Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

20 ആദിവാസി കുട്ടികളുടെ 15 വർഷത്തെ പഠനച്ചെലവ് ഏറ്റെടുത്ത് വിശ്വശാന്തി ഫൗണ്ടേഷൻ; 'വിന്റേജി'ന് അട്ടപ്പാടിയിൽ തുടക്കം

20 ആദിവാസി കുട്ടികളുടെ 15 വർഷത്തെ പഠനച്ചെലവ് ഏറ്റെടുത്ത് വിശ്വശാന്തി ഫൗണ്ടേഷൻ; 'വിന്റേജി'ന് അട്ടപ്പാടിയിൽ തുടക്കം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: 20 ആദിവാസി കുട്ടികളുടെ 15 വർഷത്തെ പഠനച്ചെലവ് ഏറ്റെടുത്ത് വിശ്വശാന്തി ഫൗണ്ടേഷൻ. ആദിവാസി മേഖലയിലെ പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ ഏറ്റവും പുതിയ വിദ്യാഭ്യാസ പദ്ധതിയായ 'വിന്റേജി'ന് അട്ടപ്പാടിയിൽ തുടക്കം കുറച്ചു. പദ്ധതിയുടെ ഉദ്ഘാടനം വിശ്വശാന്തി ഫൗണ്ടേഷൻ ഡയറക്ടർ ഡോക്ടർ വി നാരായണനും EY GDS പ്രതിനിധി റുമി മല്ലിക്കും ചേർന്ന് നിർവഹിച്ചു.

വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകളെയും പഠന താല്പര്യങ്ങളേയും പ്രോത്സാഹിപ്പിച്ച് അടുത്ത പതിനഞ്ച് വർഷത്തേയ്ക്കുള്ള വിദ്യാഭാസ സഹായം നൽകി ഇഷ്ടമുള്ള മേഖലകളിൽ മുൻനിരയിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് വിന്റേജ്. വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ഓറിയന്റേഷൻ ക്ലാസും പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയിൽ നടന്നു.

പദ്ധതിക്കായി വിശ്വശാന്തി ഫൗണ്ടേഷനൊപ്പം EY GDS എന്ന കമ്പനിയും പങ്കുചേരുന്നുണ്ട്. വിശ്വശാന്തി ഫൗണ്ടേഷൻ ഡയറക്ടർമാരായ സജീവ് സോമൻ, അഡ്വ. സ്മിതാ നായർ, ഋഥ ഏഉട പ്രതിനിധികളായ സുബ്രഹ്മണ്യൻ അനന്തകൃഷ്ണൻ, സുബീഷ് റാം, ലൂയിസ് മാത്യു, വെങ്കിടേഷ്‌കുമാർ, വിനോദ് വി സ്, വിന്റേജ് ചെയർമാൻ സി കെ സുരേഷ്, വിന്റേജ് ഡയറക്ടർ ജോബി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP