Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുട്ടുകുത്തി ഭക്തന്റെ തൊഴുകൈകളിൽ ദക്ഷിണ നൽകി അനുഗ്രഹിച്ച് മുത്തപ്പൻ; ഗോപിക്ക് ഇത് ജീവിത സായൂജ്യം

മുട്ടുകുത്തി ഭക്തന്റെ തൊഴുകൈകളിൽ ദക്ഷിണ നൽകി അനുഗ്രഹിച്ച് മുത്തപ്പൻ; ഗോപിക്ക് ഇത് ജീവിത സായൂജ്യം

സ്വന്തം ലേഖകൻ

മടിക്കേരി: മടിക്കേരി മുത്തപ്പൻ മടപ്പുരയിലെ ബ്രഹ്മകലശക്കല്ലിനരികിൽ ദർശനം കാത്തിരുന്ന ഭക്തന്റെ തൊഴുകൈകൾ മുട്ടുകുത്തി കൂട്ടിപ്പിടിച്ച് അനുഗ്രഹിച്ച് മുത്തപ്പൻ. പോളിയോ ബാധിച്ച് തളർന്ന ഗോപിയെ ആണ് മുത്തപ്പൻ കനിഞ്ഞ് അനുഗ്രഹിച്ചത്. ''ഇത് മുത്തപ്പൻ തരുന്നത്. ആരു കൈവിട്ടാലും മുത്തപ്പനുണ്ടാകും''- സ്‌നേഹത്തലോടുകളോടെ മുത്തപ്പൻ അരുളി.

ആറാം വയസ്സിൽ പോളിയോ ബാധിച്ച് ഇരുകാലും തളർന്നിട്ടും മുത്തപ്പനെ കാണാൻ ചെറുകുന്ന് നിരങ്ങിക്കയറി എത്തിയതായിരുന്നു അറുപതുകാരൻ ഗോപി. ഭക്തരുടെ നീണ്ടനിരയ്ക്കു മുന്നിൽ നിൽക്കുന്നതിനിടയിൽ ഒരുവേള മുത്തപ്പന്റെ കണ്ണ് തിരക്കിൽനിന്ന് മാറി, നിലത്തിരിക്കുന്ന ഗോപിയിലുടക്കി. അതോടെ ഗോപിക്കു മുന്നിലെത്തി. കൈയിലുണ്ടായിരുന്ന ദക്ഷിണ ഗോപിയുടെ കൂപ്പിയ കൈവിടർത്തി അതിൽ ചൊരിഞ്ഞു.

ഭക്തനു മുന്നിൽ മുത്തപ്പൻ മുട്ടുകുത്തി അനുഗ്രഹം ചൊരിയുന്ന അപൂർവ കാഴ്ചയ്ക്കാണ് ചുറ്റുമുള്ളവർ സാക്ഷ്യംവഹിച്ചത്. ഏപ്രിൽ എട്ടിന് ഈ ദൃശ്യം ക്യാമറയിൽ പകർത്തിയത് വിദ്യാർത്ഥികളായ സഹോദരിമാർ വീക്ഷിതയും വിസ്മിതയുമാണ്. മുളിയാലേബട്ടിലെ വിമുക്ത ഭടൻ ബി.എസ്. വിഷ്ണു പൂജാരിയുടെയും മുത്തപ്പൻ മടപ്പുരയിലെ ജീവനക്കാരി ബേബിയുടെയും മക്കളാണിവർ.

''വഴിയിൽ ചങ്ങാതി. കാട്ടിൽ കാട്ടാളൻ. വീട്ടിൽ ധർമദൈവം. അതാണ് മുത്തപ്പൻ. ഭക്തരെങ്ങനെയോ അതുപോലെയാകണം ദൈവം''- മുത്തപ്പന്റെ കോലമണിഞ്ഞ കണ്ണൂർ അഴീക്കോട് പാലോട്ടുകാവിന് സമീപത്തെ കിഴക്കേപുരയിൽ കെ.പി. പ്രസൂൺ ആ മുഹൂർത്തത്തെ കുറിച്ച് വിവരിക്കുന്നതിങ്ങനെ.

മടിക്കേരി ഗോളിബീജെ സ്വദേശിയാണ് ഗോപി. കരിങ്കല്ലിൽ പേരുകൊത്തിയായിരുന്നു ജീവിതം. കാഴ്ച മങ്ങിത്തുടങ്ങിയതോടെ അതു നിർത്തി. കടമുറി വാടകയ്ക്ക് കൊടുത്തു. സഹോദരൻ ഹരീഷ് പൂജാരിക്കൊപ്പമാണ് താമസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP