Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയാണ്; മുതിർന്ന എല്ലാ നേതാക്കളെയും ബഹുമാനിക്കുന്നു; മുതിർന്ന പാർട്ടി നേതാക്കൾ ചേർന്നാണ് രാജ്യസഭാ സ്ഥാനാർത്ഥിയെ തീരുമാനിച്ചത്; പാർട്ടി ഏൽപ്പിച്ച ജോലി ചെയ്യും; ഷാനിമോൾ ഉസ്മാന്റെ പരിഹാസത്തിന് മറുപടിയുമായി ജെബി മേത്തർ

താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയാണ്; മുതിർന്ന എല്ലാ നേതാക്കളെയും ബഹുമാനിക്കുന്നു; മുതിർന്ന പാർട്ടി നേതാക്കൾ ചേർന്നാണ് രാജ്യസഭാ സ്ഥാനാർത്ഥിയെ തീരുമാനിച്ചത്; പാർട്ടി ഏൽപ്പിച്ച ജോലി ചെയ്യും; ഷാനിമോൾ ഉസ്മാന്റെ പരിഹാസത്തിന് മറുപടിയുമായി ജെബി മേത്തർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ പരിഹസിച്ച മുതിർന്ന നേതാവ് ഷാനിമോൾ ഉസ്മാന് മറുപടിയുമായി ജെബി മേത്തർ. ഷാനിമോൾ ഉസ്മാന്റെ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലെ വിമർശനങ്ങളോട് കൂടുതൽ പ്രതികരിക്കാനില്ലെന്ന് ജെബി മേത്തർ എംപി പ്രതികകരിച്ചു. താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയാണ്. മുതിർന്ന എല്ലാ നേതാക്കളെയും ബഹുമാനിക്കുന്നു. സമിതിയിലെ ചർച്ചകളിൽ പങ്കെടുത്തിട്ടില്ല. മുതിർന്ന പാർട്ടി നേതാക്കൾ ചേർന്നാണ് രാജ്യസഭാ സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. പാർട്ടി ഏൽപ്പിച്ച ജോലി ചെയ്യുമെന്നും ജെബി മേത്തർ പറഞ്ഞു.

ജെബി മേത്തർക്ക് രാജ്യസഭാ സീറ്റ് നൽകിയത് വിപ്ലവകരമായ തീരുമാനമായിരുന്നുവെന്നും വർഷങ്ങളായി പൊതുരംഗത്ത് നിൽക്കുന്ന സാധാരണക്കാരിയെയാണ് നേതൃത്വം പരിഗണിച്ചതെന്നുമാണ് ഷാനിമോൾ ഉസ്മാൻ ഇന്നലെ രാഷ്ട്രീയകാര്യ സമിതിയിൽ പരിഹസിച്ചത്. തുടക്കം നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്ന ഭാവത്തിലായിരുന്നു.

വിപ്ലവകരമായ തീരുമാനത്തിലൂടെ വർഷങ്ങളായി പൊതുരംഗത്ത് നിൽക്കുന്നയാളെ രാജ്യസഭയിലേക്ക് അയച്ച നേതാക്കൾക്ക് അഭിനന്ദനം. ഇത് ദേശീയതലത്തിൽ പാർട്ടിക്ക് ഗുണം ചെയ്യും. സാധാരണക്കാരിയായ പൊതുപ്രവർത്തകയെയാണ് രാജ്യസഭയിൽ എത്തിച്ചതെന്ന് കൂടി ഷാനിമോൾ പറഞ്ഞതോടെ വാക്കുകളിലെ മുന നേതാക്കൾ തിരിച്ചറിഞ്ഞു. പക്ഷേ വിടാൻ ഭാവമില്ലായിരുന്നു ഷാനിമോൾക്ക്. റവല്യൂഷൻ നടപ്പാക്കാനുള്ള തിരക്കിനിടെ തെരഞ്ഞെടുപ്പ് സമിതി പോലും വിളിക്കാൻ നേതൃത്വം മറന്നുവെന്ന് കൂടി ഷാനിമോൾ പറഞ്ഞുവെച്ചു.

തെരഞ്ഞെടുപ്പ് സമിതിയുടെ അംഗീകാരമില്ലാതെയാണ് രാജ്യസഭാ സ്ഥാനാർത്ഥി പട്ടിക കൈമാറിയത്. സമിതിയെ നോക്കുകുത്തിയാക്കിയ നേതാക്കൾക്ക് അഭിനന്ദനം ഒരിക്കൽ കൂടി അറിയിച്ചാണ് ഷാനിമോൾ വിഷയം അവസാനിപ്പിച്ചത്. ഷാനിമോൾ തൊടുത്ത പരിഹാസത്തിന്റെ അമ്പുകൾ തങ്ങളെ സ്പർശിച്ചിട്ടില്ലെന്ന ഭാവത്തിൽ നേതാക്കൾ മറുപടി പറഞ്ഞില്ല.

ഷാനിമോൾ ഉസ്മാനു പുറമേ എം ലിജു, ജെയ്സൻ ജോസഫ്, എംഎം ഹസൻ, ബിന്ദു കൃഷ്ണ എന്നിവരുടെ പേരും രാജ്യസഭയിലേക്ക് കോൺഗ്രസ് പരിഗണച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP