Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സൺറൈസേർസ് തടയിടാൻ ഒരുങ്ങി പഞ്ചാബ്; ആദ്യപോരാട്ടം കടുക്കും; രണ്ടാം മത്സരത്തിൽ വിജയം തുടരാൻ ചെന്നൈയും ഒന്നാംസ്ഥാനം നിലനിർത്താൻ ഗുജറാത്തും; ഐപിഎല്ലിൽ ഞായാറാഴ്‌ച്ച വമ്പൻ പോരാട്ടങ്ങൾ

സൺറൈസേർസ് തടയിടാൻ ഒരുങ്ങി പഞ്ചാബ്; ആദ്യപോരാട്ടം കടുക്കും; രണ്ടാം മത്സരത്തിൽ വിജയം തുടരാൻ ചെന്നൈയും ഒന്നാംസ്ഥാനം നിലനിർത്താൻ ഗുജറാത്തും; ഐപിഎല്ലിൽ ഞായാറാഴ്‌ച്ച വമ്പൻ പോരാട്ടങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിങ്സും സൺറൈസേഴ്സ് ഹൈദരാബാദും മുഖാമുഖം വരുന്ന മത്സരമാണ് ഇന്നാദ്യം. അവസാന മൂന്ന് കളിയും ജയിച്ചെത്തുന്ന സൺറൈസേഴ്സിന്റെ തിരിച്ചുവരവാണ് സീസണിൽ പഞ്ചാബിന്റെ തലവേദന. ഇരു ടീമുകളും തമ്മിലുള്ള മുൻ പോരാട്ടങ്ങളുടെ ആകെ കണക്കിലും വമ്പൻ മേൽക്കൈ ഹൈദരാബാദിനുണ്ട് എന്നതാണ് യാഥാർഥ്യം.

നേർക്കുനേർ കണക്കിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വ്യക്തമായ ആധിപത്യമുണ്ട്. ഇരു ടീമുകളും ഏറ്റുമുട്ടിയ 17 മത്സരങ്ങളിൽ പന്ത്രണ്ടിലും ജയിച്ചത് ഹൈദരാബാദാണ്. പഞ്ചാബ് അഞ്ച് കളിയിൽ ജയിച്ചു. ഉയർന്ന ടീം ടോട്ടലിന്റെ പട്ടികയിലാവട്ടെ ഇരു കൂട്ടരും ഇഞ്ചോടിഞ്ച് പോരാടി എന്നതാണ് ചരിത്രം. 212 റൺസാണ് ഹൈദരാബാദിന്റെ ഉയർന്ന സ്‌കോറെങ്കിൽ 211 റൺസ് പഞ്ചാബിന്റെ മികച്ച ടോട്ടൽ.

ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് പഞ്ചാബ് കിങ്സ്-സൺറൈസേഴ്സ് ഹൈദരാബാദ് മത്സരം തുടങ്ങുക. മൂന്ന് മത്സരങ്ങൾ വീതം ജയിച്ചാണ് ടീമുകളുടെ വരവ്. പോയിന്റ് പട്ടികയിൽ പഞ്ചാബ് അഞ്ചും ഹൈദരാബാദ് ഏഴും സ്ഥാനങ്ങളിൽ നിൽക്കുന്നു. മോശം തുടക്കത്തിന് ശേഷം അവസാന മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഹൈദരാബാദ് മൈതാനത്തെത്തുന്നത്. അവസാന മത്സരത്തിൽ രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസിനെ 12 റൺസിന്റെ തോൽപിച്ച കരുത്ത് പഞ്ചാബിനുമുണ്ട്.

രണ്ടാം മത്സരത്തിൽ ചെന്നൈ-ഗുജറാത്തിനെ നേരിടും.ഐപിഎല്ലിൽ തങ്ങളുടെ 200ാം മത്സരത്തിൽ സീസണിലെ ആദ്യജയം കണ്ടെത്തിയ ചെന്നൈക്ക് കരുത്തരായ ഗുജറാത്താണ് എതിരാളികൾ. രാജസ്ഥാനെ തോൽപ്പിച്ച് ഒന്നാം സ്ഥാനത്ത് എത്തിയ ഗുജറാത്ത് അത് നിലനിർത്താനുള്ള ശ്രമത്തിലാണ്.ചെന്നൈയാകട്ടെ ജയം തുടരാനുള്ള ശ്രമത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP