Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഓർത്ത് അംബേദ്കർ അഭിമാനിക്കും; ഇരുവരും തമ്മിൽ ഒരുപാട് സാമ്യങ്ങൾ; ഇന്ത്യക്ക് വേണ്ടി വലിയ സ്വപ്നങ്ങൾ കണ്ടവർ; പ്രസ്താവനയെ ചൊല്ലി വന്ന വിമർശനങ്ങളെ കൂസാതെ ഇളയരാജ; മാപ്പുപറയില്ലെന്ന് സംഗീതജ്ഞൻ; പിന്തുണയുമായി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഓർത്ത് അംബേദ്കർ അഭിമാനിക്കും; ഇരുവരും തമ്മിൽ ഒരുപാട് സാമ്യങ്ങൾ; ഇന്ത്യക്ക് വേണ്ടി വലിയ സ്വപ്നങ്ങൾ കണ്ടവർ; പ്രസ്താവനയെ ചൊല്ലി വന്ന വിമർശനങ്ങളെ കൂസാതെ  ഇളയരാജ; മാപ്പുപറയില്ലെന്ന് സംഗീതജ്ഞൻ; പിന്തുണയുമായി ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

 ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഡോ.ബി.ആർ.അംബേദ്കറും തമ്മിൽ ഒരു പാട് സാമ്യങ്ങൾ ഉണ്ടെന്ന സംഗീതജ്ഞൻ ഇളയരാജയുടെ കുറിപ്പ് വിവാദമായിരിക്കുകയാണ്. സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തിൽനിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ് അംബേദ്കറും മോദിയുമെന്നാണ് ഇളയരാജ കുറിച്ചത്. അംബേദ്കർ ആൻഡ് മോദി: റിഫോമേഴ്‌സ് ഐഡിയാസ് പെർഫോമേഴ്‌സ് ഇംപ്ലിമെന്റേഷൻ' എന്ന പുസ്തകത്തിന്റെ ആമുഖ കുറിപ്പിൽ ഇളയരാജ ഇരുവരേയും താരതമ്യം ചെയ്യുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഓർത്ത് അംബേദ്കർ അഭിമാനിക്കുമെന്ന് പറഞ്ഞ തന്റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഇളയരാജ വ്യക്തമാക്കി. തന്റെ അഭിപ്രായം ഒരിക്കലും പിൻവലിക്കില്ലെന്ന് ഇളയരാജ അറിയിച്ചു. ഈ വിഷയത്തിൽ അദ്ദേഹം മാപ്പുപറയില്ല എന്ന് സഹോദരൻ ഗംഗൈ അമരൻ വഴി അറിയിച്ചു

സിനിമയിൽ നൽകിയ ഈണം നല്ലതല്ലെന്ന് പറഞ്ഞാൽ തിരികെ വാങ്ങില്ല, അതുപോല എന്റെ മനസിൽ എന്തു തോന്നിയാലും ആ സത്യം പറയാൻ മടിക്കില്ല. മറ്റുള്ളവരുടെ അഭിപ്രായം വ്യത്യസ്തമായിരുന്നു. എന്നാൽ ഇതാണ് എന്റെ അഭിപ്രായം. പരാമർശങ്ങളെ രാഷ്ട്രീയവത്ക്കരിക്കാൻ ആഗ്രഹിക്കുന്നില്ല' ഇളയരാജ പ്രതികരിച്ചു. ബ്ലൂ ഗ്രാഫ് ഡിജിറ്റൽ ഫൗണ്ടേഷൻ ''മോദിയും അംബേദ്കറും'' എന്ന പേരിലുള്ള പുസ്തകത്തിന്റെ അവതാരികയിലാണ് ഇളയരാജ പ്രധാനമന്ത്രിയെ കുറിച്ചും അംബേദ്കറിനെ കുറിച്ചും പരാമർശിച്ചത്.

പട്ടിണിയും അടിച്ചമർത്തലുകളും ഇരുവരും നേരിട്ടു. അസമത്വം ഇല്ലാതാക്കാനാണ് ഇരുവരും പ്രവർത്തിക്കുന്നത്. ഇരുവരും ഇന്ത്യക്ക് വേണ്ടി വലിയ സ്വപ്നങ്ങൾ കണ്ടു. ഇരുവരും പ്രയോഗികതയിലും പ്രവൃത്തിയിലും വിശ്വസിക്കുന്നവരായിരുന്നുവെന്നും ഇളയരാജ പറഞ്ഞിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾക്കനുസൃതമായി പുതിയ ഇന്ത്യ എങ്ങനെ നിർമ്മിക്കപ്പെടുന്നുവെന്നാണ് ഈ പുസ്തകം വിശദീകരിക്കുന്നത്.

ഇളയരാജയുടെ പരാമർശങ്ങളെ വിമർശിച്ച് നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ രംഗത്ത് വന്നിരുന്നു. അംബേദ്കർ വർണവിവേചനത്തിനെതിരെ പോരാടിയ ദളിതരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തിയാണ്. എന്നാൽ മോദി ഇതിന് വിപരീതമായാണ് പ്രവർത്തിക്കുന്നത് എന്ന് ഡി എം കെ നേതാവ് ഡി എസ് കെ ഇളങ്കോവൻ പറഞ്ഞു.

ളയരാജക്ക് പിന്തുണയുമായി തമിഴ്‌നാട് ബിജെപി രംഗത്തെത്തി. ഡോ. ബി ആർ അംബേദ്ക്കറെയും നരേന്ദ്ര മോദിയെയും താരതമ്യം ചെയ്തിനെതിരെ ഇളയരാജക്കെതിരെ ഡിഎംകെ അനുകൂല പേജുകളിൽ വരുന്ന ട്രോളുകളെ ബിജെപി നേതാക്കൾ വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP