസൺ പറഞ്ഞത്. ഈസ്റ്റർ ദിന പ്രസംഗത്തിൽ പുടിനെതിരെ ഇത്രയും ശബ്ദമുയർത്തി ഇവർ സംസാരിച്ചില്ലെന്നതും ശ്രദ്ധേയമാണെന്ന് ബോറിസ് ജോൺസൺ പറഞ്ഞു.

റുവാണ്ട പദ്ധതി ദൈവഹിതത്തിന് എതിരാണ് എന്നായിരുന്നു കാന്റബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെല്ബി ഈസ്റ്റർദിന സന്ദേശത്തിൽ പറഞ്ഞത്. അഭയാർത്ഥികളായി എത്തുന്നവരെ കടൽകടത്തുന്ന നടപടി നൈതികമായ ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്ന ഒന്നാണ് എന്നായിരുന്നു ഈസ്റ്റർ ദിനത്തിൽ കാന്റബറി കത്തീഡ്രലിൽ എത്തിയ വിശ്വാസികളോട് ബിഷപ്പ് പറഞ്ഞത്. വിശദാംശങ്ങൾ എല്ലാം രാഷ്ട്രീയത്തിനും രാഷ്ട്രീയക്കാർക്കുമായി നീക്കിവയ്ക്കുമ്പോഴും എല്ലാവരും ദൈവത്തിന്റെ വിചാരണക്കായി നിന്നുകൊടുക്കേണ്ടി വരുമെന്ന് പറഞ്ഞ ആർച്ച് ബിഷപ്പ് അവിടെ ഈ നയം സ്വീകരിക്കപ്പെടില്ല എന്നും പറഞ്ഞു.

കൃസ്ത്യൻ മൂല്യങ്ങളിൽ വികാസം പ്രാപിച്ച ബ്രിട്ടനെ പോലൊരു രാജ്യത്തിന് ഉത്തരവാദിത്തങ്ങൾ മറുകരാർ കൊടുത്ത് നടപ്പാക്കുക എന്നത് തികച്ചും അനുയോജ്യമല്ലാത്ത ഒരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതും റുവാണ്ടയേ പോലൊരു രാജ്യത്തേക്ക് അഭയാർത്ഥികളെ അയയ്ക്കുക എന്നത് ദൈവത്തിന് നിരക്കാത്ത കാര്യമാണ്. നമ്മുടെ തെറ്റുകളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തവനാണ് ദൈവം എന്നും അദ്ദെഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു.

റുവാണ്ട പദ്ധതി പ്രായോഗികവും നിയമപരവുമാണോ എന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ടോറി പാർട്ടി നേതാവുമായ തെരേസ മെ സംശയം ഉയർത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു ബോറിസ്ന്റെ പ്രതികരണം. ഒറ്റയ്ക്കുള്ള പുരുഷന്മാരെ മാത്രമെ റുവാണ്ടക്ക് അയയ്ക്കുകയുള്ളു എന്ന നയം സ്ത്രീകടത്തിന് വഴി തെളിക്കുമോ എന്നും തെരേസ മേ കഴിഞ്ഞ ദിവസം ജനപ്രതിനിധി സഭയിൽ ചോദിച്ചിരുന്നു.

അതേസമയം 2010-2016 കാലഘട്ടത്തിൽ ഹോം സെക്രട്ടറിയായിരിക്കുമ്പോൾ അനധികൃത കുടിയേറ്റം തടയാൻ നിരവധി നടപടികൾ എടുത്ത് പരാജയപ്പെട്ട തെരേസ മേയുടെ പ്രസ്താവനക്കെതിരെ സ്വന്തം പാർട്ടിക്കാർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. തെരേസ മേയുടെ യുക്തി മനസ്സിലാകുന്നില്ല എന്നായിരുന്നു ഒരു ടോറി എം പി പ്രതികരിച്ചത്. റുവാൻഡ പദ്ധതി പോലുള്ളവ നടപ്പിലാക്കിയില്ലെങ്കിൽ ഇനിയും ധാരാളമായി അനധികൃത കുടിയേറ്റക്കാർ ബ്രിട്ടനിലെത്തുമെന്നും ഭരണകക്ഷി എം പിമാർ ചൂണ്ടിക്കാണിക്കുന്നു.

റുവാൻഡയിലേക്ക് അയയ്ക്കുവാനുള്ള അഭയാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡത്തെ കുറിച്ച് പാർലമെന്റിൽ ചോദ്യം ഉയർന്നെങ്കിലും പ്രീതി പട്ടേൽ അത് വെളിപ്പെടുത്തിയില്ല. മനുഷ്യക്കടത്തുകാർ അത്തരത്തിലുള്ള പഴുത് ഉപയോഗിക്കാൻ സാധ്യതയുണ്ട് എന്നതിനാലാണ് അത് വെളിപ്പെടുത്താത്തത് എന്നും അവർ പറയുനു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP