Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതുതായി അനുവദിച്ച 7 കുടുംബ കോടതികളിൽ 21 തസ്തികകൾ വീതം; മന്ത്രിസഭായോഗ തീരുമാനങ്ങൾ

പുതുതായി അനുവദിച്ച 7 കുടുംബ കോടതികളിൽ 21 തസ്തികകൾ വീതം; മന്ത്രിസഭായോഗ തീരുമാനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുതുതായി അനുവദിച്ച 7 കുടുംബ കോടതികളിൽ 21 തസ്തികകൾ വീതം സൃഷ്ടിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നൽകി. കുന്നംകുളം, നെയ്യാറ്റിൻകര, അടൂർ, പുനലൂർ, പരവൂർ, ആലുവ, വടക്കൻ പറവൂർ എന്നീ കോടതികളിലാണിത്. കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷനിൽ ജനറൽ മാനേജർ (ഓപ്പറേഷൻസ്) തസ്തിക സൃഷ്ടിക്കുന്നതിന് അനുമതി നൽകി.

400 കെ. വി ഇടമൺ - കൊച്ചി ട്രാൻസ്മിഷൻ ലൈൻ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം, കോട്ടയം ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന സ്പെഷ്യൽ തഹസിൽദാർ, എൽ. എ, പവർഗ്രിഡ് യൂണിറ്റുകളിലെ 11 തസ്തികകൾക്ക് 10.10.2021 മുതൽ ഒരു വർഷത്തേക്ക് തുടർച്ചാനുമതി നൽകി.

മറ്റ് തീരുമാനങ്ങൾ

ശമ്പളപരിഷ്‌കരണം

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ്, കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം റീജിയനൽ ക്യാൻസർ സെന്ററിലെ നേഴ്സിങ് അസിസ്റ്റന്റ്, ക്ലീനർ എന്നിവിടങ്ങളിലെ സർക്കാർ അംഗീകൃത തസ്തികകളിലെ ജീവനക്കാർക്ക് ശമ്പളം, അലവൻസുകൾ, മറ്റാനുകൂല്യങ്ങൾ എന്നിവ 11-ാം ശമ്പളപരിഷ്‌കരണ ഉത്തരവിൻ പ്രകാരം പരിഷ്‌കരിക്കരിക്കാൻ അനുമതി നൽകി.

നിയമനം

ക്ലീൻ കേരള കമ്പനിയിലെ പുതിയ മാനേജിങ് ഡയറക്ടറായി ജി. കെ. സുരേഷ് കുമാറിനെ (റിട്ട. ഡെപ്യൂട്ടി കളക്ടർ) നിയമിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.

ചികിത്സാ സഹായം

കരൾ ദാന ശസ്ത്രക്രിയയെ തുടർന്നുണ്ടായ സ്പൈനൽ സ്ട്രോക്ക് കാരണം ശരീരം തളർന്നു കിടപ്പിലായ രഞ്ജു കെ യുടെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ അനുവദിച്ചു.

ഭൂമി കൈമാറ്റം

ഇടുക്കി കോടതി സമുച്ചയ നിർമ്മാണത്തിനായി ഇടുക്കി വില്ലേജിൽ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള 2 ഏക്കർ സ്ഥലം സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾക്ക് വിധേയമായി ജുഡീഷ്യൽ വകുപ്പിന് നൽകാൻ അനുമതി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP