Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലമുറകളുടെ സംഗമം; യൂട്യൂബ് ട്രെന്റിങ്ങിൽ ട്രെയിലർ ഒന്നാമത്; സുരേഷ് ഗോപിയുടെ 'പാപ്പൻ' ബോക്‌സ് ഓഫീസിൽ വെന്നിക്കൊടി പാറിക്കുമെന്ന് ആരാധകർ

തലമുറകളുടെ സംഗമം; യൂട്യൂബ് ട്രെന്റിങ്ങിൽ ട്രെയിലർ ഒന്നാമത്; സുരേഷ് ഗോപിയുടെ 'പാപ്പൻ' ബോക്‌സ് ഓഫീസിൽ വെന്നിക്കൊടി പാറിക്കുമെന്ന് ആരാധകർ

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: ഒരിടവേളക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

'സലാം കാശ്മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. ലേലം, പത്രം, വാഴുന്നോർ തുടങ്ങി ഈ കോമ്പിനേഷനിൽ പുറത്തെത്തിയ ചിത്രങ്ങളിൽ പലതും സൂപ്പർഹിറ്റുകൾ ആയിരുന്നു. മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പൻ.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിന് ലഭിച്ച സ്വീകാര്യത തന്നെ അതിന് തെളിവാണ്. ഒരു മാസ് പടമാകുമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. നിലവിൽ യൂട്യൂബ് ട്രെന്റിങ്ങിൽ ഒന്നാമതാണ് പാപ്പൻ ട്രെയിലർ.



എബ്രഹാം മാത്യു മാത്തൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. 2.41 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലർ ഒരു മർഡർ ഇൻവെസ്റ്റിഗേഷൻ ആണ് ചിത്രമെന്ന് പറയുന്നു. തിയറ്ററുകളിൽ ആവേശമുണ്ടാക്കാൻ സാധ്യതയുള്ള ചിത്രമെന്നാണ് ട്രെയ്‌ലർ നൽകുന്ന പ്രതീക്ഷ. ചിത്രം ബോക്‌സ് ഓഫീസിൽ വെന്നിക്കൊടി പാറിക്കുമെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. എന്തായാലും ഉടൻ തന്നെ ചിത്രം തിയറ്ററുകളിൽ എത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകർ.

തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുണ്ട്. നിർമ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ. ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയവരും അഭിനയിക്കുന്നു.

റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആർ ജെ ഷാനിന്റേതാണ് ചിത്രത്തിന്റെ രചന. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിങ് ശ്യാം ശശിധരൻ. സംഗീതം ജേക്‌സ് ബിജോയ്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, കലാസംവിധാനം നിമേഷ് എം താനൂർ, മേക്കപ്പ് റോണെക്‌സ് സേവ്യർ, വസ്ത്രാലങ്കാരം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻസ് ഓൾഡ് മങ്ക്‌സ്, പിആർഒ വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കും. അടുത്തിടെ തന്റെ 253മത്തെ ചിത്രവും സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. ജിബു ജേക്കബ് ആണ് സംവിധാനം. ചിത്രത്തെ സംബന്ധിച്ച മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP