Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സനീഷ് ഇളയടത്ത് രാജി നൽകി; ടിജെ ശ്രീലാൽ അവധിയിലും; അംബാനിയുടെ ചാനലിൽ നിന്ന് സനീഷ് പോകുന്നത് എങ്ങോട്ട്? വീണ്ടും മലയാള ചാനൽ മുഖങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറാൻ സാധ്യത; ബാർക്കിൽ നേട്ടമുണ്ടാക്കാൻ അവസാന പരീക്ഷണങ്ങൾക്ക് ന്യൂസ് 18 കേരളം; അംബാനിഫിക്കേഷൻ വീണ്ടും

സനീഷ് ഇളയടത്ത് രാജി നൽകി; ടിജെ ശ്രീലാൽ അവധിയിലും; അംബാനിയുടെ ചാനലിൽ നിന്ന് സനീഷ് പോകുന്നത് എങ്ങോട്ട്? വീണ്ടും മലയാള ചാനൽ മുഖങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറാൻ സാധ്യത; ബാർക്കിൽ നേട്ടമുണ്ടാക്കാൻ അവസാന പരീക്ഷണങ്ങൾക്ക് ന്യൂസ് 18 കേരളം; അംബാനിഫിക്കേഷൻ വീണ്ടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാള ചാനലുകളിൽ വീണ്ടും മുഖം മാറ്റങ്ങൾക്ക് സാധ്യത. ന്യൂസ് 18 കേരളയിൽ നിന്ന് സനീഷ് ഇളയിടത്ത് രാജിവയ്ക്കുന്നു. രാജി കത്ത് മാനേജ്‌മെന്റിന് നൽകിയിട്ടുണ്ട്. ഇതിനൊപ്പം മറ്റൊരു പ്രധാനിയായ ടിജെ ശ്രീലാലും ചാനലിൽ നിന്ന് അവധിയിൽ പോയി. ശ്രീലാലും ചാനൽ മാറ്റത്തിന് ഒരുങ്ങുന്നുവെന്നാണ് സൂചന. ബാർക്ക് റേറ്റിംഗിൽ മുന്നേറ്റം നടത്താനാകാത്ത ന്യൂസ് 18 കേരളയിൽ അടിമുടി മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. അംബാനിയുടെ വാർത്ത ഗ്രൂപ്പിന്റെ ഭാഗമായ ന്യൂസ് 18 കേരളയിൽ കൂടുതൽ അഴിച്ചു പണിക്കുള്ള സാധ്യതയും സനീഷിന്റെ രാജിയോടെയുണ്ടാകും. ശ്രീലാൽ നിലവിൽ രാജിവച്ചിട്ടില്ല. എന്നാൽ ഏതു സമയവും രാജി നൽകുമെന്നാണ് സൂചന.

ന്യൂസ് 18 കേരള തുടങ്ങുമ്പോൾ ജയ്ദീപും രാജീവ് ദേവരാജും ശ്രീലാലുമായിരുന്നു പ്രധാനികൾ. പിന്നീട് ചാനൽ തലപ്പത്ത് പ്രദീപ് പിള്ള എത്തി. ജയ്ദീപും രാജീവ് ദേവരാജും രാജിവച്ച് ശേഷം ചാനലിലെ പ്രധാനിയാകാനുള്ള ശ്രീലാലിന്റെ ശ്രമങ്ങൾ നടന്നില്ല. ഇതിന് ശേഷം ജീവനക്കാർക്ക് അച്ചടക്കവുമായി ബന്ധപ്പെട്ട് പല കർശന നിർദ്ദേശങ്ങളും ചാനൽ നൽകിയിരുന്നു. സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ ഇടപെടലുകൾ പോലും വിലക്കി. ഇതെല്ലാം പലർക്കും അമർഷമായി മാറിയിരുന്നു. എന്നാൽ ഭേദപ്പെട്ട ശമ്പളം അംബാനിയുടെ ചാനൽ നൽകുന്നതിനാൽ ആരും പ്രതിഷേധം ഉയർത്തിയതുമില്ല. ഇതിനിടെ ചാനൽ മുഖം മിനുക്കാനുള്ള നടപടികൾ തുടങ്ങിയെന്ന റിപ്പോർട്ടുമെത്തി. ഇതിന് പിന്നാലെയാണ് ഇടതു സഹയാത്രികന്റെ മുഖമുള്ള സനീഷ് ചാനലിൽ നിന്ന് പടിയിറങ്ങുന്നത്.

മാത്യഭൂമിയിൽ നിന്ന് വേണു ബാലകൃഷ്ണൻ മാറിയിരുന്നു. ഇതിന് പിന്നാലെ സ്മൃതി പരുത്തിക്കാട് മാതൃഭൂമിയിൽ നിന്ന് മീഡിയാണ്ണിലേക്ക് എത്തി. മീഡിയാവണ്ണിലെ അഭിലാഷ് മാതൃഭൂമിയുടെ മുഖമായി. സമാന മാറ്റങ്ങൾക്ക് ഇനിയും സാധ്യത വരികയാണ്. അതിനിടെ സനീഷ് സോഷ്യൽ മീഡീയയിൽ താരമാകാനാണ് പോകുന്നതെന്നും സൂചനയുണ്ട്. ശ്രീലാൽ രാജിവച്ചിട്ടില്ലാത്തതിനാൽ ശ്രീലാലിന്റെ മാറ്റം ഉറപ്പില്ലാത്തതുമാണ്. ന്യൂസ് 18 കേരളയിൽ പ്രകടനത്തിന്റെ പേരിൽ പലരേയും പുറത്താക്കാനും സാധ്യതയുണ്ട്.

കേരളത്തിലെ നമ്പർ വൺ ന്യൂസ് ചാനലാകുകയായിരുന്നു ന്യൂസ് 18 കേരളം എന്ന അംബാനി ചാനലിന്റെ ലക്ഷ്യം. കോടികളാണ് ഇതിന് വേണ്ടി മുതൽ മുടക്കിയത്. ലക്ഷങ്ങൾ കൊടുത്ത് മനോരമയിൽ നിന്നും ഏഷ്യാനെറ്റിൽ നിന്നും ആളുകളെ എത്തിച്ചതും വാർത്താ ചാനലുകളിൽ ആദ്യ സ്ഥാനത്തിന് വേണ്ടി മാത്രമാണ്. ഏഷ്യാനെറ്റ് ന്യൂസിന് തൊട്ടു പിന്നിലെങ്കിലും കുറഞ്ഞതെത്തുമെന്ന് കരുതി. എന്നാൽ അംബാനിയുടെ പ്രതീക്ഷകളൊന്നും പൂവണിഞ്ഞില്ല. നിരവധി വിവാദങ്ങളിലും ചാനൽ പെട്ടു. ജയ്ദീപിനായിരുന്നു ആദ്യം ചുമതല. ഗ്രൂപ്പിസമായിരുന്നു ചാനലിന്റെ പ്രധാന പ്രശ്‌നം.

പിന്നീട് രാജീവ് ദേവരാജനിലേക്കും കാര്യങ്ങളെത്തി. ഇരുവരും ടെലിവിഷൻ രംഗത്ത് വലിയ പരിചയമുള്ളവരായിരുന്നു. പിന്നീട് പ്രദീപ് പിള്ളയും. അപ്പോഴും മുമ്പോട്ട് കുതിക്കാൻ കഴിഞ്ഞിട്ടില്ല. പ്രദീപ് പിള്ള ടൈംസ് നൗവിൽ നിന്നാണ് മനോരമയിൽ എത്തിയതെങ്കിലും കൂടുതൽ കാലവും പത്രങ്ങളിലായിരുന്നു പ്രവർത്തന പരിചയം. തുടക്കം മുതൽ പലവിധ വിവാദങ്ങളിലേക്ക് ചാനൽ വഴുതി പോവുകയും ചെയ്തു. ഇതെല്ലാം ചാനലിനെ ബാധിച്ചു. ചാനലിൽ എത്തിയവരെല്ലാം കടുത്ത പിണറായി ഭക്തരായിരുന്നു. ഇവരെല്ലാം സിപിഎം സൈബർ പോരാളികൾക്ക് വേണ്ടി അജണ്ട പ്രഖ്യാപിച്ച് മുമ്പോട്ട് പോയതോടെ ചാനലിന് ഇടതു പക്ഷ ഇമേജും കിട്ടി.

ചാനലിന് പണം മുടക്കിയ അംബാനി ആഗ്രഹിച്ചത് വലതു പക്ഷ ലൈനായിരുന്നു. ഇതും തെറ്റി. ഇടതുപക്ഷത്തെ നിലപാടുകളുമായി മുന്നേറി ഒന്നാമനാകാനും കഴിഞ്ഞില്ല. ന്യൂസ് 18 മലയാളം തുടങ്ങുമ്പോൾ ഏഷ്യാനെറ്റ് ന്യൂസിൽ നിന്നെത്തിയ ജയ്ദീപായിരുന്നു മേധാവി. പിന്നീട് രാജീവ് ഈ പദവിയിൽ എത്തി. ചാനലിലെ ജേണലിസ്റ്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്നുള്ള വിവാദമായിരുന്നു ഇതിനെല്ലാം കാരണം. ഹൈക്കോടതിയെ സമീപിച്ച് കേസിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ചാനലിന് മുമ്പോട്ട് കുതിക്കാനായില്ല. ഇതോടെ പതിയെ ജയ്ദീപ് ന്യൂസ് 18ന്റെ പടി ഇറങ്ങി. രാജീവ് ദേവരാജ് സമ്പൂർണ്ണ മേധാവിത്വത്തിൽ എത്തുകയും ചെയ്തു. അതും ഗുണകരമായില്ല.

പണത്തിന് ഒരു ക്ഷാമവും ചാനലിന് ഉണ്ടായിരുന്നില്ല. അംബാനി എല്ലാവർക്കും നല്ല ശമ്പളവും കൊടുത്തു. എന്നാൽ ഒരു ഘട്ടത്തിലും വലിയ ഉയർച്ച കാട്ടാൻ ന്യൂസ് 18ന് കഴിഞ്ഞില്ല. വ്യത്യസ്തമായ പല പരിപാടികൾ കൊണ്ടു വന്നെങ്കിലും ഒന്നും റേറ്റിംഗിൽ മെച്ചമുണ്ടാക്കിയില്ല. തുടക്കത്തിൽ ന്യൂസ് 18 കേരളയുടെ ഇടതു പക്ഷ ആഭിമുഖ്യം പലപ്പോഴും ദേശീയ തലത്തിൽ ചർച്ചയായിരുന്നു. പിണറായി സർക്കാരിനെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാടുകളാണ് സോഷ്യൽ മീഡിയയിൽ ന്യൂസ് 18 കേരളയിലെ പ്രമുഖ ജേർണലിസ്റ്റുകൾ എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP