Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എന്തെങ്കിലും വാങ്ങണമെന്നു നിർബന്ധമാണെങ്കിൽ ശ്രീലങ്ക വാങ്ങു, ട്വിറ്ററിനെ വെറുതെ വിടൂ; ട്വിറ്ററിന് വില പറഞ്ഞ ഇലോൺ മസ്‌കിന് മറുപടിയുമായി സോഷ്യൽ മീഡിയ; പ്രതികരണം ഇലോൺ മസ്‌ക് ട്വിറ്ററിന് ഇട്ട വിലയും ശ്രീലങ്കയുടെ കടവും സമാനതുകയാണെന്ന് ചൂണ്ടിക്കാട്ടി

എന്തെങ്കിലും വാങ്ങണമെന്നു നിർബന്ധമാണെങ്കിൽ ശ്രീലങ്ക വാങ്ങു, ട്വിറ്ററിനെ വെറുതെ വിടൂ; ട്വിറ്ററിന് വില പറഞ്ഞ ഇലോൺ മസ്‌കിന് മറുപടിയുമായി സോഷ്യൽ മീഡിയ; പ്രതികരണം ഇലോൺ മസ്‌ക് ട്വിറ്ററിന് ഇട്ട വിലയും ശ്രീലങ്കയുടെ കടവും സമാനതുകയാണെന്ന് ചൂണ്ടിക്കാട്ടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 'എന്തെങ്കിലും വാങ്ങണമെന്നു നിർബന്ധമാണെങ്കിൽ ശ്രീലങ്ക വാങ്ങൂ, ട്വിറ്ററിനെ വെറുതെ വിടൂ' ; ഇലോൺ മസ്‌ക് ട്വിറ്ററിനു വില പറഞ്ഞ വാർത്തയോടു പ്രതികരിച്ചുകൊണ്ട് ട്വിറ്ററിൽ തന്നെ വന്ന പ്രതികരണങ്ങൾ ഒന്നാണിത്.പലരും നർമം കലർത്തിയാണ്, ട്വിറ്ററുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസങ്ങളോടു പ്രതികരിച്ചത്.

4100 കോടി ഡോളറാണ് ട്വിറ്റർ സ്വന്തമാക്കുന്നതിന് ഇലോൺ മസ്‌ക് മുന്നോട്ടുവച്ച വാഗ്ദാനം. ഏതാണ് സമാനമാണ് ശ്രീലങ്കയുടെ വിദേശ കടം. വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ നട്ടം തിരിയുന്ന രാജ്യം ഈ പൈസയ്ക്കു വാങ്ങിക്കൂടേ എന്നാണ് ട്വിറ്ററാറ്റി മസ്‌കിനോടു ചോദിക്കുന്നത്.

'ഈ പൈസയ്ക്കു ശ്രീലങ്ക വാങ്ങിക്കൂടേ'- എന്നാണ് മസ്‌കിനെ ടാഗ് ചെയ്തുകൊണ്ട് ഒരു യൂസർ ചോദിക്കുന്നത്. ഇതിനോടുള്ള പ്രതികരണങ്ങളും രസകരമാണ്.

വ്യാഴാഴ്ച നടന്ന റെഗുലേറ്ററി ഫയലിങ്ങിലൂടെയാണ് ഇലോൺ മസ്‌കിന്റെ ഓഫർ ്രൈപസ് പുറത്തുവന്നത്. ഒരു ഓഹരിക്ക് 54.20 ഡോളറാണ് മസ്‌ക് വിലയിട്ടിരിക്കുന്നത്. ഏപ്രിൽ ഒന്നിന് ഓഹരി വിപണി അവസാനിച്ചപ്പോൾ ഉള്ള വിലയുടെ 38 ശതമാനം അധികമാണിത്. നിലവിൽ ട്വിറ്ററിൽ മസ്‌കിന് ഒൻപതു ശതമാനത്തിലേറെ ഓഹരിപങ്കാളിത്തമുണ്ട്.

'മെച്ചപ്പെട്ട ഓഫറാണ് ഞാൻ മുന്നോട്ടുവച്ചിരിക്കുന്നത്. ഇത് അംഗീകരിച്ചില്ലെങ്കിൽ ട്വിറ്ററിന്റെ ഓഹരിയുടമ എന്ന നിലയിലുള്ള പദവിയെ കുറിച്ച് പുനഃപരിശോധന നടത്തേണ്ടി വരും' ഇലോൺ മസ്‌കിന്റെ വാക്കുകൾ ഇങ്ങനെ. ഈയാഴ്ചയുടെ തുടക്കത്തിൽ ട്വിറ്ററിന്റെ ബോർഡ് അംഗമാവാനുള്ള തീരുമാനം വേണ്ടെന്ന് വച്ചതായി മസ്‌ക് അറിയിച്ചിരുന്നു. ബോർഡ് അംഗമായാൽ കമ്പനിയെ ഏറ്റെടുക്കാനുള്ള തന്റെ പദ്ധതിക്ക് തടസ്സം നേരിടുമെന്നാണ് ഇതിന് വിശദീകരണമായി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP