Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ; 1,150 പ്രതിദിന രോഗികൾ; ചികിത്സയിലുള്ളവർ 11,558 ആയി; ഡൽഹിയിൽ പോസിറ്റീവ് കേസുകൾ ഉയരുന്നു

കൊറോണ; 1,150 പ്രതിദിന രോഗികൾ; ചികിത്സയിലുള്ളവർ 11,558 ആയി; ഡൽഹിയിൽ പോസിറ്റീവ് കേസുകൾ ഉയരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ കൊറോണ വ്യാപനത്തിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 192 കൂടുതൽ രോഗികൾ ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ വൈറസ് വ്യാപനം ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്‌കൂൾ വിദ്യാർത്ഥികൾക്കുൾപ്പെടെ 461 പേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.

ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,558 ആയി ഉയർന്നു. 0.31 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. നാല് പേരുടെ മരണം കൂടി കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5,21,751 ആയി. ആകെ 4.30 കോടിയാളുകൾക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 954 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4.25 കോടിയായി ഉയർന്നു. 98.76 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതിനിടെ രാജ്യത്തെ വാക്സിനേഷൻ യജ്ഞം ശക്തമായി പുരോഗമിക്കുകയാണ്. 186.51 കോടി വാക്സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP