Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇ പി ജയരാജൻ എൽഡിഎഫ് കൺവീനർ ആകുന്നത് അഴിക്കോടൻ രാഘവന്റെയും പി വി കുഞ്ഞിക്കണ്ണന്റെയും പിൻഗാമിയായി; കണ്ണൂരിൽ നിന്ന് മൂന്നാമത്തെ എൽ.ഡി.എഫ് കൺവീനർ; കോടിയേരിയുമായി ഉണ്ടായിരുന്ന തർക്കങ്ങൾ തീർത്തത് പിണറായി; പിണക്കങ്ങൾ തീർന്ന് മുന്നണിയെ നയിക്കാൻ ഇ.പി ജയരാജൻ എത്തുമ്പോൾ

ഇ പി ജയരാജൻ എൽഡിഎഫ് കൺവീനർ ആകുന്നത് അഴിക്കോടൻ രാഘവന്റെയും പി വി കുഞ്ഞിക്കണ്ണന്റെയും പിൻഗാമിയായി; കണ്ണൂരിൽ നിന്ന് മൂന്നാമത്തെ എൽ.ഡി.എഫ് കൺവീനർ; കോടിയേരിയുമായി ഉണ്ടായിരുന്ന തർക്കങ്ങൾ തീർത്തത് പിണറായി; പിണക്കങ്ങൾ തീർന്ന് മുന്നണിയെ നയിക്കാൻ ഇ.പി ജയരാജൻ എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിൽ നിന്ന് മൂന്നാമത്തെ എൽ.ഡി.എഫ് കൺവീനറായി ഇപി.ജയരാജൻ 1970 കളിൽ കണ്ണുരുകാരനായ അഴീക്കോടൻ രാഘവനും 1986 ൽ പി.വി കുഞ്ഞികണ്ണനും ശേഷമാണ് ഇ.പി.ജയരാജന് നറുക്ക് വീഴുന്നത് ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇപി.ജയരാജനെ എൽ.ഡി.എഫ് കൺവീനറായി തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ കണ്ണൂരിൽ നിന്നുള്ള അഴീക്കോടൻ രാഘവനും പി.വി.കുഞ്ഞിക്കണ്ണനുമാണ് എൽഡി.എഫ് കൺവീനർമാരായി മുന്നണിയെ നയിച്ചിരുന്നവർ.

അഴിക്കോടൻ പിന്നീട് തൃശൂർ കൊക്കാലയിൽ വെച്ചു കൊല്ലപ്പെടുകയും പി വി കുഞ്ഞികണ്ണൻ 1986 ൽ എം വിരാഘവനൊപ്പം പാർട്ടിയിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായിരുന്നു ഇരുവരും. എൽ.ഡി. എഫ് കൺവീനർ സ്ഥാനത്തേക്ക് കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജനെ പരിഗണിച്ചതോടെ ഭരണത്തിന്റെയും പാർട്ടിയുടെയും മുന്നണിയുടെയും തലപ്പത്ത് കണ്ണുരുകാർ തന്നെയായി.

നിലവിൽ കൺവീനറായ എ.വിജയരാഘനെ കണ്ണൂർ പാർട്ടി കോൺഗ്രസ് പാർട്ടി പി.ബിയിൽ ഉൾപ്പെടുത്തിയതിനാൽ അദ്ദേഹത്തിന് പകരക്കാരനായാണ് മറ്റൊരാളെ തേടിയത്. സെക്രട്ടറിയേറ്റിലെ മുതിർന്ന നേതാക്കളിലൊരാളായ ഇ.പി ജയരാജൻ ഉൾപ്പെടെയുള്ളവരെയാണ് പാർട്ടി കൺവീനറായി പരിഗണിച്ചിരുന്നത്. നേരത്തെ ഇ.പിയെ പൊളിറ്റ് ബ്യൂറോയിലേക്ക് പരിഗണിച്ചേക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു എന്നാൽ എ.വിജയരാഘവനെയാണ് പാർട്ടി ഉൾപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ താൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഇ.പി തുറന്നു പറഞ്ഞിരുന്നു.

ശാരീരിക അവശതയാണ് ഇതിന് അദ്ദേഹം കാരണമായി പറഞ്ഞിരുന്നത്.അതു കൊണ്ടു തന്നെ എൽ.ഡി. എഫ് കൺവീനർ പദവിഅദ്ദേഹം ഏറ്റെടുക്കുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. മൂന്ന് തവണ എംഎൽഎയായിരുന്ന ഇ.പി ജയരാജൻ ഒന്നാം പിണറായി മന്ത്രിസഭയിൽ വ്യവസായ, കായിക മന്ത്രി കൂടിയായിരുന്നു. 1997- ൽ അഴീക്കോടുനിന്നാണ് അദ്ദേഹം ആദ്യം നിയമസഭയിലെത്തി. പിന്നീട് 2011ലും 2016ലും മട്ടന്നൂരിൽ നിന്നും നിയമസഭയിലെത്തി.

2024-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ എൽ.ഡി. എഫ് കൂടുതൽ ശക്തിപ്പെടുത്താൻ പാർട്ടി കോൺഗ്രസ് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജയരാഘവന് പകരം മറ്റൊരു ഉന്നതനേതാവിനെ തന്നെ കൺവീനർ സ്ഥാനത്തേക്ക് നിയോഗിച്ചത്. ഇതോടെ മുഖ്യമന്ത്രി, പാർട്ടി സംസ്ഥാന സെക്രട്ടറി എന്നിവയ്ക്കു പുറമേ മൂന്നാമത് എൽ.ഡി. എഫ് കൺവീനറായി കണ്ണൂരുകാരൻ തന്നെ വന്നതും വരും ദിവസങ്ങളിൽ പാർട്ടിയിൽ ചർച്ചയായേക്കും.

ഒന്നാം പിണറായി മന്ത്രിസഭയിലെ വ്യവസായ മന്ത്രിയായിരുന്നു ഇ പി ജയരാജൻ. ബന്ധുനിയമന വിവാദത്തെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലെ തീരുമാന പ്രകാരമായിരുന്നു ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചത്. 142 ദിവസം മന്ത്രിസ്ഥാനത്ത് ഇരുന്ന ശേഷമാണ് ഒന്നാം പിണറായി സർക്കാരിൽ രണ്ടാമനെന്ന് അറിയപ്പെട്ടിരുന്ന ജയരാജന് സ്ഥാനമൊഴിയേണ്ടി വന്നത്.

വിവാദത്തിൽ പിന്നീട് വിജിലൻസ് ക്ലീൻചിറ്റ് നൽകിയതോടെ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയെങ്കിലും രാജി ജയരാജനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിലുള്ള ബന്ധത്തിന് ഉലച്ചിലുണ്ടാക്കിയിരുന്നു. പിന്നാലെ രണ്ട് ടേം നയം കടുപ്പിച്ചതോടെ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെടുകയും ചെയ്തു. ഇതോടെ ജയരാജൻ തലസ്ഥാനത്തുതന്നെ എത്തുന്നത് കുറഞ്ഞിരുന്നു. എ.കെ.ജി സെന്റർ കേന്ദ്രീകരിച്ചു പ്രവർത്തിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അക്കാര്യം പൂർണമായി പാലിച്ചിരുന്നില്ല.

പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മുൻകൈയെടുത്താണ് ജയരാജന്റെ പ്രശ്‌നങ്ങളിൽ ഇടപെട്ടത്. പരാതികൾക്കും പരിഭവങ്ങൾക്കുമെല്ലാം പരിഹാരമുണ്ടാക്കാമെന്ന ഉറപ്പോടെയാണ് അദ്ദേഹം വീണ്ടും പാർട്ടി രംഗത്ത് സജീവമാകുന്നത്. ഇത്തവണ സംസ്ഥാന സമ്മേളനത്തിൽ കോടിയേരിക്കൊപ്പം സജീവമായി ജയരാജനും മുൻനിരയിലുണ്ടായിരുന്നു. കോടിയേരിക്കൊപ്പം നിന്നായിരുന്നു പ്രസീഡിയം ചെയർമാനായിരുന്ന ഇ.പി ജയരാജൻ സമ്മേളന നടപടികൾക്ക് നേതൃത്വം നൽകിയത്.

ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ജയരാജന് മുന്നണിയുടെ ചുമതല നൽകാൻ തീരുമാനമായിരിക്കുകയാണ്. പോളിറ്റ്ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ട നിലവിലെ കൺവീനർ എ വിജയരാഘവൻ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് അദ്ദേഹം എത്തുന്നത്. ഇ.പി ജയരാജനെയും എ.കെ ബാലനെയുമായിരുന്നു കൺവീനർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. സിപിഎം സമിതിക്ക് ശേഷം നാളെയായിരിക്കും ഇതു സംബന്ധിച്ച ഓദ്യോഗിക തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP