Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് വയോധിക മരിച്ചു; ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു

സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് വയോധിക മരിച്ചു; ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ

തലശേരി: മൂഴിക്കരയിൽ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് വയോധിക മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ ന്യൂമാഹി പൊലിസ് മനഃപുർവ്വമല്ലാത്ത നരഹത്യയ്ക്ക് ഇന്ന് കേസെടുത്തു ചെറുവാഞ്ചേരി സ്വദേശിനി കെ ജാനുവാണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. തലശ്ശേരി സഹകരണാശുപത്രിയിലേക്ക് ചികിത്സ തേടി പോകവേ ജാനുവും മകൻ സന്തോഷും സഞ്ചരിച്ച സ്‌കൂട്ടറിൽ പാനൂർ ഭാഗത്ത് നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ച് വീണു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജാനുവിനെ രക്ഷിക്കാനായില്ല. പരേതനായ ബാലൻ നായരാണ് ഭർത്താവ്. പുഷ്പ , അജിത, സുമനിഷ, ജിഷ എന്നിവരാണ് മറ്റു മക്കൾ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP