Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഞാൻ സിപിഐ പ്രതിനിധി ആയതുകൊണ്ടാണോ എന്നെ ഒഴിവാക്കിയത്? ഇതാണോ സമത്വവും സാമൂഹ്യ നീതിയും'; ദേശാഭിമാനിക്കെതിരെ ഡെപ്യൂട്ടി സ്പീക്കർ; വാർത്തയിൽ പേരുൾപ്പെടുത്തിയിരുന്നുവെന്ന് സിപിഎം മുഖപത്രം

'ഞാൻ സിപിഐ പ്രതിനിധി ആയതുകൊണ്ടാണോ എന്നെ ഒഴിവാക്കിയത്? ഇതാണോ സമത്വവും സാമൂഹ്യ നീതിയും'; ദേശാഭിമാനിക്കെതിരെ ഡെപ്യൂട്ടി സ്പീക്കർ; വാർത്തയിൽ പേരുൾപ്പെടുത്തിയിരുന്നുവെന്ന് സിപിഎം മുഖപത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അംബേദ്ക്കർ ദിനത്തിൽ നിയമസഭയിലെ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ വാർത്തയിൽ നിന്നും ദേശാഭിമാനി തന്റെ പേരും ചിത്രവും ഒഴിവാക്കിയെന്ന വിമർശനവുമായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപാകുമാർ. താൻ സിപിഐ പ്രതിനിധി ആയതുകൊണ്ടാണോ തന്റെ പേര് ഒഴിവാക്കിയതെന്ന് ചിറ്റയം ഗോപകുമാർ ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്താൻ ഡെപ്യൂട്ടി സ്പീക്കർ എന്ന നിലയിൽ താനും മന്ത്രിമാരായ കെ.രാധാകൃഷ്ണനും വി.ശിവൻകുട്ടിയും ഒരുമിച്ചാണ് വന്നതെന്നും നിയമസഭയിലെ വാച്ച് ആൻഡ് വാർഡിന്റെ സല്യൂട്ട് സ്വീകരിച്ചതും താനാണെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു. മന്ത്രിമാരുമൊന്നിച്ചാണ് പുഷ്പാർച്ചന നടത്തിയതെന്നും പക്ഷെ ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ഒഴിവാക്കിയതായും ചിറ്റയം ഗോപകുമാർ പരാതി ഉന്നയിച്ചു.

ഇതാണോ സാമൂഹ്യ നീതിയും സമത്വവും എന്നു ചോദിച്ച അദ്ദേഹം ദേശാഭിമാനി വാർത്തയുടെ ചിത്രവും പങ്കുവെച്ചു. പരിപാടിയിലെ തന്റെ പങ്കാളിത്തം ചൂണ്ടിക്കാട്ടി എടുത്ത ഫോട്ടോകളും ചിറ്റയം ഗോപകുമാർ ഫേസ്‌ബുക്കിൽ പങ്കുവെച്ചു.

ഏപ്രിൽ 14 ന് ഡോ.ബി.ആർ.അംബേദ്കറുടെ ജന്മദിനത്തിൽ നിയമസഭാ സമുച്ചയത്തിലെ അംബേദ്ക്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതിന്റെ വാർത്ത ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കൊപ്പം ഡെപ്യൂട്ടി സ്പീക്കറായ ചിറ്റയം ഗോപകുമാരും പരിപാടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയിൽ മന്ത്രിമാരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ പേരും ചിത്രവും ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഫേസ്‌ബുക്കിൽ പരിഭവവുമായി അദ്ദേഹം എത്തിയത്.

ഫേസ്‌ബുക്ക് കുറിപ്പ്

''ഇത് ഏപ്രിൽ 15ന് ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച ചിത്രവും വാർത്തയുമാണ്. ഏപ്രിൽ 14 ന് അംബേദ്ക്കർ ദിനത്തിൽ നിയമസഭയിൽ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തുവാൻ ഡെപ്യൂട്ടി സ്പീക്കർ എന്ന നിലയിൽ ഞാനും മന്ത്രിമാരായ കെ.രാധാകൃഷ്ണനും വി.ശിവൻകുട്ടിയും ഒരുമിച്ചാണ് വന്നത് . നിയമസഭയിലെ വാച്ച് ആൻഡ് വാർഡിന്റെ സല്യൂട്ട് സ്വീകരിച്ചതും ഞാനാണ്. അതിന് ശേഷം ഞാനും മന്ത്രിമാരും ഒരുമിച്ചാണ് പുപ്പാർച്ചന നടത്തിയത്. പക്ഷെ ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ എന്നെ ഒഴിവാക്കി. ഇതാണോ സാമൂഹ്യനീതി? ഇതാണോ സമത്വം ? ഞാൻ സിപിഐ പ്രതിനിധി ആയതുകൊണ്ടാണോ എന്നെ ഒഴിവാക്കിയത്?''

ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയായതോടെ ദേശാഭിമാനി വിശദീകരണം നൽകിയതായാണ് വിവരം. പത്രത്തിന്റെ അഞ്ചാംപേജിലെ വാർത്തയിൽ പേരുൾപ്പെടുത്തിയിരുന്നുവെന്നും പ്രസിദ്ധീകരിച്ച ചിത്രത്തിൽ ചിറ്റയം ഗോപകുമാർ ഉണ്ടായിരുന്നില്ലെന്നതിനാലാണ് ഫോട്ടോയ്‌ക്കൊപ്പം പേര് കൊടുക്കാത്തതെന്നുമാണ് ദേശാഭിമാനിയുടെ വിശദീകരണം. വിഷയം ചർച്ചയായതോടെ ഡെപ്യൂട്ടി സ്പീക്കർ പേജിൽ നിന്നും പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP