Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഉജ്ജ്വല തുടക്കം; രാജസ്ഥാനം തകർത്തത് എതിരില്ലാത്ത അഞ്ച് ഗോളിന്; ക്യാപ്റ്റൻ ജിജോ ജോസഫിന് ഹാട്രിക്; മഞ്ചേരിയിൽ മത്സരം കാണാനെത്തിയത് കാൽലക്ഷത്തിലധികം ഫുട്‌ബോൾ പ്രേമികൾ

സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഉജ്ജ്വല തുടക്കം; രാജസ്ഥാനം തകർത്തത് എതിരില്ലാത്ത അഞ്ച് ഗോളിന്; ക്യാപ്റ്റൻ ജിജോ ജോസഫിന് ഹാട്രിക്; മഞ്ചേരിയിൽ മത്സരം കാണാനെത്തിയത് കാൽലക്ഷത്തിലധികം ഫുട്‌ബോൾ പ്രേമികൾ

ജംഷാദ് മലപ്പുറം

മലപ്പുറം: തിങ്ങിനിറഞ്ഞ 28,319 ആരാധകരെ സാക്ഷിയാക്കി സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ആദ്യ ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാജസ്ഥാനെതിരെ ആദ്യ മത്സരത്തിന് ഇറങ്ങിയ കേരളം എതിരില്ലാത്ത അഞ്ച് ഗോളിനാണ് തോൽപ്പിച്ചത്. ക്യാപ്റ്റൻ ജിജോ ജോസഫ് ചാമ്പ്യൻഷിപ്പിലെ ആദ്യ ഹാട്രിക്ക് നേടി. 6, 58, 63 മീനുട്ടുകളിൽ നിന്നായിരുന്നു ക്യാപ്റ്റൻ ജിജോ ജോസഫിന്റെ ഗോൾ. നിജോ ഗിൽബേർട്ട്, അജിഅലക്‌സ് എന്നിവരാണ് ഓരോ ഗോൾ വീതം നേടിയത്.

ആദ്യ പകുതി

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ കേരളത്തിന്റെ മുന്നേറ്റമാണ് തിങ്ങിനിറഞ്ഞ മഞ്ചേരി പയ്യനാട് സ്റ്റേഡിയം കണ്ടെത്. 6 ാം മിനുട്ടിൽ തന്നെ കേരളം ലീഡെടുത്തു. കേരള സ്‌ട്രൈക്കർ എം വിക്‌നേഷിനെ ബോക്‌സിന് പുറത്തുനിന്ന് വീഴ്‌ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ക്യാപ്റ്റൻ ജിജോ ജോസഫ് മനോഹരമായി ഗോളാക്കി മാറ്റി. ചാമ്പ്യൻഷിപ്പിലെ കേരളത്തിന്റെ ആദ്യ ഗോൾ. തുടർന്നും ആക്രമിച്ചു കളിച്ച കേരളത്തെ തേടി നിരവധി അവസരങ്ങളെത്തി. 20 ാം മിനുട്ടിൽ കേരളത്തെ തേടി മറ്റൊരു അവസരമെത്തി മധ്യനിരയിൽ നിന്ന് ബോളുമായി വന്ന ക്യാപ്റ്റൻ ജിജോ ജോസഫ് ബോക്‌സിലേക്ക് നീട്ടി നൽക്കിയ പാസ് സ്‌ട്രൈക്കർമാരായ വിക്‌നേഷും സഫ്‌നാദും തമ്മിലുള്ള ആശയക്കുഴപ്പം മൂലം ഗോളെന്ന് ഉറപ്പിച്ച അവസരം നഷ്ടപ്പെടുത്തി.

24 ാം മിനുട്ടിൽ മുഹമ്മദ് സഫ്‌നാദിനെ ഫൗള് ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് ക്യാപ്റ്റൻ ജിജോ ഗോളിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. രണ്ട് മിനുട്ടിന് ശേഷം വീണ്ടു കേരളത്തിന് അവസരം ലഭിച്ചു. ഇടതു ബോക്‌സിന് പുറത്തു നിന്ന് നീട്ടി നൽക്കിയ പാസ് വിക്‌നേഷ് പോസ്റ്റിലേക്ക് അടിച്ചെങ്കിലും രാജസ്ഥാൻ ഗോൾ കീപ്പർ തട്ടി അകറ്റി. റിട്ടേൺ ബോൾ ക്യാപ്റ്റൻ ജിജോക്ക് ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 30 ാം മിനുട്ടിൽ കേരള പ്രതിരോധനിരയിൽ നിന്ന് വരുത്തി പിഴവിൽ നിന്ന് രാജസ്ഥാന് ആദ്യ അവസരം ലഭിച്ചെങ്കിലും രാജസ്ഥാന സ്‌ട്രൈക്കർ യുവരാജ് സിങ് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് അടിച്ചു.

32 ാം മിനുട്ടിൽ മധ്യനിരയിൽ നിന്ന് ബോളുമായി കുതിച്ചെത്തിയ ക്യാപ്റ്റൻ ജിജോ ജോസഫ് നൽക്കിയ പാസ് വിക്‌നേഷസ് നഷ്ടപ്പെടുത്തി. വീണ്ടും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ മാത്രം വിട്ടുനിന്നു. 38 ാം മിനുട്ടിൽ കേരളം ലീഡ് രണ്ടാക്കി ഉയർത്തി. ബോക്‌സിന് പുറത്ത് നിന്ന് റോക്കറ്റ് വേഗത്തിൽ നിജോ ഗിൽബർട്ടിന്റെ ഉഗ്രൻ ഗോൾ. മത്സരം അധിക സമയത്തേക്ക് നീങ്ങിയ സമയത്ത് കേരളത്തിനെ തേടി വീണ്ടും അവസരമെത്തി. വികിനേഷ് അടിച്ച പന്ത് പേസ്റ്റിന് മുകളിലൂടെ പറത്തേക്ക്.

രണ്ടാം പകുതി

ആദ്യ പകുതിയുടെ തനിആവർത്തനമായിരുന്നു പയ്യനാട് സ്റ്റേഡിയം സാക്ഷിയായത്. ആദ്യ മിനുട്ടിൽ തന്നെ കേരളം അറ്റാക്കിംങിന് തുടക്കമിട്ടു. 58 ാം മിനുട്ടിൽ ജിജോ ലീഡ് മൂന്നാക്കി ഉയർത്തി. ഗ്രൗണ്ടിന്റെ മധ്യനിരയിൽ നിന്ന് ബോളുമായി എതിർ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി നീങ്ങിയ ക്യാപ്റ്റൻ ജിജോ ജോസഫ് മനോഹരമായി ഗോളാക്കി മാറ്റി. ജിജോയുടെ രണ്ടാം ഗോൾ. 63 ാം മിനുട്ടിൽ ജിജോ ഹാഡ്രിക്ക് തികച്ചു. കേരളത്തിന്റെ സ്വന്തം ഹാഫിൽ നിന്ന് ടീം വർക്കിലൂടെ മുന്നേറ്റം നടത്തിയ കേരളം വലതു വിങ്ങിൽ നിലയുറപ്പിച്ച സോയൽ ജോഷിയിക്ക് നൽക്കി. ജോഷി വലതു വിങ്ങിൽ നിന്ന് ബോക്‌സിൽ നിലയുറപ്പിച്ചിരുന്ന ക്യാപ്റ്റൻ ജിജോ ജോസഫിന് കൃത്യമായി നൽക്കി. ജിജോയുടെ ഹാഡ്രിക്ക് ഗോൾ. 73 ാം മിനുട്ടിൽ ജിജോ ജോസഫിന് നാലാം ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 82 ാം മിനുട്ടിൽ കേരളം അഞ്ചാം ഗോൾ നേടി. പ്രതിരോധ താരം അജയ് അലക്‌സിന്റെ വകയായിരുന്നു ഗോൾ.

നിലവിലെ ചാമ്പ്യന്മാരായ സർവീസസ് നാളെ ഇറങ്ങും

സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ നാഴെ രണ്ട് മത്സരങ്ങൾ. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ ഉച്ച കഴിഞ്ഞ് 4 മണിക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ ഒഡീഷ്യ കർണാടകയെ നേരിടും. യോഗ്യത റൗണ്ട് മത്സരത്തിൽ ഝാർഖണ്ഡിനോട് സമനിലയും ബീഹാറിനെ എതിരില്ലാത്ത അഞ്ച് ഗോളിനും തോൽപ്പിച്ചാണ് ഈസ്റ്റ് സോണിൽ ഗ്രൂപ്പ് എയിൽ നിന്ന് ഒഡീഷയുടെ വരവ്. സൗത്ത് സോണിൽ ഗ്രുപ്പ് എയിൽ ഉൾപ്പെട്ട കർണാടക തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ ടീമുകളെ തോൽപ്പിച്ചാണ് ഫൈനൽ റൗണ്ടിന് യോഗ്യത നേടിയത്.
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 8.00 മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ സർവീസസ് മണിപ്പൂരിനെ നേരിടും. യോഗ്യതാ റൗണ്ട് മത്സരത്തിൽ നോർത്ത് സോണിൽ ഗ്രൂപ്പ് എയിൽ ഹീമാചൽപ്രദേശ്, ജമ്മുകാശ്മീർ, ഉത്തർപ്രദേശ്, ഛത്തീസ്‌ഗഡ് തുടങ്ങിവരെ തോൽപ്പിച്ചാണ് സർവീസസ് യോഗ്യത നേടിയത്. നാഗാലാന്റ്, ത്രിപുര, മിസോറാം എന്നിവരെ തോൽപ്പിച്ചാണ് മണിപ്പൂർ ഫൈനൽ റൗണ്ടിന് യോഗ്യത നേടിയത്.

സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട വികസ പ്രവർത്തനം ഉടൻ നടപ്പാക്കും: കായിക മന്ത്രി വി അബ്ദുറഹിമാൻ

75 ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി. മത്സരത്തിന്റെ പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ഔദ്യാഗിക ഉദ്ഘാടന ചടങ്ങ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അവർകൾ ഉദ്ഘാടനം ചെയ്തു. മലപ്പുറത്തിന്റെ മണ്ണിലേക്ക് കൂടുതൽ ദേശീയ അന്തർദേശീയ മത്സരങ്ങൾ കൊണ്ടുവരുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. പയ്യനാട് സ്റ്റേഡിയത്തിൽ സന്തോഷ് ട്രോഫി ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരിന്നു മന്ത്രി.

ഓൾ ഇന്ത്യ ഫുട്‌ബോൾ അസോസിയേഷനുമായി ചർച്ച നടന്നു വരികയാണ്. സുഭപ്രതീക്ഷയാണ് ഉള്ളത്. പയ്യനാട് സ്റ്റേഡിയത്തിൽ സന്തോഷ് ട്രോഫി മത്സരം കാണാൻ എത്തിയ ആരാധകരുടെ ബാഹുല്യം മലപ്പുറത്തിന്റെ ഫുട്‌ബോൾ ആവേശത്തിന്റെ നേർസാക്ഷ്യമാണ്. നിലവിൽ കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി സ്റ്റേഡിയത്തിന് ഇല്ല. സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട വികസ പ്രവർത്തനം ഉടൻ നടപ്പാക്കും. കഫ്ബി സഹായത്തോടെയക്കും നവീകരണം. സ്റ്റേഡിത്തിന്റെ ഇരുഭാഗങ്ങളിലുമുള്ള ഗ്യാലറി ഉടനടി ഉയർത്തും. കായിക വികസനത്തിന് സർക്കാർ മുന്തിയ പരിഗണനയാണ് നൽകുനതെന്നും മന്ത്രി പറഞ്ഞു.

യു.എ. ലത്തീഫ് എംഎ‍ൽഎ. ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദ് ചടങ്ങിന് വിശിഷ്ടാതിഥിയായി. ജില്ലാ കലക്ടർ വി.ആർ. പ്രേംകുമാർ ഐ.എ.എസ്. ചടങ്ങിന് സ്വാഗതം പറഞ്ഞു. എ.ഐ.എഫ്.എഫ്. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അഭിഷേക് യാദവ് മുഖ്യാതിഥിയായി. ചടങ്ങിൽ അബ്ദുസ്സമദ് സമദാനി എംപി., എ.പി. അനിൽകുമാർ എംഎ‍ൽഎ., പി. ഉബൈദുള്ള എംഎ‍ൽഎ, പി. നന്ദകുമാർ എംഎ‍ൽഎ, നജീബ് കാന്തപുരം എംഎ‍ൽഎ,എൻ.എം മെഹ്‌റലി (അഡി. ഡിസ്റ്റിക്റ്റ് മജിസ്റ്ററേറ്റ്) ശ്രീധന്യ ഐ.എ.എസ്, വി എം.സുബൈദ (ചെയർപേഴ്സ, മഞ്ചേരി നഗരസഭ), യു ഷറഫലി (ഇവന്റ് കോ-ഓർഡിനേറ്റർ), ഐ.എം. വിജയൻ (ഇന്റർനാഷണൽ ഫുട്‌ബോളർ), ആസിഫ് സഹീർ ദേശീയ ഫുട്‌ബോളർ), വി.പി. അനിൽ (വെസ് പ്രസിഡന്റ്, ജില്ലാ സ്പോർട്സ് കൗൺസിൽ) , കെ.എം.എ. മേത്തർ (കേരള ഫുട്ബോൾ അസോസിയേഷൻ), എച്ച്പി. അബ്ദുൽ മഹ്റൂഫ് (സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ), എക്‌സിക്യുറ്റീവ് അംഗങ്ങളായ കെ.മനോഹരകുമാർ, കെ.എ നാസർ, പി. ഹൃഷികേഷ് കുമാർ, സി സുരേഷ്, പി. അഷ്റഫ്( പ്രസിഡന്റ് ജില്ലാ സ്പോർട്സ് കൗൺസിൽ), പി. അബ്ദുൽ റഹീം (വാർഡ് കൗൺസിലർ), സമീന ടീച്ചർ (വാർഡ് കൗൺസിലർ), തുടങ്ങിയവർ പങ്കെടുത്തു ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എ. ശ്രീകുമാർ ചടങ്ങിന് നന്ദി അർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP