Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മറ്റൊരു ബ്രിട്ടീഷ് യുദ്ധത്തടവുകാരനെ കൂടി ചാനലിൽ പരേഡ് നടത്തിച്ച് റഷ്യ; ബ്രിട്ടീഷ് ഭരണകർത്താക്കൾക്ക് മുഴുവൻ റഷ്യയിൽ പ്രവേശന നിരോധനം; ആണവ യുദ്ധം ഉറപ്പായതിനാൽ മുന്നറിയിപ്പുകളുമായി സെലെൻസ്‌കി

മറ്റൊരു ബ്രിട്ടീഷ് യുദ്ധത്തടവുകാരനെ കൂടി ചാനലിൽ പരേഡ് നടത്തിച്ച് റഷ്യ; ബ്രിട്ടീഷ് ഭരണകർത്താക്കൾക്ക് മുഴുവൻ റഷ്യയിൽ പ്രവേശന നിരോധനം; ആണവ യുദ്ധം ഉറപ്പായതിനാൽ മുന്നറിയിപ്പുകളുമായി സെലെൻസ്‌കി

മറുനാടൻ മലയാളി ബ്യൂറോ

രിയുപോൾ നഗരത്തിലെ യുദ്ധത്തിനിടയിൽ മറ്റൊരു ബ്രിട്ടീഷ് സൈനികനെ കൂടി റഷ്യ തടവിലാക്കി. ഇയാളെ ടെലിവിഷൻ ചാനലിൽ പ്രദർശിപ്പിക്കുകയും ചെയ്തു. മുൻ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനായ ഷോൺ പിന്നർ എന്ന 48 കാരനാണ് റഷ്യൻ സൈന്യത്തിന്റെ പിടിയിൽ അകപ്പെട്ടത്. ഇയാൾ റഷ്യൻ അധിനിവേശത്തെ ചെറുക്കുന്നതിന് യുക്രെയിൻ സൈന്യത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

പറയത്തക്ക മുറിവുകൾ ഒന്നും ഇല്ലാതെ തന്നെയാണ് ഷോൺ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത്. താൻ ബ്രിട്ടീഷ് പൗരനാണെന്നും മരിയുപോളിൽ വെച്ച് തടവുകാരനാക്കപ്പെട്ടുവെന്നും ഇയാൾ പറയുന്നു. 36-ാം ബ്രിഗേഡിന്റെ ഭാഗമായിരുന്ന താൻ മരിയുപോളിൽ അഞ്ചാറാഴ്‌ച്ചകൾ യുദ്ധം ചെയ്തുവെന്നും ഇപ്പോൾ ഡോണ്ട്സ്‌ക് പീപ്പിൾസ് റിപ്പബ്ലിക്കിലാണെന്നും ഇയാൾ പറയുന്നുണ്ട്. നേരത്തേ എയ്ഡൻ അസ്ലീൻ എന്നൊരു 28 കാരനായ ബ്രിട്ടീഷ് പൗരനെ കൂടി യുദ്ധത്തടവുകാരനായി റഷ്യ പിടികൂടിയിരുന്നു.

തനിക്ക് യുദ്ധം മതിയായെന്നും, തിരിച്ച് വീട്ടിലേക്ക് പോകണമെന്നും ഇയാൾ റഷ്യൻ അധികൃതരോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇയാളെ ഇപ്പോൾ റഷ്യൻ അന്വേഷണസംഘം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. എയ്ഡൻ വധശിക്ഷയിൽ നിന്നും രക്ഷപ്പെട്ടത് സമൂഹമാധ്യമങ്ങളുടെ ശക്തിയിലാണെന്നും സമാനമായത് പിന്നറുടെ കാര്യത്തിലും സംഭവിക്കും എന്നും പിന്നറുടെ സുഹൃത്തുക്കൾ പ്രത്യാശിക്കുന്നു. നിലവിൽ റഷ്യൻ സൈന്യത്തിന്റെയും ഡോണ്ട്സ്‌കിലെ വിമതരുടേയും കാരുണ്യത്തിലാണ് ഇയാളുടെ ജീവൻ.

ബോറിസ് ജോൺസന് റഷ്യയിൽ പ്രവേശനവിലക്ക് പ്രഖ്യാപിച്ച് പുടിൻ

യുദ്ധം എങ്ങുമെത്താതെ നീണ്ടുപോകുന്നതിൽ പുടിന് സമനില തെറ്റിയിരിക്കുകയാണെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏറ്റവുമൊടുവിൽ, ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് റഷ്യയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് പുടിൻ. യുക്രെയിനിൽ റഷ്യൻ സൈന്യത്തിന് അനായാസവിജയം നേടാൻ പ്രതിബന്ധമായത് ബ്രിട്ടനാണെന്നാണ് പുടിൻ ആരോപിക്കുന്നത്.

ബോറിസ് ജോൺസൻ ഉൾപ്പടെ പന്ത്രണ്ടിലധികം ഉയർന്ന സർക്കാർ പദവികളിൽ ഇരിക്കുന്നവർക്കും, രാഷ്ട്രീയ നേതാക്കൾക്കും വിലക്കുണ്ട്. റഷ്യൻ വിരുദ്ധ പ്രചാരണം നടത്തി എന്നാണ് ഇതിനു കാരണമായി ക്രെംലിൻ ചൂണ്ടിക്കാട്ടുന്നത്. അതിനുപുറമേ കീവിലെ നവ നാസി ഭരണകൂടത്തെ യാതൊരു ലജ്ജയുമില്ലാതെ പിന്താങ്ങുന്നതും ഒരു കാരണമായി പറയുന്നുണ്ട്. കീവിലേക്ക് മാരകമായ ആയുധങ്ങൾ നൽകുകയും മറ്റ് നാറ്റോ അംഗരാജ്യങ്ങളെ അപ്രകാരം ചെയ്യാൻ പ്രേരിപിച്ചും യുദ്ധത്തിൽ റഷ്യയുടെസാധ്യത ഇല്ലാതെയാക്കിയത് ബ്രിട്ടനാണെന്നാണ് ക്രെംലിൻ ആരോപിക്കുന്നത്.

ലോക മദ്ധ്യത്തിൽ റഷ്യയെ താഴ്‌ത്തികെട്ടാനും, ഒറ്റപ്പെടുത്താനുമായി ബ്രിട്ടൻ നടത്തുന്ന പ്രചാരണങ്ങൾക്കുള്ള പ്രതികരണമാണിതെന്ന് റഷ്യയുടെ വിദേശകര്യമന്ത്രി പറഞ്ഞു. ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ലിസ് ട്രസ്സ്, പ്രതിരോധ സെക്രട്ടറി ബെൻ വാസൽ തുടങ്ങിയവർക്കും വിലക്കുണ്ട്. ബ്രിട്ടന്റെ നടപടികൾ മൂലം റഷ്യയുടെ ആഭ്യന്തര സംബദ്ഘടനയുടെ വളർച്ച് നിലച്ചെന്നും വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തുന്നു. സമീപഭാവിയിൽ ഈ പട്ടികയിൽ കൂടുതൽ ബ്രിട്ടീഷ് നേതാക്കളെ ഉൾപ്പെടുത്തുമെന്നും റഷ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉപ പ്രധാനമന്ത്രി ഡോമിനിക് റാബ്, മുൻ പ്രധാന മന്ത്രി തെരെസാ മെ, സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ എന്നിവയും വിലക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്.

അന്താരാഷ്ട്ര തലത്തിൽ തന്നെ, റഷ്യയ്ക്കെതിരെയുള്ള ഉപരോധത്തിന്റെ പ്രധാന കേന്ദ്രം ലണ്ടനായിരുന്നു. 1200-ൽ അധികം റഷ്യൻ പൗരന്മാരുടെയും കമ്പനികളുടെയും സ്വത്തുക്കളാണ് ബ്രിട്ടൻ മരവിപ്പിച്ചത്. ഇതിൽ പുടിന്റെയും അദ്ദേഹത്തിന്റെ മക്കളുടെയും സ്വത്തുക്കളും ഉൾപ്പെടുന്നു. വിദേശകര്യ മന്ത്രി സെർജി ലാവ്റോവ്, നിരവധി നവ സമ്പന്നർ തുടങ്ങിയവരുടെ സ്വത്തുക്കളും മരവിപ്പിച്ചതിൽ ഉൾപ്പെടുന്നു. റഷ്യൻ ബാങ്കുകൾക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

ആണവാക്രമണം ഏതു നിമിഷവും പ്രതീക്ഷിക്കാമെന്ന് സെലെൻസ്‌കി

പ്രതീക്ഷിച്ച ഫലം യുക്രെയിൻ അധിനിവേശത്തിൽ നിന്നും ലഭിക്കാത്തതിനൽ നിരാശരായ റഷ്യൻ സൈന്യം, യുക്രെയിനിൽ സർവ്വനാശമെത്തിക്കാൻ ആണവായുധം പ്രയോഗിച്ചേക്കുമെന്ന് യുക്രെയിൻ പ്രസിഡണ്ട് സെലെൻസ്‌കി മുന്നറിയിപ്പ് നൽകുന്നു. കൂടുതൽ ഷെൽട്ടറുകൾ തീർക്കുവാനും അതുപോലെ ആന്റി റേഡിയേഷൻ മരുന്നുകൾ കരുതുവാനും സെലെൻസ്‌കി ആഹ്വാനം നൽകി. കഴിഞ്ഞ വെള്ളിയാഴ്‌ച്ചയും സെലെൻസ്‌കി സമാനമായ ഒരു മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, റഷ്യയുടെ അഭിമാനങ്ങളിൽ ഒന്നായ മോസ്‌ക്വോ യുദ്ധക്കപ്പൽ തകർത്തതിന്റെ പ്രതികാരമായി ഇന്നലെ കീവ്, ഖാർകീവ്, ല്വിവ് തുടങ്ങി എട്ടോളം നഗരങ്ങളിൽ റഷ്യൻ വ്യോമസേന കടുത്ത ബോംബാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. നിലനിൽപ് അപകടത്തിലായാൽ റഷ്യ ആണവായുധം ഉപയോഗിക്കുമെന്ന് കഴിഞ്ഞദിവസം ക്രെംലിൻ വക്താവ് ഡിമിത്രി പെസ്‌കോവും സൂചിപ്പിച്ചിരുന്നു.

1945- ന് ശേഷം റഷ്യൻ നാവികസേനയ്ക്കുണ്ടാകുന്ന ഏറ്റവും വലിയ ഒറ്റപ്പെട്ട നഷ്ട്മാണ് കരിങ്കടലിൽ നടന്നത്. അത് റഷ്യൻ സൈന്യത്തെ പ്രകോപിപ്പിച്ചിട്ടുണ്ട് 500-ൽ അധികം നാവികരുണ്ടായിരുന്ന കപ്പലിൽ നിന്നും ഒരു തുർക്കി കപ്പൽ രക്ഷപ്പെടുത്തിയ 54 പേരല്ലാതെ മറ്റാരും രക്ഷപ്പെട്ടിട്ടില്ല എന്നാണ് റിപ്പോർട്ട്. ഇതിന്റെ പ്രതികാരമായിരുന്നു ഇന്നലെ യുക്രെയിന്റെ വിവിധ നഗരങ്ങളിൽ നടത്തിയ മിസൈൽ ആക്രമണങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP