Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വിദേശ സർവകലാശാലകളുമായി സഹകരിക്കാൻ ഇന്ത്യൻ സർവകലാശാലകൾക്ക് അനുമതി; സംയുക്ത ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകാനും സർവകലാശാലകൾക്ക് പച്ചക്കൊടി വീശി യു ജി സി

വിദേശ സർവകലാശാലകളുമായി സഹകരിക്കാൻ ഇന്ത്യൻ സർവകലാശാലകൾക്ക് അനുമതി; സംയുക്ത ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകാനും സർവകലാശാലകൾക്ക് പച്ചക്കൊടി വീശി യു ജി സി

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: ഗുണനിലവാരം ഉള്ള വിദ്യാഭ്യാസം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് വിദേശ സർവകലാശാലകളുമായി സഹകരിക്കാൻ ഇന്ത്യൻ സർവകലാശാലകൾക്ക് യു ജി സി അനുമതി നൽകി. സംയുക്ത ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകാനും സർവകലാശാലകൾക്ക് അനുമതി നൽകിയതായി യു ജി സി. അറിയിച്ചു. ഇതിനായി യു ജി സി. നിലവിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്.

ഇതോടെ സംയുക്ത കോഴ്സുകളിൽ ചേരുന്ന വിദ്യാർത്ഥികൾക്ക്, ആ പ്രോഗ്രാമിന്റെ തരം അനുസരിച്ച് നിശ്ചിത ശതമാനം കോഴ്സ് ക്രെഡിറ്റ് വിദേശ സർവകലാശാലകളിൽനിന്ന് നേടാൻ കഴിയും. ഇതിനായി വിദ്യാർത്ഥികൾ വിദേശ സർവകലാശാലകളിൽ പ്രവേശനം തേടേണ്ടതില്ല. ഇന്ത്യയിലെ സർവകലാശാലകളിൽ പഠനം തുടരുന്നതിനൊപ്പം തന്നെ വിദ്യാർത്ഥികൾക്ക് വിദേശപഠന അനുഭവ നേടാനും യുജിസിയുടെ പുതിയ ഭേദഗതിയിലൂടെ സാധിക്കും.

വിദേശ സർവകലാശാലകളുമായി സഹകരിക്കാനുള്ള അനുമതി രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ വലിയ പരിഷ്‌കരണങ്ങൾക്ക് വഴിവയ്ക്കുമെന്ന് യുജിസി. ചെയർമാൻ എം. ജഗദേഷ് കുമാർ വ്യക്തമാക്കി. ട്വിന്നിങ് പ്രോഗ്രാം, ജോയിന്റ് ഡിഗ്രി പ്രോഗ്രാം, ഡ്യുവൽ ഡിഗ്രി പ്രോഗ്രാം എന്നീ മൂന്നുതരം കോഴ്സുകൾ പരസ്പര സഹകരണത്തിലൂടെ സർവകലാശാലകൾക്ക് വാഗ്ദാനം ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട തലത്തിൽ മികച്ച റാങ്കിങ്ങുള്ള സർവകലാശാലകളുമായിട്ടായിരിക്കും ഇന്ത്യൻ സർവകലാശാലകൾ സഹകരിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP