Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുദിവസം ദിലീപ് കാവ്യയ്ക്ക് ഒപ്പം പോകുമെന്ന് മഞ്ജുവിന് അറിയാമായിരുന്നു; കാവ്യയ്ക്ക് മഞ്ജുവിനോടും മഞ്ജുവിന് കാവ്യയോടും തീരാത്ത പക; നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിലെ മുഖ്യകാരണവും ദിലീപ്-കാവ്യ വിവാഹം തന്നെ; കേസിലെ മാഡം കാവ്യ തന്നെയെന്നും ലിബർട്ടി ബഷീർ

ഒരുദിവസം ദിലീപ് കാവ്യയ്ക്ക് ഒപ്പം പോകുമെന്ന് മഞ്ജുവിന് അറിയാമായിരുന്നു; കാവ്യയ്ക്ക് മഞ്ജുവിനോടും മഞ്ജുവിന് കാവ്യയോടും തീരാത്ത പക; നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിലെ മുഖ്യകാരണവും ദിലീപ്-കാവ്യ വിവാഹം തന്നെ; കേസിലെ മാഡം കാവ്യ തന്നെയെന്നും ലിബർട്ടി ബഷീർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിലെ മുഖ്യകാരണം ദിലീപ്-കാവ്യ മാധവൻ വിവാഹം തന്നെയാണെന്ന് കേരളാ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഉപദേശക സമിതി അംഗം ലിബർട്ടി ബഷീർ. മഞ്ജുവും കാവ്യയും ഉൾപ്പെട്ട പ്രശ്‌നങ്ങൾ ആണിത്. കാവ്യയ്ക്ക് മഞ്ജുവിനോടും മഞ്ജുവിന് കാവ്യയോടും വൈരാഗ്യം ഉണ്ട്. അതൊരിക്കലും ജീവിതത്തിൽ മാറാത്ത വൈരാഗ്യമാണ്. മലയാള സിനിമയിൽ ആർക്കും അതിജീവിതയോട് പകയോ വൈരാഗ്യമോ ഇല്ല. അതിജീവിതയായ നടിയോട് ദിലീപിനും കാവ്യയ്ക്കും മാത്രമാണ് പക എല്ലാവർക്കും ഉള്ളിൽ പരസ്പരം പകയുണ്ടായിരുന്നു. ഇതെല്ലാം പ്രശ്‌നങ്ങളിൽ ഉൾച്ചേർന്നിരിക്കുന്നു-ലിബർട്ടി ബഷീർ ഒരു ഓൺലൈൻ ന്യൂസ് പോർട്ടലിനോട് പറഞ്ഞു.

ഇപ്പോൾ ക്രൈംബ്രാഞ്ച് കേസിൽ ചോദ്യം ചെയ്യാൻ കാവ്യയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നു. കേസിലെ മാഡം കാവ്യ തന്നെയാണ്. അത് സംശയമില്ലാത്ത കാര്യമാണ്. ദിലീപ്-കാവ്യ ബന്ധം മഞ്ജുവിനു ആദ്യമേ അറിയാമായിരുന്നു. കുട്ടിയെ പ്രസവിച്ച് കിടക്കുന്ന സമയം ആയതിനാൽ മഞ്ജു ആ സമയം നിസ്സഹായമായ അവസ്ഥയിൽ ആയിരുന്നു. ഒരു ദിവസം ദിലീപ് കാവ്യയ്ക്ക് ഒപ്പം പോകുമെന്ന് മഞ്ജുവിനു അറിയാമായിരുന്നു. നടി ആക്രമിക്കപ്പെട്ട നിമിഷം മുതൽ മഞ്ജു ആക്രമിക്കപ്പെട്ട നടിക്ക് ഒപ്പമാണ്. ഈ കാര്യത്തിൽ ഒരു ചാഞ്ചാട്ടവും മഞ്ജു പ്രകടിപ്പിച്ചിട്ടില്ല-ലിബർട്ടി ബഷീർ പറയുന്നു.

മഞ്ജുവിന്റെ ഭർത്താവ് എന്ന നിലയിൽ ദിലീപിനെ കാവ്യയ്ക്ക് ഭയമായിരുന്നു. വിവാഹബന്ധം വേർപിരിയുന്നതുവരെ മഞ്ജുവിനെ ദിലീപ് ഭീഷണിപ്പെടുത്തിയായിരുന്നു നിർത്തിയത്. എന്നാൽ കാവ്യയെ ദിലീപിന് പേടിയായിരുന്നു. പല സ്ഥലത്തു വെച്ചും എനിക്ക് നേരിട്ട് ഇതിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞിട്ടുണ്ട് ബഷീർ പറഞ്ഞു. കാവ്യയുടെ സാമ്പത്തിക ശേഷിയും മറ്റുമായിരിക്കാം അതിന് കാരണം. ഇപ്പോഴും ദിലീപിന് കാവ്യയെ ഭയമാണ്. കാവ്യക്ക് സിനിമാ മേഖലയിൽ നിന്നും പുറത്ത് നിന്നും ആർക്കും നല്ല മാർക്ക് കൊടുക്കാനാവില്ല. ബഷീർ തുടർന്നു.

കാവ്യയുമായി തമിഴ്‌നാട്ടിലെ പോലെ ചിന്നവീട് ബന്ധം കൊണ്ടു നടക്കാനായിരുന്നു ദീലീപ് ഉദ്ദേശിച്ചിരുന്നത്. കാവ്യയെ ഭയന്ന് അത് നടന്നില്ല. മീശമാധവൻ ഉൾപ്പെടെയുള്ള പടങ്ങളിൽ ഒന്നിച്ച് അഭിനയിച്ചതോടെ ദിലീപും കാവ്യയും തമ്മിൽ ബന്ധം വളർന്നു. അങ്ങനെയാണ് അവർ തമ്മിലുള്ള അടുപ്പത്തിന് പുതിയ മാനങ്ങൾ ഉണ്ടായത്. സിനിമയിൽ സീനിയറും കാവ്യയെ സ്വന്തം അനുജത്തിയായി കൊണ്ടു നടന്നതുമായ മഞ്ജുവിന്റെ ഭർത്താവിനെ തട്ടിയെടുത്തത് സിനിമാ മേഖലയിൽ നടാടെയാണ്. മഞ്ജുവുമായി ദിലീപ് വിവാഹബന്ധം വേർപെടുത്തിയിട്ടുണ്ടെങ്കിൽ ഇത്രയും പ്രശ്‌നമുണ്ടാവുമായിരുന്നില്ല.

മീശമാധവന്റെ 125 ാം ദിവസം എറണാകുളത്തെ ഒരു ഹോട്ടൽ മുറിയിൽ മഞ്ജു കുട്ടിയെ മടിയിലിരുത്തി കരയുകയായിരുന്നു. പുലർച്ചേ ഒന്നര മണിയോടെയായിരുന്നു സംഭവം. കാര്യമന്വേഷിച്ച എന്നോട് ചേട്ടനെ കാണാനില്ലെന്ന് അവൾ പറഞ്ഞു. മുലപ്പാൽ കുടിക്കുന്ന മീനാക്ഷിയെ വീട്ടിലെത്തിക്കാൻ ഞാൻ ദിലീപിനോട് പറഞ്ഞു. ഈ സമയം ദിലീപും കാവ്യയും ഹോട്ടലിലെ ബാത്ത്‌റൂമിനകത്തായിരുന്നു. മഞ്ജുവിന് ദൈവം തുണയുണ്ട്. അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യാത്തതിനാൽ അവൾ ശക്തമായി ചലിച്ചിത്ര രംഗത്ത് തുടരുകയാണെന്നും ലിബർട്ടി ബഷീർ പറഞ്ഞു.

കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യില്ല

അതേസമയം, നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ കാവ്യ മാധവനെ പ്രതി ദിലീപിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യാനാവില്ലെന്ന് ക്രൈംബ്രാഞ്ച് നിലപാട് സ്വീകരിച്ചു. സാക്ഷി ആവശ്യപ്പെട്ട പ്രകാരം ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടു മണിക്ക് അവരുടെ വീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന് ഇന്നലെ രാത്രി അറിയിച്ചിരുന്നെങ്കിലും ഇന്നു നിലപാടു മാറ്റുകയായിരുന്നു. പ്രതികൾ താമസിക്കുന്ന വീട് എന്ന നിലയിൽ കാവ്യയുടെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതിനുള്ള തടസമാണ് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്. അതിനു പുറമേ ചോദ്യം ചെയ്യലിനുള്ള സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള തടസമുള്ളതും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.

പ്രൊജക്ടറും മറ്റും വച്ചു പ്രതികളുടെ ഡിജിറ്റൽ, ഫൊറൻസിക് തെളിവുകൾ കാണിച്ചു വേണം ചോദ്യംചെയ്യൽ പൂർത്തിയാക്കാൻ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ചോദ്യം ചെയ്യൽ പൂർണമായും കാമറയിൽ പകർത്തുകയും വേണം. ഇതിനെല്ലാമുള്ള സംവിധാനമുള്ള സ്ഥലത്തു മാത്രമേ ചോദ്യം ചെയ്യാനാകൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സാക്ഷിയെ അവർ ആവശ്യപ്പെടുന്നിടത്തു ചോദ്യം ചെയ്യാമെങ്കിലും ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യലിനു സൗകര്യം ഒരുക്കാൻ സാധിക്കുന്ന ഒരു സ്ഥലത്തുവച്ചുള്ള ചോദ്യം ചെയ്യലിനു സഹകരിക്കണമെന്നാണ് ആവശ്യം.

അതേസമയം, ചോദ്യം ചെയ്യാൻ ഉദ്യോസ്ഥർ എത്തില്ലെന്ന വിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് കാവ്യയുടെ അഭിഭാഷകരിൽനിന്ന് അറിയുന്നത്. സാക്ഷി എന്ന നിലിയൽ വീട്ടിൽ തന്നെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടാൻ തനിക്കു നിയമപരമായ അവകാശമുണ്ട് എന്നാണ് അവരുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP