Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഉത്സവ കാലങ്ങളിൽ മുസ്ലിംങ്ങൾക്ക് ക്ഷേത്ര പറമ്പിൽ പ്രവേശനമില്ല'; കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിൽ വിവാദ ബോർഡുയർത്തിയ ക്ഷേത്രകമ്മിറ്റികളുടെ നടപടി കാലത്തിന് ഭൂഷണമല്ലെന്ന് എം.വി ജയരാജൻ; വർഷങ്ങളായി വെക്കുന്ന ബോർഡെന്നും പ്രതികരണത്തിനില്ലെന്ന് ക്ഷേത്ര ഭാരവാഹികളും

'ഉത്സവ കാലങ്ങളിൽ മുസ്ലിംങ്ങൾക്ക് ക്ഷേത്ര പറമ്പിൽ പ്രവേശനമില്ല'; കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിൽ വിവാദ ബോർഡുയർത്തിയ ക്ഷേത്രകമ്മിറ്റികളുടെ നടപടി കാലത്തിന് ഭൂഷണമല്ലെന്ന് എം.വി ജയരാജൻ; വർഷങ്ങളായി വെക്കുന്ന ബോർഡെന്നും പ്രതികരണത്തിനില്ലെന്ന് ക്ഷേത്ര ഭാരവാഹികളും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പയ്യന്നൂർ കുഞ്ഞിമംഗലത്ത് ഉത്സവപ്പറമ്പിലേക്ക് മുസ്ലിം മത വിശ്വാസികൾക്ക് പ്രവേശനമില്ലെന്ന് ചൂണ്ടിക്കാട്ടി ബോർഡ് സ്ഥാപിച്ച സംഭവത്തിൽ ക്ഷേത്ര കമ്മിറ്റിക്കെതിരെ സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ. പയ്യന്നൂർ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലാണ് വിഷുകൊടിയേറ്റുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്ലിംങ്ങൾക്ക് പ്രവേശനമില്ലെന്ന് അറിയിച്ച് ബോർഡ് സ്ഥാപിച്ചത്. ക്ഷേത്ര ഭാരവാഹികളുടെ നടപടി കാലത്തിന് ഭൂഷണമല്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രതികരിച്ചു.

ആരാധനാലയങ്ങൾ പവിത്രമാണ്. ഇത്തരമൊരു ബോർഡ് നേരത്തെ ഉണ്ടായിരുന്നുവെങ്കിലും ആരും ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോൾ അത് പുതുക്കി സ്ഥാപിക്കേണ്ട ആവശ്യമില്ലായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ മത ചിഹ്നങ്ങൾ ഉപയോഗിച്ച് ആളുകളെ വേർതിരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന ഈ കാലത്ത് ഇത്തരമൊരു നടപടി ഭൂഷണമല്ലെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.

ക്ഷേത്രക്കമ്മിറ്റിയുടെ വിവേചനപരമായ തീരുമാനത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. ഏപ്രിൽ 14 മുതൽ 19 വരെയുള്ള സമയത്താണ് മുസ്സീങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷവും ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ സി.പി. എം, ഡി.വൈ. എഫ്. ഐ, പുരോഗമന സാഹിത്യസംഘം എന്നീ സംഘടനകളുടെ പ്രതിഷേധങ്ങളെ തുടർന്ന് അവ നീക്കം ചെയ്യുകയായിരുന്നു.

വർഷങ്ങളായി ഇതുപോലെ ബോർഡ് വെയ്ക്കാറുണ്ടെന്നും കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നുമാണ് ക്ഷേത്രഭാരവാഹികളുടെ നിലപാട്. സി. പി. എം പാർട്ടി ഗ്രാമമാണ് കുഞ്ഞിമംഗലം. ക്ഷേത്രകമ്മിറ്റിഭാരവാഹികളും അംഗങ്ങളും സി.പി. എം പ്രവർത്തകരും അനുഭാവികളുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP