Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തമിഴ്‌നാട്ടിൽ ഗവർണ്ണർ സർക്കാർ പോര് കനക്കുന്നു; സർ താങ്കൾ രാഷ്ട്രപതിയല്ലെന്ന് ഗവർണ്ണറെ വിമർശിച്ച് ഡിഎംകെ; നേതൃത്വത്തിന്റെ വിമർശനം നീറ്റ് ബിൽ ഉൾപ്പടെ വിവിധ വിഷയങ്ങളിൽ രാഷ്ട്രപതിയോട് അഭിപ്രായങ്ങൾ ആരായാത്തതിനാൽ; ഗവർണ്ണർക്കെതിരെ വിമർശനവുമായി ഡിഎംകെ മുഖപത്രം മുരസൊലി

തമിഴ്‌നാട്ടിൽ ഗവർണ്ണർ സർക്കാർ പോര് കനക്കുന്നു; സർ താങ്കൾ രാഷ്ട്രപതിയല്ലെന്ന് ഗവർണ്ണറെ വിമർശിച്ച് ഡിഎംകെ; നേതൃത്വത്തിന്റെ വിമർശനം നീറ്റ് ബിൽ ഉൾപ്പടെ വിവിധ വിഷയങ്ങളിൽ രാഷ്ട്രപതിയോട് അഭിപ്രായങ്ങൾ ആരായാത്തതിനാൽ; ഗവർണ്ണർക്കെതിരെ വിമർശനവുമായി ഡിഎംകെ മുഖപത്രം മുരസൊലി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാരും ഗവർണ്ണറും തമ്മിലുള്ള ശീതസമരം തുറന്ന പോരിന് വഴിമാറുന്നു.ഡിഎംകെ മുഖപത്രം മുരസൊലിയിലൂടെയാണ് ഗവർണ്ണർക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നത്.'സാർ, താങ്കളല്ല രാഷ്ട്രപതി' എന്ന് സംസ്ഥാന സർക്കാർ നിയമസഭയിൽ പാസ്സാക്കിയ നീറ്റ് ബിൽ രാഷ്ട്രപതിക്കയക്കാത്തതിൽ പ്രതിഷേധിച്ചാണ് ഗവർണ്ണർക്കെതിരെ ഡിഎംകെ മുഖപത്രം മുരസൊലിയുടെ എഡിറ്റോറിയൽ രൂക്ഷവിമർശനവുമായി രംഗത്തുവന്നത്.

തമിഴ്‌നാട് ഗവർണ്ണർ ആർഎൻ രവി നിയമസഭ പാസ്സാക്കിയ നീറ്റ് ബിൽ രാഷ്ട്രപതിക്കയക്കാൻ വിസമ്മതിക്കുന്നതിൽ ഡിഎംകെയുടെ ഭാഗത്ത് നിന്ന് വൻ പ്രതിഷേധമാണ് ഉയരുന്നത്. അതിനിടെയാണ് ഡിഎംകെ മുഖപത്രമായ മുരസൊലി ഗവർണ്ണർ ആർഎൻ രവിക്കെതിരെയുള്ള രൂക്ഷവിമർശനം ഉയർത്തുന്ന എഡിറ്റോറിയൽ പുറത്തിറക്കിയത്. രാഷ്ട്രപതിക്ക് അയക്കേണ്ട നീറ്റ് ബിൽ ഗവർണ്ണർ സ്വയം കയ്യടക്കിവെക്കുന്നത് രാഷ്ട്രപതി താനാണെന്ന മട്ടിലാണ്. നിയമസഭ പാസാക്കുന്ന ബിൽ പാസാക്കി തരിക മാത്രമാണ് ഗവർണ്ണറുടെ കർത്തവ്യം. എന്നാൽ തമിഴ്‌നാട് ഗവർണ്ണർ സ്വന്തം കർത്തവ്യം നിർവ്വഹിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണെന്ന് മുരസൊലി വിമർശിക്കുന്നു.

ഗവർണ്ണറെ ചിലർ തെറ്റിദ്ധരിപ്പിച്ചതാകാം ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ പ്രതികരിണത്തിന് പിന്നിലെന്നും ഡിഎംകെ മുഖപത്രം കൂട്ടിച്ചേർക്കുന്നുണ്ട്.തമിഴ്‌നാട് നിയമസഭ നീറ്റ് പരീക്ഷക്കെതിരെ ബിൽ പാസാക്കിയത് ഏത് സാഹചര്യത്തിലാണെന്നും നീറ്റ് പ്രവേശന പരീക്ഷക്കിടയിലുണ്ടായ നിർഭാഗ്യകരമായ സംഭവങ്ങളും പാർട്ടി മുഖപത്രം ചൂണ്ടിക്കാണിക്കുന്നുണ്ട്. നീറ്റ് ബിൽ വിഷയത്തിൽ വൈകി കിട്ടുന്ന നീതി നിഷേധിക്കപ്പെട്ട നീതിക്കു തുല്ല്യമാണെന്നും മുരസൊലി എഡിറ്റോറിയൽ അഭിപ്രായപ്പെട്ടു.

ഫെബ്രുവരി 8ന് തമിഴ്‌നാട് നിയമസഭ നീറ്റിനെതിരെ പാസാക്കിയ ബിൽ രാഷ്ട്രപതിക്ക് കൈമാറാൻ ഗവർണ്ണർ തയ്യാറയില്ല. നേരത്തെ ഗവർണ്ണർ നിയമസഭ പാസാക്കിയ ബിൽ മടക്കി അയക്കുകയും ചെയ്തിരുന്നു. തുടർന്ന് ചരിത്രത്തിലാദ്യമായി ഗവർണ്ണർ മടക്കിയ ബിൽ നിയമസഭ വീണ്ടും പാസാക്കുകയായിരുന്നു. തുടർന്നാണ് ഗവർണ്ണർ നിയസഭ പാസ്സാക്കിയ ബിൽ രാഷ്ട്രപതിക്കയക്കാൻ തയ്യാറാവാതെ സർക്കാരുമായി തുറന്നപോരിന് ഇറങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP