Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൗജിഹാദ് കേരളത്തിൽ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല; ലൗ ജിഹാദ് ഇല്ലെന്ന് സർക്കാറും സഖാവ് പിണറായി വിജയനും കേന്ദ്ര ഏജൻസികളും വ്യക്തമാക്കിയതാണ്; പിന്നെയെങ്ങിനെയാണ് അങ്ങിനെയൊന്നുണ്ടെന്ന് തനിക്ക് പറയാനാകും? തിരുത്തുമായി ജോർജ് എം തോമസ്

ലൗജിഹാദ് കേരളത്തിൽ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല; ലൗ ജിഹാദ് ഇല്ലെന്ന് സർക്കാറും സഖാവ് പിണറായി വിജയനും കേന്ദ്ര ഏജൻസികളും വ്യക്തമാക്കിയതാണ്; പിന്നെയെങ്ങിനെയാണ് അങ്ങിനെയൊന്നുണ്ടെന്ന് തനിക്ക് പറയാനാകും? തിരുത്തുമായി ജോർജ് എം തോമസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോടഞ്ചേരിയിലെ മിശ്ര വിവാഹത്തിന്റെ പശ്ചാത്തലത്തിൽ വിവാദമാമായ ലൗജിഹാദ് പരാമർശത്തിൽ മലക്കം മറിഞ്ഞ് തിരുവമ്പാടി മുൻ എംഎൽഎ ജോർജ്ജ് എം തോമസ്. ലൗജിഹാദ് ഉണ്ടെന്ന തരത്തിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന തന്റെ അഭിമുഖം തെറ്റിദ്ധരിക്കാവുന്ന വിധത്തിലായിരുന്നുവെന്നും അങ്ങിനെ അത് അവതരിപ്പിക്കേണ്ടിയിരുന്നില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ജോർജ് എം തോമസ് പറഞ്ഞു.

ലൗ ജിഹാദ് ഇല്ലെന്ന് സർക്കാറും സഖാവ് പിണറായി വിജയനും കേന്ദ്ര ഏജൻസികളും വ്യക്തമാക്കിയതാണ്. പിന്നെയെങ്ങിനെയാണ് അങ്ങിനെയൊന്നുണ്ടെന്ന് തനിക്ക് പറയാനാകുക എന്നും അദ്ദേഹം ചോദിച്ചു. കേരളത്തിൽ ലൗജിഹാദ് ഇല്ലെന്ന വസ്തുത നിലനിൽക്കെ അങ്ങിനെയൊന്നുണ്ടെന്ന് ഒരു പാർട്ടി നേതാവ് പറഞ്ഞുവെന്ന നിലയിൽ വാർത്തകൾ വന്നത് വലിയ വിമർശനത്തിനിടയാക്കിയെന്നും അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞത് ശരിയായില്ലെന്ന് നിരവധിയാളുകളാണ് വിമർശനം ഉന്നയിച്ചത്. ആ വിമർശനങ്ങൾ ശരിയുമാണ്. കേരളത്തിൽ ലൗജിഹാദ് എന്നൊന്ന് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലൗ ജിഹാദ് ആർഎസ്എസ് സൃഷ്ടിയാണെന്നാണ് താൻ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ ഭാരവാഹി ഷെജിനും പങ്കാളി ജോയ്‌സനയും വിവാഹിതരായത് കോടഞ്ചേരിയിൽ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. കന്യാസ്ത്രീകളടക്കം പങ്കെടുത്ത പ്രതിഷേധ പരിപാടിയും നടന്നു. ഈ സാഹചര്യത്തിലാണ് മുൻ എംഎ‍ൽഎയും സിപിഎം നേതാവുമായ ജോർജ് എം തോമസ് വിവാദ പരാമർശങ്ങൾ നടത്തിയത്. ഷെജിന്റെ നടപടി സമുദായങ്ങൾ തമ്മിൽ കലാപമുണ്ടാക്കാൻ ഇടവരുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ലൗജിഹാദ് യാഥാർഥ്യമാണെന്ന് പാർട്ടി രേഖകളിലുണ്ടെന്നും അദ്ദേഹം പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് പിന്നീട് കാരണമായത്.

ജോർജ് എം തോമസിന്റെ ഈ പരാമർശങ്ങൾ തള്ളി ഡിവൈഎഫ്ഐയും സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്ററും സ്പീക്കർ എം.ബി രാജഷും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ജോർജ്ജ് എം തോമസ് മലക്കം മറിഞ്ഞതും.

ജോർജ്ജ് എം തോമസ് മുമ്പ് പറഞ്ഞത്

ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുമായ ഷിജിന്റെ പ്രണയ വിവാഹം രണ്ട് സമുദായങ്ങൾ തമ്മിൽ കലാപമുണ്ടാക്കാനോ ശത്രുത വളർത്താനോ ഇടവരുത്തുന്ന നടപടിയാണെന്നായിരുന്നു ജോർജ്ജ് എം തോമസിന്റെ ആരോപണം. അങ്ങിനെയൊരു പ്രണയ ബന്ധമുണ്ടെങ്കിൽ മിശ്രവിവാഹം കഴിക്കാൻ പാർട്ടിയോട് ആലോചിച്ച്, പാർട്ടി സഖാക്കളുമായി സംസാരിച്ച്, ഉപദേശവും നിർദ്ദേശവുമെല്ലാം സ്വീകരിച്ച് വേണമായിരുന്നു ചെയ്യാൻ. പാർട്ടിയിൽ ആരോടും ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി ഘടകത്തിൽ പോലും ചർച്ച ചെയ്തിട്ടില്ല. ഓടിപോകുക എന്നത് പാർട്ടിക്ക് ഡാമേജ് ഉണ്ടാക്കുന്നതാണ്. അങ്ങിനെ ഡാമേജ് ഉണ്ടാക്കിയ ആളെ താലോലിക്കാൻ കഴിയില്ല. നടപടി ഇപ്പോൾ ആലോചിച്ചിട്ടില്ല. എന്നാൽ, നടപടി ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പഞ്ഞിരുന്നു.

ലൗജിഹാദ് ഉണ്ട് എന്നും വിദ്യാസമ്പന്നരായ യുവതികൾ അതിനെതിരെ ജാഗ്രത പുലർത്തണമെന്നും സിപിഎം പാർട്ടി രേഖകളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മതസൗഹാർദ്ദം തകരാൻ സിപിഎം ആഗ്രഹിക്കുന്നില്ലെന്നും ജോർജ് എം തോമസ് പറഞ്ഞു. ആത്മാർത്ഥമായ പ്രണയമാണോയെന്ന് പഠി?ക്കേണ്ടതുണ്ട്. ആ കുട്ടി 15 ദിവസം മുൻപ് വരെ ഗൾഫിൽ ജോലിയായിരുന്നു. ഇത്ര പെട്ടെന്നൊരു ഡീപ്പായ പ്രണയം രൂപപ്പെടുമോയെന്ന് എനക്കറിഞ്ഞുകൂട -അദ്ദേഹം തുടർന്നു.

'ലൗ ജിഹാദ് എന്ന ഒരു സംഗതിയുണ്ടെന്ന് ഞങ്ങളുടെ പാർട്ടി രേഖകളിൽ വ്യക്തമാക്കിയ കാര്യമാണ്. ഞങ്ങളുടെ ഡോക്യുമെന്റ്‌സിൽ പറഞ്ഞത് Educated women in the proffessional colleges and Institutions are being attacked by these things. Love jihad or whatsoever. (പ്രൊഫഷണൽ കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഭ്യസ്ഥ വിദ്യരായ യുവതികൾ ലൗ ജിഹാദ് പോലുള്ള കാര്യങ്ങളാൽ ആക്രമിക്കപ്പെടുന്നു.)' -അദ്ദേഹം പറഞ്ഞു.

'അങ്ങിനെയൊന്ന് കേരളത്തിലുണ്ടെന്ന് പാർട്ടി ജേണലുകളിലും റെസൊല്യൂഷനുകളിലും വ്യക്തമാക്കിയിട്ടുള്ളതാണ്. ലൗ ജിഹാദ് നടക്കുന്നുണ്ട്, അപൂർവമായിട്ട്. വലിയ ഡിസ്‌പ്രൊപോർഷനായിട്ട് വിശദീകരിക്കേണ്ട കാര്യമില്ല. പ്രൊഫഷണൽ കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികളെ ലൗ ജിഹാദ് എന്നോ മറ്റോ പേര് പറഞ്ഞ് മിശ്രവിവാഹങ്ങളിലേക്ക് പ്രേരിപ്പിക്കുന്നുണ്ട്.' -അദ്ദേഹം തുടർന്നു

'ലൗ ജിഹാദ് എന്ന പേര് ആർഎസ്എസ് ഉണ്ടാക്കിയതാണെന്നതിൽ തർക്കമില്ല. അങ്ങിനെയൊരു പേരിന്റെ ലക്ഷ്യം സാമുദായിക മൈത്രി തകർക്കുക എന്നു ത?ന്നെയാണ്. എന്നാൽ അതിനെ കണ്ണടച്ച് എതിർക്കുക അല്ലെങ്കിൽ അങ്ങനെയൊരു പ്രതിഭാസമേ ഇല്ലെന്ന് പറയാൻ കഴിയാത്ത അനുഭവങ്ങൾ കേരളത്തിൽ അറ്റയും തെറ്റയുമായിട്ടുണ്ട്. തിരുവമ്പാടി ഭാഗത്ത് ഇല്ല. സിപിഎം രേഖകളിൽ പറയുന്നത് പ്രൊഫഷണൽ കോളേജുകളിലെ ഉന്നത വിദ്യാഭ്യാസം നേടിയ പെൺകുട്ടികളെ ഇത്തരം കാര്യങ്ങൾക്ക് വേണ്ടി പ്രേരിപ്പിച്ച് തട്ടിക്കൊണ്ടുപോയി ഐസിസ് പോലുള്ളവക്കെല്ലാം ട്രെയിനിങ് കൊടുക്കുന്ന അനുഭവങ്ങളെല്ലാം നമ്മുടെ കേരളത്തിലെല്ലാം പത്രത്തിൽ വന്നതാണല്ലോ. അങ്ങിനെയൊരു വസ്തുതയുണ്ട്, അതിനെ കരുതണം. അങ്ങിനെയുള്ള പ്രശ്‌നങ്ങളിൽ ആളുകൾ കുടുങ്ങാതിരിക്കാൻ ശ്രദ്ധ വേണം, ജാഗ്രത പുലർത്തണമെന്ന് സിപിഎം ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞിട്ടുള്ള കാര്യമാണ്.'

'സിപിഎം ഇക്കാര്യം പരസ്യമായി പറഞ്ഞോ ഇല്ലേയെന്നത് എനിക്കറിയില്ല. പക്ഷെ ഇങ്ങിനെയൊരു വസ്തുതയുണ്ട്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐ പോലുള്ള സംഘടനകളും ക്യാംപസ് ഫ്രണ്ട് പോലുള്ള സംഘനകളുമെല്ലാം ഇതിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഇത് പത്രങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.' - ജോർജ് എം. തോമസ് പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP