Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നൂറുദിവസം പിന്നിട്ട് മേപ്പടിയാൻ; ആഘോഷത്തിനിടെ അണിയറക്കാർക്ക് സൂപ്പർ ബൈക്കുകൾ സമ്മാനിച്ച് ഉണ്ണി മുകുന്ദൻ!

നൂറുദിവസം പിന്നിട്ട് മേപ്പടിയാൻ; ആഘോഷത്തിനിടെ അണിയറക്കാർക്ക് സൂപ്പർ ബൈക്കുകൾ സമ്മാനിച്ച് ഉണ്ണി മുകുന്ദൻ!

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജനപ്രിയ യുവതാരം ഉണ്ണി മുകുന്ദൻ നായകനായ 'മേപ്പടിയാൻ' നൂറു ദിവസം പിന്നിട്ടതിന്റെ ആഹ്ലാദത്തിലാണ് ആരാധകരും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും. നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആക്ഷൻ ഹീറോ പരിവേഷങ്ങളിൽ നിന്ന് വേറിട്ട് ഉണ്ണി മുകുന്ദനെ കുടുംബനായകനായാണ് അവതരിപ്പിച്ചത്. ഉണ്ണി മുകുന്ദൻ തന്നെ നിർമ്മിച്ച ചിത്രം മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നേടിയത്.

ചിത്രം നൂറാം ദിനം പിന്നിട്ടതിന്റെ ആഘോഷം നടക്കവെ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് ബൈക്കുകൾ സമ്മാനിച്ചിരിക്കുകയാണ് താരം. 100ാം ദിനം ആഘോഷിക്കുന്ന ചടങ്ങിൽ വച്ചാണ് സഹപ്രവർത്തകർക്ക് അപ്രതീക്ഷിതമായി വാഹനങ്ങളുടെ താക്കോൽ ഉണ്ണി മുകുന്ദൻ കൈമാറിയത്.

മേക്കപ്പ് മാൻ അരുൺ ആയൂരിന് റോയൽ എൻഫീൽഡ് ബുള്ളറ്റും ഉണ്ണി മുകുന്ദന്റെ പിഎ രഞ്ജിത്ത് എംവിക്ക് കെടിഎം ആർസി ബൈക്കുമാണ് സമ്മാനിച്ചത്. അപ്രതീക്ഷിതമായി സമ്മാനം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നാണ് ഇരുവരും പറയുന്നത്. ഏകദേശം 1.87 ലക്ഷം രൂപയാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350യുടെ എക്‌സ്‌ഷോറൂം വില. ബൈക്കും ചിത്രങ്ങളും ഉണ്ണി മുകുന്ദൻ തന്നെയാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവച്ചത്.

'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രമാണ് ഉണ്ണി മുകുന്ദൻ അടുത്തതായി നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. 'ഈ ചില്ല് കൂട്ടിൽ ഇരിക്കുന്നതെല്ലാം സവർണ പലഹാരങ്ങളാണോ' എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. നായകവേഷത്തിൽ എത്തുന്നത് ഉണ്ണി മുകുന്ദൻ തന്നെയാണ്.

നവാഗതനായ അനൂപ് പന്തളമാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് മറ്റ് മുഖ്യവേഷങ്ങളിൽ. ഷാൻ റഹ്‌മാനാണ് സംഗീത സംവിധാനം. എൽദോ ഐസക് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. ജനുവരി 14നാണ് മേപ്പടിയാൻ തിയറ്ററുകളിൽ എത്തിയത്. 2019ൽ പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാലും പിന്നീട് കൊവിഡിനെ തുടർന്നും വൈകുകയായിരുന്നു. സിനിമയ്ക്കായി ഉണ്ണി മുകുന്ദൻ നടത്തിയ മേക്കോവർ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP