Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊട്ടിയൂരിൽ പ്രക്കൂഴം നാളെ; വൈശാഖോത്സവത്തിന്റെ നാളും സമയക്രമങ്ങളും കുത്തോട് മണ്ഡപത്തിലിരുന്ന് കുറിക്കും

കൊട്ടിയൂരിൽ പ്രക്കൂഴം നാളെ; വൈശാഖോത്സവത്തിന്റെ നാളും സമയക്രമങ്ങളും കുത്തോട് മണ്ഡപത്തിലിരുന്ന് കുറിക്കും

സ്വന്തം ലേഖകൻ

കൊട്ടിയൂർ: കൊട്ടിയൂരിൽ വൈശാഖോത്സവത്തിന്റെ നാളുകുറിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ തിങ്കളാഴ്ച. ഇക്കരെ കൊട്ടിയൂർ ക്ഷേത്രസന്നിധിയിലെ കുത്തോട് മണ്ഡപത്തിലാണ് ഉത്സവനാളുകളും സമയക്രമങ്ങളും കുറിക്കുക.

ക്ഷേത്ര അടിയന്തരക്കാരായ ഊരാളന്മാർ, കണക്കപിള്ള, സമുദായി എന്നിവരുടെ സാന്നിധ്യത്തിലാണ് മഹോത്സവനാളുകൾ കുറിക്കുന്നത്. തണ്ണീർകുടി, നെല്ലളവ്, അവിൽ അളവ്, ആയില്യാർ കാവിൽ ഗൂഢപൂജ എന്നിവയാണ് പ്രക്കൂഴത്തിലെ പ്രധാന ചടങ്ങുകൾ. പ്രക്കൂഴത്തിനു വിളക്ക് തെളിക്കാനുള്ള പശുവിൻനെയ്യ് മാലൂർപടി ക്ഷേത്രത്തിൽനിന്ന് സ്ഥാനികനായ കൂട്ടേരി നമ്പ്യാരും അവിൽ കാക്കയങ്ങാട് പാലാ നരസിംഹ ക്ഷേത്രത്തിൽനിന്ന് മേൽശാന്തിയുമാണ് എഴുന്നള്ളിക്കുന്നത്. ക്ഷേത്ര അടിയന്തരക്കാരായ ഒറ്റപ്പിലാൻ, പുറംകലയൻ, ജന്മാശാരി, പെരുവണ്ണാൻ തുടങ്ങിയവരാണ് തണ്ണീർകുടി ചടങ്ങ് നടത്തുക.

അർധരാത്രി ആയില്യാർക്കാവിൽ ക്ഷേത്രം ജന്മശാന്തി പടിഞ്ഞീറ്റ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഗൂഢപൂജ നടക്കും. പ്രക്കൂഴം കഴിയുന്നതോടെ നെയ്യമൃത് സംഘങ്ങളും ഇളനീർമഠങ്ങളും സജീവമാകും. നെയ്യമൃത്, ഇളനീർസംഘങ്ങൾ മഠങ്ങളിൽ പ്രവേശിച്ച് വ്രതാനുഷ്ഠാനങ്ങൾ ആരംഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP