Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നല്ല ഓഫർ വന്നാൽ ഡാൻസ് ചെയ്യുമെന്ന് മഞ്ജു; അതിന്റെ ആവശ്യം ഉണ്ടോ എന്ന് ദിലീപ്; ഗുരുവായൂരിൽ നൃത്ത പരിപാടി ഉണ്ടെന്ന കാര്യം ദിലീപ് അറിഞ്ഞത് മീഡിയയിലൂടെ; അകൽച്ചയുടെ കാരണങ്ങൾ അഭിഭാഷകനോട് നടന്റെ സഹോദരൻ അനൂപ് വിശദീകരിക്കുന്ന ശബ്ദരേഖ പുറത്ത്

നല്ല ഓഫർ വന്നാൽ ഡാൻസ് ചെയ്യുമെന്ന് മഞ്ജു; അതിന്റെ ആവശ്യം ഉണ്ടോ എന്ന് ദിലീപ്; ഗുരുവായൂരിൽ നൃത്ത പരിപാടി ഉണ്ടെന്ന കാര്യം ദിലീപ് അറിഞ്ഞത് മീഡിയയിലൂടെ; അകൽച്ചയുടെ കാരണങ്ങൾ അഭിഭാഷകനോട് നടന്റെ സഹോദരൻ അനൂപ് വിശദീകരിക്കുന്ന ശബ്ദരേഖ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ നൽകിയ നിർണായക ശബ്ദരേഖ പുറത്ത്. ദിലീപിന്റെ അഭിഭാഷകനും സഹോദരൻ അനൂപും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. വിചാരണ വേളയിൽ കോടതിയിൽ നൽകേണ്ട മൊഴികൾ എങ്ങനെ വേണമെന്ന് അഭിഭാഷകൻ അനൂപിന് പറഞ്ഞുകൊടുക്കുന്നതാണ് ശബ്ദരേഖയിൽ ഉള്ളത്. മഞ്ജുവാര്യരും ദിലീപും വേർപിരിയാനുള്ള കാരണങ്ങളിലൊന്ന് അനൂപ് അഭിഭാഷകനോട് പറയുന്നതും ശബ്ദരേഖയിൽ ഉണ്ട്. റിപ്പോർട്ടർ ടിവിയാണ് വിശദാംശങ്ങൾ പുറത്തുവിട്ടത്.

ഗുരുവായൂരിലെ ഒരു ഡാൻസ് പരിപാടിയുമായി ബന്ധപ്പെട്ടാണ് മഞ്ജുവും ദിലീപും തമ്മിൽ ആദ്യമായി വഴക്കുണ്ടാകുന്നതെന്ന് അനൂപ് ശബ്ദരേഖയിൽ പറഞ്ഞു. നല്ല ഓഫർ വന്നാൽ താൻ ഡാൻസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മഞ്ജു പറഞ്ഞതിനെ ദിലീപ് എതിർത്തതോടെയാണ് അവർ തമ്മിൽ അകൽച്ച രൂക്ഷമായതിന്റെ കാരണങ്ങളിലൊന്ന് എന്ന് അനൂപ് ഓഡിയോയിൽ പറയുന്നു.

അനൂപിന്റെ വാക്കുകൾ

ഗുരുവായൂരുള്ള പബ്ലിക് ഡാൻസ് പെർഫോമൻസ് ഗീതാ പത്മകുമാറാണ് നടത്തിയത്. ഈ ഡാൻസ് പ്രോഗ്രാമിന്റെ കാര്യത്തിലാണ് നമ്മുടെ വീട്ടിൽ മഞ്ജുവാര്യരും ആയി ഒരു വഴക്കുണ്ടാക്കുന്നത്. മീഡിയയിൽ വന്നു കഴിഞ്ഞിട്ടാണ് മഞ്ജു ഗുരുവായൂരിൽ ഡാൻസ് പെർഫോമൻസ് ഉണ്ട് എന്നുള്ളത് അറിഞ്ഞത്. ചേട്ടനും അത് അറിഞ്ഞിട്ടില്ല. മഞ്ജുവിനോട് പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് നല്ല ഓഫർ വന്നാൽ ഞാൻ ഡാൻസ് പെർഫോമൻസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് എന്നുള്ള നിലയിൽ മഞ്ജു പറഞ്ഞു.

ദിലീപ് അപ്പോൾ അതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ചു. അതു കഴിഞ്ഞപ്പോൾ പിന്നെ അവർ തമ്മിൽ ഒരു അകൽച്ചയായി. ചേട്ടൻ വന്നാൽ മഞ്ജു മൈൻഡ് ചെയ്യാറില്ല, ഭക്ഷണം കൊടുക്കുന്നില്ല ഒരു രീതിയിലും മഞ്ജു ചേട്ടന്റെ കാര്യങ്ങളും മോളുടെ കാര്യങ്ങളും ശ്രദ്ധിക്കാതെ വന്നു. ശ്രീകുമാർ കല്യാൺ ജൂവലേഴ്സ് പരസ്യം ചെയ്യുന്ന ആളായിട്ടാണ് വരുന്നത്. ശ്രീകുമാർ മേനോന് എന്താണെന്നുവച്ചാൽ ചേട്ടനെ വെച്ചിട്ട് പരസ്യചിത്രങ്ങൾ ചെയ്യണം. അങ്ങനെ നമ്മുടെ വീട്ടിൽ വന്നു തുടങ്ങി.

മഞ്ജു ഒരു പ്രൊഫഷണൽ ഡാൻസർ ആകും എന്ന നില വന്നതോടെ ശ്രീകുമാർ മഞ്ജുവുമായി അങ്ങോട്ട് അടുത്തു. മഞ്ജുവിന്റെ കാര്യങ്ങൾ മഞ്ജുവിന്റെ ഏജന്റ് ആയിട്ട് സാമ്പത്തിക കാര്യങ്ങൾ നോക്കുന്നത് എല്ലാം ശ്രീകുമാർ മേനോൻ ആയി. മഞ്ജു ആലുവ ആക്സിസ് ബാങ്കിൽ ചേട്ടൻ അറിയാതെ ഒരു അക്കൗണ്ട് തുടങ്ങുന്നു. അതിനെപ്പറ്റി വീട്ടിൽ വന്നപ്പോൾ മഞ്ജു പറഞ്ഞു, എന്റെ പൈസ ഇടാൻ താൻ എനിക്ക് അക്കൗണ്ട് വേണം എന്നു പറഞ്ഞു. ചേട്ടൻ പറഞ്ഞു എന്റെ എന്തുകാര്യവും ഞാൻ നിന്നോട് പറയുന്നതല്ലേ, നീ ഒരു കാര്യം ചെയ്യുമ്പോൾ അത് എന്നോട് പറയേണ്ടതല്ലേ എന്നൊക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ ശ്രീകുമാർ മേനോൻ വന്നിട്ട് അക്കൗണ്ട് തുടങ്ങി എന്ന് പറഞ്ഞു. പിന്നെ ശ്രീകുമാർ മേനോൻ വഴി ഡാൻസ് പെർഫോമൻസ് ബുക്കിങ് ആയിട്ട് എടുത്തു തുടങ്ങി.

അതിനായി വലിയ കാശ് ചോദിക്കുന്നു. എന്നുവച്ച് കഴിഞ്ഞാൽ 7 ലക്ഷം രൂപ 10 ലക്ഷം രൂപ എന്നൊക്കെയുള്ള നിലയില് എന്നുവച്ചാൽ വേറെ ആര് ചോദിക്കുന്നതിനേക്കാളുംവളരെ കൂടുതൽ കാശ് ചോദിച്ചു തുടങ്ങി അതനുസരിച്ച് ശ്രീകുമാർ മേനോൻ മാർക്കറ്റിങ് ചെയ്യുകയും ചെയ്തു. അമ്പലത്തിലെ പ്രോഗ്രാമിനു മഞ്ജുവിനെ ശ്രീകുമാർ മേനോൻ വഴി അവർ അപ്രോച് ചെയ്തപ്പോൾ തിരുവനന്തപുരത്തെ കരിക്കകം അമ്പലത്തിലെ അവർ വന്ന് കഴിഞ്ഞപ്പോൾ മഞ്ജു 10 ലക്ഷം രൂപ വേണമെന്ന് പറഞ്ഞു. അപ്പോ അവർ സംസാരിച്ചിട്ടും മഞ്ജു കുറച്ചില്ല. അപ്പൊ അവർ ചേട്ടനെ കോൺടാക്ട് ചെയ്തിട്ട് ചേട്ടനോട് പറഞ്ഞു, കാശ് അത്രയും ഞങ്ങൾക്ക് പറ്റില്ല കുറപ്പിക്കണം എന്ന് പറഞ്ഞു ചേട്ടൻ മഞ്ജുവിനോട് പറഞ്ഞു. അപ്പോൾ മഞ്ജു പറഞ്ഞു ഞാനാണ് എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ചേട്ടൻ എന്താണെന്ന് വച്ചാൽ ചെയ്യരുത് എന്ന് പറഞ്ഞിട്ടില്ല. ചേട്ടൻ അതിന്റെ കാശ് കുറയ്ക്കണം എന്ന് പറഞ്ഞപ്പോൾ മഞ്ജു അത് വിസമ്മതിച്ചു. എന്റെ കാര്യത്തിൽ ഇടപെടേണ്ട എന്ന് പറഞ്ഞു.

2013 ഏപ്രിലിൽ ഓസ്ട്രേലിയയിൽ ഒരു സ്റ്റേജ് ഷോയ്ക്ക് പോകാൻ ഇരിക്കുമ്പോൾ മഞ്ജു പറഞ്ഞു ഞാൻ വരുന്നില്ല എന്ന്. എനിക്ക് എന്റെ ഫ്രണ്ട്സിനെ കൂടെ വേറെ പ്രോഗ്രാം ഉണ്ടെന്ന് പറഞ്ഞു. വരുന്നില്ലെന്ന് പറഞ്ഞു മഞ്ജു പോയില്ല, അപ്പോഴാണ് ഇത് കുറെക്കൂടി രൂക്ഷമാകുന്നത്. അത് ഇവരെല്ലാം കൂടി പതിനഞ്ചാം തീയതി ഓസ്ട്രേലിയയിലേക്ക് ടൂർ പോയി.

അവർ പോയിട്ട് തിരിച്ചു വരുന്നത് മെയ് അഞ്ചാം തീയതി ആണ്. അതായത് 20 ദിവസം കഴിഞ്ഞ്. ഈ സമയങ്ങളിൽ ഒക്കെ എന്താണെന്ന് ഗുരുവായൂരിലെ ഡാൻസ് കഴിഞ്ഞശേഷം മഞ്ജു വീട്ടിൽ പറയാതെ പോകുന്നു. ചില ദിവസം തിരിച്ചു വരാറില്ല. ചില ദിവസം ഗീതുവിന്റെ വീട്ടിൽ താമസിക്കുകയാണ് എന്നൊക്കെ പറഞ്ഞു. മഞ്ജുവിനെ ഫ്രണ്ട്സിന്റെ കൂടെ താമസിക്കുന്നു എന്നൊക്കെ പറഞ്ഞു. ചില ദിവസം വരാറില്ല. ഇവർ പോയി രണ്ടുദിവസം കഴിഞ്ഞപ്പോൾ മഞ്ജു ആരോടും പറയാതെ ഇറങ്ങിപ്പോയി. എവിടെ പോവുകയാണെന്ന് അമ്മ ചോദിച്ചപ്പോൾ ഞാൻ വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞു.

ഇതു കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞപ്പോൾ മഞ്ജുവിന്റെ അമ്മയും മധുവിന്റെ ഭാര്യയും കൂടി വന്നു മഞ്ജുവിനെ സാധനങ്ങളൊക്കെ എടുത്തുകൊണ്ടു പോയി. താലിയും കല്യാണമോതിരവും ഊരി വച്ചിട്ടാണ് പോയത്. ഇങ്ങനെ വന്നപ്പോൾ ബന്ധം തുടരാൻ താല്പര്യമില്ല എന്നുള്ള ഒരു ഇത് വന്നു. പിന്നെ അഞ്ചാം തീയതി അവർ വന്നു. ചേട്ടനോട് കാര്യങ്ങൾ പറഞ്ഞു. പതിമൂന്നാം തീയതി 'ദേ പുട്ടിന്റെ' ഇനാഗുറേഷൻ ആണ്. ചേട്ടൻ അങ്ങോട്ട് ഫോൺ ചെയ്ത് സംസാരിക്കാൻ ഒക്കെ നോക്കി നോക്കി.

മഞ്ജു ഫോണെടുത്തില്ല. മഞ്ജുവിന്റെ അച്ഛനെ വിളിച്ചു. അമ്മയെ വിളിച്ചു, അവർക്കൊന്നും അറിയില്ലെന്ന് പറഞ്ഞു. മഞ്ജുവിനോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ മഞ്ജു വീട്ടിൽ ഇല്ല എന്ന് പറഞ്ഞു, മഞ്ജു ബോംബെയിൽ ആണെന്ന് പറഞ്ഞു. പിന്നീട് മഞ്ജുവിനോട് സംസാരിക്കാൻ പോയി.

അവിടെ ശരിക്കും സംസാരിച്ചത് മുഴുവൻ പുള്ളിക്കാരിയുടെ അച്ഛനാണ്. എക്സാമ്പിൾ ഒക്കെ ഇട്ട് ഇവർ ഇനി ഒരുമിക്കും എന്ന് തോന്നുന്നില്ല. രണ്ടുപേരും രണ്ടു ധ്രുവത്തിലുള്ളത് ആയിട്ടാണ് തോന്നുന്നതെന്ന്. പിന്നെ അവർ അവർ പിരിയുന്നതായിരിക്കും നല്ലതെന്ന് പുള്ളിയാണ് ആദ്യം പറയുന്നത്. അത് കഴിഞ്ഞാണ് എന്നെ വിളിച്ചു കൊണ്ടുപോയി മാറ്റിനിർത്തി സംസാരിക്കുന്നത്. രണ്ടുപേർക്കും താൽപര്യമില്ലെങ്കിൽ അവർ പിരിയട്ടെ. അവരെ ഫ്രീ ആക്ക് ചേട്ടനെ പറഞ്ഞു മനസ്സിലാക്കണമെന്ന്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP