Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പരാതിയുമായി നീ മുന്നോട്ടു പോയാൽ നിന്നെ ഞാൻ കാണിച്ചു തരാം; നിന്നെ ഞാൻ കോടതി കയറ്റും; പത്തനംതിട്ട-ബംഗളൂരു കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ പീഡനത്തിന് ഇരയായ യുവതിക്ക് പ്രതിയുടെ ഭീഷണി സന്ദേശം; ഡ്രൈവർ ഷാജഹാനെ സംരക്ഷിക്കാനുറപ്പിച്ച് കെഎസ്ആർടിസി വിജിലൻസ് ഓഫീസറും

പരാതിയുമായി നീ മുന്നോട്ടു പോയാൽ നിന്നെ ഞാൻ കാണിച്ചു തരാം; നിന്നെ ഞാൻ കോടതി കയറ്റും; പത്തനംതിട്ട-ബംഗളൂരു കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ പീഡനത്തിന് ഇരയായ യുവതിക്ക് പ്രതിയുടെ ഭീഷണി സന്ദേശം; ഡ്രൈവർ ഷാജഹാനെ സംരക്ഷിക്കാനുറപ്പിച്ച് കെഎസ്ആർടിസി വിജിലൻസ് ഓഫീസറും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പത്തനംതിട്ട-ബംഗളൂരു കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ പീഡനത്തിന് ഇരയായെന്ന് പരാതി നൽകിയ പിജി വിദ്യാർത്ഥിനിക്ക് നേരെ പ്രതിയായ ഡ്രൈവർ ഷാജഹാന്റെ ഭീഷണി. പരാതിയുമായി മുന്നോട്ടു പോയാൽ കാണിച്ചു തരാമെന്നും നിന്നെ ഞാൻ കോടതി കയറ്റുമെന്നും ഷാജഹാൻ പരാതിക്കാരിയുടെ വാട്സാപ്പിലേക്ക് സന്ദേശമയച്ചു. യുവതി ഈ സന്ദേശം കെഎസ്ആർടിസി വിജിലൻസിന് കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ 16 ന് പുലർച്ചെ കൃഷ്ണഗിരിക്ക് സമീപം വച്ചാണ് യുവതി ബസിൽ പീഡിപ്പിക്കപ്പെട്ടത്. ഈ വാർത്ത ഇന്നലെ മറുനാടനാണ് പുറത്തു കൊണ്ടു വന്നത്. യാത്രക്കാരുടെ റിസർവേഷൻ ലിസ്റ്റ് നോക്കിയാണ് ഷാജഹാൻ യുവതിയുടെ നമ്പർ കൈക്കലാക്കിയത്. തനിക്കെതിരേ യുവതി പരാതി നൽകിയെന്ന് മനസിലാക്കിയായിരുന്നു ഷാജഹാന്റെ നീക്കം. തുടർന്ന് മൂന്നു തവണ ഇയാൾ യുവതിയെ വിളിക്കാൻ ശ്രമിച്ചു. എന്നാൽ യുവതി ഫോണെടുത്തില്ല. തുടർന്നാണ് വാട്സാപ്പിലേക്ക് ശബ്ദസന്ദേശം അയച്ചത്.

അതിനിടെ ഡ്രൈവർ ഷാജഹാന് എതിരായ പരാതി ഒതുക്കാൻ കെഎസ്ആർടിസി വിജിലൻസ് ഓഫീസർ ഷാജു ലോറൻസിന്റെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചു. യുവതിയുടെ പരാതിയിൽ മൊഴി എടുക്കുന്നതിനായി വിജിലൻസ് സംഘം ബംഗളൂരുവിലേക്ക് പോകുന്നുമുണ്ട്.

ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ പിജി വിദ്യാർത്ഥിനിയാണ് പരാതിക്കാരി. പത്തനംതിട്ട ഡിപ്പോയിൽ ജോലി ചെയ്യുന്ന ഡ്രൈവർ ഷാജഹാൻ ചിറ്റാർ സ്വദേശിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് പുറപ്പെട്ട ബസിൽ കോട്ടയത്തു നിന്നാണ് പിജി വിദ്യാർത്ഥിനി കയറിയത്. ശനിയാഴ്ച പുലർച്ചെ മൂന്നിന് കൃഷ്ണഗിരിക്ക് സമീപം വച്ചാണ് പീഡനം നടന്നത് എന്നാണ് പരാതിയിൽ പറയുന്നത്. യുവതി ബംഗളൂരുവിൽ എത്തിയതിന് ശേഷം ഇമെയിലിലാണ് പരാതി നൽകിയത്.

ബസിന്റെ ജനൽപ്പാളി നീക്കാൻ സാധിക്കാതെ വന്നപ്പോൾ ഇവർ ഷാജഹാന്റെ സഹായം തേടുകയായിരുന്നു. ദീർഘദൂര സർവീസുകളിൽ രണ്ട്‌ ്രൈഡവർമാരാണുണ്ടാവുക. ഇരുവരും മാറി മാറി ഓടിക്കും. മറ്റൊരു ്രൈഡവർ ഓടിച്ചു കൊണ്ടിരുന്നപ്പോഴാണ് ഷാജഹാന്റെ സഹായം യുവതി തേടിയത്. ഗ്ലാസ് നീക്കാനെന്ന വ്യാജേനെ യുവതിക്ക് സമീപമെത്തിയ ഷാജഹാൻ ജനനേന്ദ്രിയം തന്റെ തുടയിൽ ഉരസുകയും സ്വകാര്യ ഭാഗങ്ങളിൽ പിടിച്ച് അമർത്തുകയും ചെയ്തുവെന്നാണ് പരാതി. അപ്രതീക്ഷിതമായ നടപടിയിൽ ഭയന്നു പോയ തനിക്ക് ആ സമയം ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ലെന്നും ബംഗളൂരുവിലെ വീട്ടിലെത്തിയ ശേഷമാണ് പരാതി നൽകുന്നതെന്നും യുവതിയുടെ പരാതിയിലുണ്ട്.

കെഎസ്ആർടിസി വിജിലൻസ് ഓഫീസർ പരാതി പത്തനംതിട്ട ഡിടിഓയ്ക്കും വിജിലൻസ് ഓഫീസർ ഇൻ ചാർജിനും കൈമാറിയിട്ടുണ്ട്. ഇവർ ഷാജഹാന്റെ മൊഴി എടുത്തുവെന്നാണ് സൂചന. താൻ നിരപരാധിയാണെന്നാണ് ഷാജഹാൻ പറയുന്നത്. അതേ സമയം, കെഎസ്ആർടിസിയിൽ നിന്ന് നടപടിയുണ്ടാകാത്ത പക്ഷം യുവതി പരാതി പൊലീസിന് കൈമാറുമെന്നും സൂചനയുണ്ട്.

ഷാജഹാൻ മുൻപ് നിരവധി തവണ അച്ചടക്ക നടപടി നേരിട്ടയാളാണ്. സ്ത്രീകൾ അടക്കമുള്ള യാത്രക്കാരോട് മോശമായി പെരുമാറിയതിന് ഇയാളെ പത്തനംതിട്ട ജില്ലയ്ക്ക് വെളിയിലേക്ക് വിട്ടെങ്കിലും സ്വാധീനം ഉപയോഗിച്ച് തിരിച്ചെത്തി. കെഎസ്ആർടിസിയിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് അടക്കം ഇയാളെ ഭയമാണെന്നും പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP