Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പി എം എഫ് ജിസിസി സംഗമവും ഗ്ലോബൽ ഫെസ്റ്റും 2022 മെയ് 20 നു ഖത്തറിൽ

പി എം എഫ് ജിസിസി സംഗമവും ഗ്ലോബൽ ഫെസ്റ്റും 2022 മെയ് 20 നു ഖത്തറിൽ

പി പി ചെറിയാൻ

ഡാളസ് : പി എം എഫ് ജി സി സി കോൺഫറൻസും, ഗ്ലോബൽ ഫെസ്റ്റും ഒരുമിച്ച് '2022 ഫിഫ വേൾഡ്കപ്' ആദിദേയരാജ്യമായ ഖത്തറിൽ വെച്ച് 2022 മെയ് 20 വെള്ളിയാഴ്ച നടത്തുമെന്ന് പി എം എഫ് ഗ്ലോബൽ പ്രസിഡണ്ടുംപരിപാടിയുടെ മുഖ്യ കോർഡിനേറ്ററും ആയ എം പീ സലീം അറിയിച്ചു. ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ഡോക്ടർ ദീപക് മിത്തൽ മുഖ്യ അതിഥി ആയി പ്രോഗ്രാം ഉൽഘടനം നിർവഹിക്കുന്ന ചടങ്ങിൽ വിശിഷ്ടഅതിഥികളായി അമേരിക്കയിൽ നിന്നും ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, ഓസ്ട്രിയയിൽ നിന്ന് ഗ്ലോബൽ ഡയറക്ടർ ബോർഡ് മെമ്പർ ശ്രീ ജോർജ് പടികകുടി, ഗ്ലോബൽ ഡയറക്ടർ ബോർഡ് മെമ്പർ ശ്രീസാബു ചെറിയാൻ, ഡയറക്ടർ ബോർഡ് ശ്രീ ബിജു കർണൻ, സൗദി അറേബ്യയിൽ നിന്ന് ഗ്ലോബൽ ട്രഷറർ ശ്രീസ്റ്റീഫൻ കോട്ടയം വിയന്നയിൽ നിന്ന് ഗ്ലോബൽ വൈസ് പ്രസിഡണ്ട് ശ്രീ സാജൻ പട്ടേരി, യു എസിലെ ഡാലസിൽനിന്നും ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ ശ്രീ പി പി ചെറിയാൻ എന്നീ നേതാക്കൾ എത്തുന്നു ഏവരെയുംസ്വാഗതം ചെയ്യുവാൻ യു കെ യിൽ നിന്നും പി എം എഫ് ഗ്ലോബൽ ജനറൽ സെക്രട്ടറി ശ്രീ വര്ഗീസ് ജോൺ , ജിസി സി രാജ്യങ്ങളിലെ സംഘടന നേതാക്കളും, നാട്ടിലും, ഖത്തറിലും മറ്റു വിവിധ തലങ്ങളിലുള്ള സാമൂഹ്യസാംസ്‌കാരിക നായകന്മാരും പങ്കെടുക്കും.

ഗാന്ധി ജയന്തിയോടനുബന്ധിച്ചു പി എം എഫ് ഗ്ലോബൽ സർഗവേദി 2021 നടത്തിയ വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കായി സ്‌നേഹപൂർവ്വം ബാപ്പുജി എന്ന പ്രസംഗ, പ്രബന്ധ മത്സര വിജയികൾക്ക് ഇന്ത്യൻ അംബാസിഡർ അവാർഡുകൾവിതരണം ചെയ്യും, കൂടാതെ ഖത്തറിലെ പി എം എഫ് അംഗങ്ങൾക്ക് ഇന്ത്യൻ എംബസ്സിയുടെ കീഴിലുള്ള ലൈഫ്‌മെഡിക്കൽ ഇൻഷുറൻസിന്റെ അംഗത്വ വിതരണ കാമ്പയിനും നോർക്ക ഐ ഡി കാമ്പയിനും നടക്കും, കൂടാതെമറ്റു ജി സി സി രാജ്യങ്ങളിലെ സംഘടന പുനഃക്രമീകരണവും, ഡിജിറ്റൽ ഐ ഡി നടപ്പിലാക്കാനുള്ള ശ്രമവും ഉണ്ടാകും. അതോടൊപ്പം കോവിഡ് കാലത്തു സംഘടനക്കൊപ്പം നിന്ന് പ്രവർത്തിച്ചവരെയും, ആരോഗ്യ പ്രവർത്തകരെയും, ഉക്രൈനിലെ വിദ്യാർത്ഥികളെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിനു സമാനതകൾ ഇല്ലാത്ത പ്രവർത്തനം നടത്തിയവരെയും പ്രത്യേകം ആദരിക്കുകയും ചെയ്യും.

പരിപാടിക്ക് മാറ്റു കൂട്ടുവാൻ കലാ, സാംസ്‌കാരിക, സംഗീത, നൃത്ത പരിപാടികളും, പി എം എഫ് ഷോർട്ഫിലിമുംഅരങ്ങേറുന്നതാണ്. പി എം എഫ് ജിസിസി കോണ്ഫറന്‌സിനും, ഗ്ലോബൽ ഫെസ്റ്റിനും സംബന്ധിക്കാൻ എല്ലാസഹൃദയരും ഖത്തറിലേക്ക് എത്തണമെന്ന് ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽപ്രസിഡണ്ട് എം പീ സലീം, ഗ്ലോബൽ ജനറൽ സെക്രട്ടറി വര്ഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയംഎന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP