Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐടി ജീവനക്കാരുടെ സാഹിത്യോൽസവം - പ്രതിധ്വനി സൃഷ്ടി 2021- ഫലപ്രഖ്യാപനവും സമാപനവും സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു

ഐടി ജീവനക്കാരുടെ സാഹിത്യോൽസവം - പ്രതിധ്വനി സൃഷ്ടി 2021- ഫലപ്രഖ്യാപനവും സമാപനവും സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കേരളത്തിലെ ഐ ടി ജീവനക്കാർക്കിടയിലെ മികച്ച എഴുത്തുകാരെ കണ്ടെത്തുന്നതിന് പ്രതിധ്വനി നടത്തുന്ന സൃഷ്ടിയുടെ 8മത് പതിപ്പായ സൃഷ്ടി -2021 ന്റെ ഫലപ്രഖ്യാപന ചടങ്ങ് 2022 ഏപ്രിൽ 12 നു ഓൺലൈനായി നടന്നു 2021 - ലെ ഓടക്കുഴൽ അവാർഡ് ജേതാവും മലയാളത്തിലെ പ്രമുഖ എഴുത്തുകാരിയും ആയ സാറാ ജോസഫ് ഉത്ഘാടനം ചെയ്ത ചടങ്ങിൽ പ്രതിധ്വനി, ടെക്‌നൊപാർക്ക് പ്രസിഡന്റ് റനീഷ് എ ആർ, എഴുത്ത്കാരിയും കാലിഗ്രാഫി ആർട്ടിസ്റ്റുമായ ഡോണമയൂര എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രതിധ്വനി കൊച്ചി എക്‌സിക്യൂട്ടീവ് മെമ്പർ സുബിൻ കെ സ്വാഗതവും, സൃഷ്ടി ജനറൽ കൺവീനറും പ്രതിധ്വനി എക്‌സിക്യൂട്ടീവ് മെമ്പറുമായ വിപിൻ രാജ് നന്ദി പ്രകാശനവും നടത്തി. സൃഷ്ടി കൺവീനറും പ്രതിധ്വനി എക്‌സിക്യൂട്ടീവ് മെമ്പറുമായ അഞ്ജു ഡേവിഡ് മികച്ച സൃഷ്ടികളും എഴുത്തുകാരെയും അനൗൺസ് ചെയ്തു.

ഇംഗ്ലീഷ് കവിതകൾ ഡോണാ മയൂര, മലയാളം കവിതകൾ ശ്രീ. കുരീപ്പുഴ ശ്രീകുമാർ, ഇംഗ്ലീഷ് കഥകൾ അയിഷാ ശശിധരൻ, മലയാളം കഥകൾ കെ. വി മണികണ്ഠൻ, ഉപന്യാസങ്ങൾ അനുപമ മോഹൻ എന്നിവരാണു മികച്ച രചനകൾ തിരഞ്ഞെടുത്തത്.

ഐടി ജീവനക്കാർ പ്രതിധ്വനി നടത്തുന്ന കലാ സാംസ്‌കാരിക സാമൂഹ്യ സേവന പരിപാടികൾ ശ്ലാഘനീയമാണെന്നും, കലാ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ സാമൂഹ്യ ഇടപെടലുകളും നടത്തുന്ന പ്രതിധ്വനിക്ക് അഭിനന്ദനങ്ങളും സാറാ ജോസഫ് പങ്ക് വച്ചു. ഭാഷ പോലും ഒരു ജനവിഭാഗത്തിനു നിഷേധിച്ചിരുന്ന കാലത്തിൽ നിന്നും ഇന്നിലേയ്ക്ക് എത്തുമ്പോൾ സമൂഹത്തിന്റെ ചിന്തകളെ കല എങ്ങനെ സ്വാധീനിക്കുന്നു എന്ന് തോട്ടിയുടെ മകനെന്ന കൃതിയെ ഉദ്ധരിച്ച് സാറ ജോസഫ് സംസാരിച്ചു. എഴുത്ത് സാമൂഹ്യ മാറ്റങ്ങളിൽ ഒരു റ്റൂൾ ആയി വർക്ക് ചെയ്യുന്നത് എങ്ങനെ എന്നതിൽ ഡോണ മയൂരയും തന്റെ കാഴചപ്പാടുകൾ പങ്ക് വച്ചു.

ഈ പ്രതിസന്ധി കാലഘട്ടത്തിലും സൃഷ്ടി 2021 നു ആവേശപൂർണ്ണമായ സ്വീകരണമാണു കേരളത്തിലെ ഐറ്റി എമ്പ്‌ലൊയീസിൽ നിന്നും ഉണ്ടായിട്ടുള്ളത്. കഥ, കവിത, ഉപന്യാസം എന്നീ വിഭാഗങ്ങളിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി 200 ഇൽ പരം രചനകളാണു മത്സരത്തിനായെത്തിയത്. മികച്ച ജഡ്ജിങ് പാനൽ തിരഞ്ഞെടുത്ത സൃഷ്ടികൾക്ക് പുറമേ. റീഡേഴ്‌സ് ചോയിസ് അവാർഡുകളും എല്ലാ വിഭാഗത്തിലും ഉണ്ടായിരുന്നു. മത്സരാർത്ഥികൾക്കും വിജയികൾക്കും പ്രതിധ്വനിയുടെ ആശംസകൾ

സൃഷ്ടി - 2021 ന്റെ ഫലപ്രഖ്യാപന ചടങ്ങിൽ പങ്കെടുത്ത എല്ലാ ഐറ്റി ജീവനക്കാർക്കും പ്രതിധ്വനിയുടെ ഹൃദയംഗമായ നന്ദി.

പ്രതിധ്വനി സൃഷ്ടി- 2021- ലെ മികച്ച രചനകൾ.
-------------------------------------------------------------------------------

*ഇംഗ്ലീഷ് കവിത*

ഒന്നാം സ്ഥാനം. യെസ്, ഐ. ബ്ലീഡ്, ഐശ്വര്യ ചന്ദ്രശേഖർ( അലയൻസ് )

രണ്ടാം സ്ഥാനം: ദ റോളിങ് സ്റ്റോൺ, ദേവിശ്രീ അനൂപ് ( ബേക്കർ ഹഗ്‌സ്)

മൂന്നാം സ്ഥാനം: ലൈഫ് ഡ്യൂറിങ്ങ് കോവിഡ്, സുജിത്ത് ഡാൻ മാമൻ ( യു. എസ്. ടി)

വായനക്കാർ തിരഞ്ഞെടുത്തത് : ഡെത്ത് നോട്ട് റ്റു മൈ വാലന്റൈൻ. ഗൗരി ജല( അലയൻസ്)

*മലയാളം കവിത*

ഒന്നാം സ്ഥാനം: മുറ്റമില്ലാത്തവർ, ജ്യോതിഷ് കുമാർ സി. എസ് (ആർ.എം എജ്യൂക്കെഷൻ)

രണ്ടാം സ്ഥാനം: മണ്ണിൽ തിളയ്ക്കുന്ന കാപ്പിച്ചെടി, ഷൈം ഷൗക്കത്തലി ( ഈ. വൈ.(EY) ഇൻഫോപാർക്ക്)

മൂന്നാം സ്ഥാനം: അമ്മയ്‌ക്കെന്നും ഒരോ മണമാണ്, അന്നൂ ജോർജ്ജ്( ടി സി എസ്)

വായനക്കാർ തിരഞ്ഞെടുത്തത്: ഒരു കാറ്റു പറഞ്ഞത്, ജോർജ്ജ് ഫിലിപ്പ് മണമ്മേൽ ( യു. എസ്. ടി)

*മലയാളം ചെറുകഥ*

ഒന്നാം സ്ഥാനം.ചെറുവേരുകൾ - എൽസമ്മ തര്യൻ ( യു. എസ്. ടി)

രണ്ടാം സ്ഥാനം: കുറ്റവും ശിക്ഷയും, നിപുൻ വർമ്മ.( യു. എസ്. ടി, കൊച്ചി)

മൂന്നാം സ്ഥാനം: ചെമ്പകം, അഭിഷേക്. എസ് ( ആക്‌സിയ ടെക്‌നോളജീസ്)

വായനക്കാർ തിരഞ്ഞെടുത്തത്: കാഴ്ചകൾ, ഏയ്ഞ്ജൽ എം. എസ്. രാജ് ( കൊഗ്‌നിസന്റ്)


*ഇംഗ്ലീഷ് ചെറുകഥ*

ഒന്നാം സ്ഥാനം.ദ സില്വർ ലൈനിങ്, നിപുൻ വർമ്മ.( യു. എസ്. ടി, കൊച്ചി)

രണ്ടാം സ്ഥാനം: ദ ഫൈനൽ ലെറ്റർ, ഭാസ്‌കർ പ്രസാദ് ( യു. എസ്. ടി)

മൂന്നാം സ്ഥാനം: തെർട്ടി ത്രീ വീക്ക്‌സ്, ഗൗരി ജല( അലയൻസ്)

വായനക്കാർ തിരഞ്ഞെടുത്തത് - തെർട്ടി ത്രീ വീക്ക്‌സ് , ഗൗരി ജല( അലയൻസ്)

* മലയാളം ഉപന്യാസം*

ഒന്നാം സ്ഥാനം - സ്ത്രീധനവും മലയാളിയുടെ വിവാഹ സംസ്‌കാരവും, അനസ് അബ്ദു നാസർ ( എൻവെസ്റ്റ്‌നെറ്റ്)

രണ്ടാം സ്ഥാനം: സ്ത്രീധനവും മലയാളിയുടെ വിവാഹ സംസ്‌കാരവും, രഞ്ജിനി (ഫിനാസ്റ്റ്ര)

മൂന്നാം സ്ഥാനം: സ്ത്രീധനവും മലയാളിയുടെ വിവാഹ സംസ്‌കാരവും, രിനി. എ.( യു. എസ്. ടി)

വായനക്കാർ തിരഞ്ഞെടുത്തത്:മാറ്റത്തിന്റെ അടിസ്ഥാനം, ഷെറിൻ മറിയം ഫിലിപ്പ്.( എൻവെസ്റ്റ് നെറ്റ്)

* ഉപന്യാസം ഇംഗ്ലീഷ്*

ഒന്നാം സ്ഥാനം. - ചെയ്ഞ്ചിങ്ങ് വർക്ക് കൾച്ചർ - ആഫ്റ്റർ കോവിഡ്, അരുണിമ ജി. എസ്. കൃഷ്ണലത( ഐ.ബിൽ.എസ്)

രണ്ടാം സ്ഥാനം: യൂസ് ഓഫ് സോഷ്യൽ മീഡിയ ഇൻ ദ പോസ്റ്റ് റ്റ്രൂത്ത് എറ, സുജിത്ത് ഡാൻ മാമൻ ( യു. എസ്. ടി)

മൂന്നാം സ്ഥാനം: കൊറോണിയൻ ഡേ , ദിവ്യാ റോസ് ആർ (ഒറാക്കിൾ)

വായനക്കാർ തിരഞ്ഞെടുത്തത്: ചെയ്ഞ്ചിങ്ങ് വർക്ക് കൾച്ചർ - ആഫ്റ്റർ കോവിഡ്, ദീപക്ക് ദേവരാജ് ( വിപ്രോ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP