Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു; റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടമെന്ന് ദൃക്‌സാക്ഷികൾ; സംഭവം കുന്നംകുളത്ത്; ബസ് നിർത്താതെ പോയെന്ന് ആരോപണം; നാല് ദിവസത്തിനിടെ ഇത് നാലാം അപകടം

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു; റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടമെന്ന് ദൃക്‌സാക്ഷികൾ; സംഭവം കുന്നംകുളത്ത്; ബസ് നിർത്താതെ പോയെന്ന് ആരോപണം; നാല് ദിവസത്തിനിടെ ഇത് നാലാം അപകടം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കൊട്ടിഘോഷിച്ച് തുടങ്ങിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾക്ക് ഇത് നല്ല കാലമല്ല. സ്വിഫ്റ്റ് ബസ് ഇടിച്ച് ഒരാൾ മരിച്ചു. തമിഴ്‌നാട് സ്വദേശി പരസ്വാമി (55) യാണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെ കുന്നംകുളത്ത് വച്ചായിരുന്നു അപകടം.

തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് ഇടിച്ചത്. സമീപത്തെ കടയിൽ നിന്നും ചായ വാങ്ങാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത് എന്ന് ദൃക്സാക്ഷികൾ പറയുന്നു. പരിക്കേറ്റ ആളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് ശേഷം ബസ് നിർത്താതെ പോയി. പിന്നീട് കുന്നംകുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബസ് കണ്ടെത്തിയത്. റോഡ് മുറിച്ച് കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ഡ്രൈവറുടെ മൊഴി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കുന്നംകുളം അപകടത്തിന് മുമ്പ് കോട്ടയ്ക്കലിന് സമീപം മറ്റൊരു കഎസ്ആർടിസി സ്വിഫ്റ്റ് ബസും അപകടത്തിൽ പെട്ടു. കെഎസ് 041 ബസാണ് അപകടത്തിൽ പെട്ടത്. തടി ലോറിയെ കയറ്റത്തിൽ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ലോറിയിൽ തട്ടിയ ബസിന്റെ ഇടത് സൈഡിലെ റിയർവ്യൂ മിറർ ഒടിയുകയും മുൻ വശത്തെ ഗ്ലാസിന്റെ ഇടത് മൂല പൊട്ടുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കില്ല.

ഇത് മൂന്നാം തവണയാണ് കെ സ്വിഫ്റ്റ് അപകടത്തിൽ പെടുന്നത്. ഏപ്രിൽ 11ന് സർവ്വീസുകൾ ഫ്‌ളാഗ് ഓഫ് ചെയ്ത് അന്നേ ദിവസം തന്നെയായിരുന്നു ആദ്യ രണ്ടപകടങ്ങളും സംഭവിച്ചത്. 11 ആം തീയതി രാത്രി തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും, ഏപ്രിൽ 12 ആം തീയതി രാവിലെ മലപ്പുറം ജില്ലയിലെ കോട്ടക്കൽ വെച്ചുമാണ് മറ്റ് അപകടങ്ങൾ സംഭവിച്ചത്.

കല്ലമ്പലത്ത് വെച്ച് കെഎസ് 29 ബസ് ലോറിയുമായി ഉരഞ്ഞ് ബസിന്റെ സൈഡ് മിറർ ഇളകിപ്പോവുകയായിരുന്നു. 35,000 രൂപയുടെ കണ്ണാടിയാണ് ഇളകിപ്പോയത്. പകരം കെഎസ്ആർടിസി വർക്ക് ഷോപ്പിൽ നിന്നും മറ്റൊരു സൈഡ് മിറർ എത്തിച്ചായിരുന്നു യാത്ര തുടർന്നത്. കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്ക് വന്ന കെഎസ് 36 ബസാണ് മലപ്പുറം ചങ്കുവെട്ടിൽ സ്വകാര്യ ബസ്സുമായി ഉരസി രണ്ടാമത്തെ അപകടം ഉണ്ടായത്. ബസിന്റെ ഒരു വശത്തെ പെയിന്റ് പോയിരുന്നു.

അപകടത്തിൽ പെട്ട ബസ് ഓടിച്ച ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇരുവരെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇന്റേണൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ അപകടം സംഭവിച്ചതിൽ ഡ്രൈവർമാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലിൽ ആണ് നടപടി.

(വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് നാളെ(15-04-2022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ പോർട്ടലിൽ അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP