Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോയ്സ്നയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കണം; കോടഞ്ചേരി പൊലീസിനോട് ഹൈക്കോടതി; ഉത്തരവ് പിതാവ് സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിൽ; ജോയ്‌സ്‌ന ഈസ്റ്റർ ദിനത്തിൽ പള്ളിയിൽ പ്രാർത്ഥിക്കുന്ന ഫോട്ടോ പങ്കുവച്ച് ഷെജിൻ

ജോയ്സ്നയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കണം; കോടഞ്ചേരി പൊലീസിനോട് ഹൈക്കോടതി; ഉത്തരവ് പിതാവ് സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിൽ; ജോയ്‌സ്‌ന ഈസ്റ്റർ ദിനത്തിൽ പള്ളിയിൽ പ്രാർത്ഥിക്കുന്ന ഫോട്ടോ പങ്കുവച്ച് ഷെജിൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോടഞ്ചേരിയിലെ വിവാദ മിശ്രവിവാഹത്തിലെ വധുവായ ജോയ്‌സ്‌നയെ ചൊവ്വാഴ്ച ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്. ജോയ്‌സനയുടെ പിതാവ് സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിലാണ് കോടതി നിർദ്ദേശം. മകൾ ചതിക്കപ്പെട്ടതാണെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ജോയ്സ്നയെ മറ്റന്നാൾ ഹാജരാക്കാനാണ് കോടതി കോടഞ്ചേരി പൊലീസിനോട് നിർദേശിച്ചത്. കോടഞ്ചേരിയിൽ ഡിവൈഎഫ്ഐ നേതാവ് ഷെജിൻ മകളെ വിവാഹം കഴിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് പിതാവ് ജോർജ് ആരോപിച്ചത്. മകൾ ജോയ്സ്നയെ കാണാതായതാണ്. മകളെ കാണാതായതിന് പിന്നിൽ ദുരൂഹതയുണ്ട്. തിരോധാനത്തിന് പിന്നിലെ കാര്യങ്ങളെപ്പറ്റി കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ജോയ്സ്നയുടെ പിതാവ് ജോർജ് ആവശ്യപ്പെട്ടിരുന്നു.

ഹൈക്കോടതിയിൽ ഹാജരാകുമെന്ന് കോടഞ്ചേരിയിൽ മിശ്രവിവാഹിതരായ ഷെജിനും ജോയ്‌സ്‌നയും വ്യക്തമാക്കി. 19 ന് ജോയ്‌സ്‌നയെ ഹാജരാക്കാൻ പൊലീസിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദ്ദേശം.

മാർച്ച് 31 നാണ് മകൾ ജോയ്സ്ന സൗദിയിൽ നിന്നും നാട്ടിലെത്തുന്നത്. ഒമ്പതാം തീയതി കൂട്ടുകാരിയുടെ ആധാർ കാർഡ് പോസ്റ്റ് ചെയ്യാനായി താമരശ്ശേരിയിൽ പോയ ശേഷമാണ് കാണാതായതെന്ന് ജോർജ് പറഞ്ഞു.ഷെജിനെ നേരത്തെ പരിചയമുണ്ടെന്നും, ഏതാനും മാസങ്ങൾക്ക് മുൻപാണ് പരസ്പരം പ്രണയത്തിലായതെന്നും ജോയ്സ്ന വ്യക്തമാക്കിയിരുന്നു.

ഇതിനിടെ ജോയ്‌സ്‌ന ഈസ്റ്റർ ദിനത്തിൽ പള്ളിയിൽ പ്രാർത്ഥിക്കുന്ന ഫോട്ടോ വരൻ ഷെജിൻ ഫേസ്‌ബുക്കിൽ പങ്കുവച്ചു. നന്മയുടേയും സ്‌നേഹത്തിന്റേയും ഈസ്റ്റർ ആശംസകൾ എന്ന തലക്കെട്ടോടെയാണ് ഫേസ്‌ബുക്ക് പോസ്റ്റ്.

ഡിവൈഎഫ്‌ഐ നേതാവ് ഷെജിന്റെയും ജോയ്‌സ്‌നയുടെയും പ്രണയ വിവാഹം വലിയ വിവാദമാകുകയും ലൗ ജിഹാദ് ആരോപണം ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാല എവിടെയുണ്ടെന്ന് വ്യക്തമാക്കി ഷെജിൻ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇരുവരുമിപ്പോൾ ആലപ്പുഴയിലെ ബന്ധുവിന്റെ വീട്ടിലാണ് താമസം. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ,വർഗീയ പ്രചരണങ്ങൾക്ക് വേണ്ടിയോ ഞങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുതെന്ന് ഷെജിൻ കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു. അനാവശ്യ വിവാദങ്ങളെല്ലാം അവസാനിപ്പിച്ച്, തങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണമെന്നും ഷെജിൻ ആവശ്യപ്പെട്ടിരുന്നു.

ലൗ ജിഹാദ് വിവാദം തള്ളി ഇരുവരും രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് ഷെജിൻ പറഞ്ഞിരുന്നു. അതേസമയം, സ്വന്തം ഇഷ്ടത്തിന് ഷെജിന്റെ കൂടി ഇറങ്ങിവന്നതെന്ന് ജോയ്സ്ന പറഞ്ഞു. വിവാദം വേദനിപ്പിച്ചുവെന്നും ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ ജീവിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ജോയ്സ്ന പറഞ്ഞിരുന്നു.

ഏപ്രിൽ ഒമ്പതിന് വൈകീട്ടാണ് കോടഞ്ചേരി നൂറാംതോട് സ്വദേശിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ഷെജിൻ എംഎസും കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്‌സുമായ ജ്യോത്സ്‌ന ജോസഫും വീട് വിട്ടിറങ്ങിയത്. സൗദിയിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ജ്യോത്സ്‌ന മറ്റൊരാളുമായുള്ള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുന്പായിരുന്നു നാട്ടിലെത്തിയത്.

ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെൺകുട്ടി തിരികെ എത്താഞ്ഞതിനെത്തുടർന്ന് മാതാപിതാക്കൾ കോടഞ്ചേരി പൊലീസിൽ പരാതി നൽകി. മൂന്ന് ദിവസമായിട്ടും പെൺകുട്ടിയെ കണ്ടെത്താത്തതിൽ പ്രതിഷേധിച്ചാണ് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയതിന് പിന്നാലെയാണ് സംഭവം വിവാദമാകുന്നത്.

സാധാരണ സിപിഎം ഇരുമതസ്ഥർ തമ്മിലുള്ള വിവാഹം പോസിറ്റീവ് ആയി കാണാറുണ്ട്. ജോർജ് എം.തോമസിനെതിരെ നടപടി വേണമെന്ന് അഭിപ്രായമില്ല. രണ്ടുദിവസം താൻ വിളിക്കാതിരുന്നതു മൂലമുള്ള ആശയക്കുഴപ്പമാവാമെന്നും ഷെജിൻ വ്യക്തമാക്കി. താമരശേരി കോടതിയിൽ ഹാജരായ ജോയ്സ്ന ഷെജിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് അറിയിച്ചതിനു പിന്നാലെ ഷെജിനൊപ്പം പോകാൻ കോടതി അനുവദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP