Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെക്കു വടക്ക് അതിവേഗ റയിൽപാതയുടെ യഥാർത്ഥ ആശാൻ തോമസ് ഐസക്; 2011ലെ ബജറ്റ് പ്രസംഗം തെളിവ്; ഡൽഹി മെട്രോയ്ക്ക് 11 കൊല്ലം മുമ്പ് നൽകിയത് 20 കോടി; ന്യായീകരണ തൊഴിലാളികളുടെ കാപ്‌സ്യൂളുകൾ വെറും നനഞ്ഞ പടക്കങ്ങൾ; ഉമ്മൻ ചാണ്ടി സർക്കാരാണ് അതിവേഗ പാത തുടങ്ങിയതെന്ന വാദം പച്ചക്കള്ളം; കെ റെയിൽ വന്ന വഴി

തെക്കു വടക്ക് അതിവേഗ റയിൽപാതയുടെ യഥാർത്ഥ ആശാൻ തോമസ് ഐസക്; 2011ലെ ബജറ്റ് പ്രസംഗം തെളിവ്; ഡൽഹി മെട്രോയ്ക്ക് 11 കൊല്ലം മുമ്പ് നൽകിയത് 20 കോടി; ന്യായീകരണ തൊഴിലാളികളുടെ കാപ്‌സ്യൂളുകൾ വെറും നനഞ്ഞ പടക്കങ്ങൾ; ഉമ്മൻ ചാണ്ടി സർക്കാരാണ് അതിവേഗ പാത തുടങ്ങിയതെന്ന വാദം പച്ചക്കള്ളം; കെ റെയിൽ വന്ന വഴി

എം എസ് സനിൽകുമാർ

തിരുവനന്തപുരം : കെ റെയിൽ പദ്ധതി ന്യായീകരണത്തിനുവേണ്ടി പിണറായി വിജയനും ഇടതുമുന്നണിയും നടത്തിയ മറ്റൊരു നുണകൂടി പൊളിഞ്ഞു. ഡിപിആർ തയ്യാറാക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ കോടികൾ നൽകിയെന്നും അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോൾ പിണറായി വിജയൻ കെ റെയിൽ നടപ്പാക്കുന്ന തെന്നുമുള്ള വാദമാണ് പൊളിയുന്നത്.

ഉമ്മൻ ചാണ്ടി സർക്കാരിന് മുമ്പുള്ള വി എസ്. അച്യുതാനന്ദൻ സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ ബജറ്റ് രേഖകൾ തന്നെയാണ് പിണറായിയുടെയും കൂട്ടരുടെയും നുണകളെ പൊളിച്ചടുക്കിയിരിക്കുന്നത്. അതിവേഗ റയിൽവേ കോറിഡോർ ബജറ്റിൽ പ്രഖ്യാപിച്ചതും കോടികൾ നൽകിയതും ഇടതു സർക്കാരാണ് . 2006-2011 ലെ വി എസ് സർക്കാരിന്റെ കാലത്താണ് അതിവേഗ റയിൽവേ കോറിഡോർ ആരംഭിക്കുന്നത്. വി എസ് അച്യൂതാനന്ദൻ സർക്കാരിന്റെ പദ്ധതിയാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ആവേശത്തോടെ ഏറ്റെടുക്കുന്നത്.

2010 - 11 ൽ അന്നത്തെ ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിലാണ് അതിവേഗ റയിൽവേ കോറിഡോർ ഇടം പിടിക്കുന്നത്. അതിവേഗ റയിൽവേ കോറിഡോറിനായി സംയുക്ത കമ്പനി രൂപീകരിക്കുമെന്നും കെ എസ് ഐ ഡി സി യായിരിക്കും നോഡൽ ഏജൻസിയെന്നായിരുന്നു ഐസക്കിന്റെ അന്നത്തെ പ്രഖ്യാപനം.

2011-12 ലെ ബജറ്റിൽ അതിവേഗ റയിൽവേ കോറിഡോറിന്റെ പഠനം ഡൽഹി മെട്രോ നടത്തി കൊണ്ടിരിക്കുകയാണന്നും ഇതിനായി ഇവർക്ക് 20 കോടി നൽകി എന്നും ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനത്തിൽ വ്യക്തമാണ് .വിശദമായ ഡി.പി.ആർ തയ്യാറാക്കുന്നതിന് 20 കോടിയും ഐസക്ക് പ്രഖ്യാപിച്ചു. ഇങ്ങനെ അതിവേഗ റയിൽവേ കോറിഡോർ പ്രഖ്യാപിച്ചതും സാധ്യത പഠനത്തിനും ഡി.പി.ആറിനും കോടികൾ നൽകിയതും വകയിരുത്തിയതും തോമസ് ഐസക്കായിരുന്നു'

ഇത് മറച്ചുപിടിച്ചാണ് യു.ഡി.എഫ് കൊണ്ടുവന്ന അതിവേഗ റയിൽവേ കോറിഡോർ എന്തായി എന്ന് പിണറായി അടക്കമുള്ളവർ ചോദിക്കുന്നത്. 2010-11 ലേയും 2011-12 ലേയും തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം വായിച്ചാൽ മാത്രം മതി പിണറായി അടക്കമുള്ള സിപിഎം നേതാക്കളുടെ അതിവേഗ റയിൽവേ കോറിഡോർ സംബന്ധിച്ച നുണ പ്രചരണം മനസിലാക്കാൻ. തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിൽ അതിവേഗ റയിൽവേ കോറിഡോർ സംബന്ധിച്ച പ്രസക്ത ഭാഗങ്ങൾ മറുനാടൻ മലയാളി പുറത്ത് വിടുന്നു.

വി എസ് അച്യുതാനന്ദർ സർക്കാരിന്റെ കാലത്ത് 2009ൽ പ്രഖ്യാപിച്ച 'കേരള ഹൈസ്പീഡ് റെയിൽ' പദ്ധതിയുടെ ആവശ്യം ഒരു ലക്ഷത്തി ഇരുപത്തി ഏഴായിരം കോടി രൂപയായിരുന്നു. ഈ ഭീമമായ ചെലവ് സംസ്ഥാനത്തിന് താങ്ങാനാവാത്തതും പിന്നെ സ്ഥലമെടുപ്പിനെതിരേ ഉയർന്ന വ്യാപക പ്രതിഷേധവും പരിഗണിച്ചാണ് പ്രായോഗികമായ 'സബർബൻ റെയിൽ' പദ്ധതിയിലേക്ക് യുഡിഎഫ് തിരിഞ്ഞത്.

തികച്ചും അപ്രായോഗികവും നിരവധി പാരിസ്ഥിതിക, സാമൂഹിക ആഘാതങ്ങളും ഉണ്ടാക്കുന്ന പഴയ ഹൈസ്പീഡ് റെയിൽ പദ്ധതിയെ പൊടിതട്ടിയെടുത്താണ് കെ-റെയിൽ എന്ന പദ്ധതി രൂപീകരിച്ചത്. ഇതിന് തിരുവനന്തപുരം മുതൽ തിരൂർ വരെ പുതിയ ലൈനും തിരൂർ മുതൽ കാസർകോഡുവരെ സമാന്തരലൈനുമാണ് വേണ്ടത്. ഇതിന്റെ രൂപരേഖ ഉണ്ടാക്കാൻ മാത്രം 30 കോടി രൂപ ചെലവഴിച്ചു. റെയിൽവെ പദ്ധതികൾക്കായി കേരള റെയിൽ വികസന കോർപറേഷൻ രൂപീകരിക്കുകയും പാർട്ടിക്കാരെ കുടിയിരുത്തുകയും ചെയ്തുവെന്ന് ഉമ്മൻ ചാണ്ടി നേരത്തെ പറഞ്ഞിരുന്നു.

അമിതമായ സാമ്പത്തിക ബാധ്യതയും സ്ഥലമെടുപ്പിലെ വെല്ലുവിളിയും കണക്കിലെടുത്ത് ഇനിയെങ്കിലും സാമ്പത്തിക ബാധ്യത കുറഞ്ഞതും സ്ഥലമെടുപ്പ് ഇല്ലാത്തതും പ്രായോഗികവുമായ 'സബർബൻ റെയിൽ' പദ്ധതിയിലേക്കു തിരിച്ചുപോകണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. ഭീമമായ ബാധ്യതയും ജനരോഷവും കണക്കിലെടുത്താണ് യുഡിഎഫ് സർക്കാർ കെറെയിലിന് സമാനമായ അതിവേഗ പാത വേണ്ടെന്ന് വെച്ചതെന്ന് മഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.

അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ബജറ്റിൽ കെ-റെയിലിനു സമാനമായ അതിവേഗ റെയിൽ പാത പ്രഖ്യാപിക്കുകയും ഡിഎംആർസിയെ കസൾട്ടന്റായി നിയമിക്കുകയും ചെയ്തു. അവർ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചത് യുഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കൃത്യമായ ബദൽ നിർദ്ദേശം മുന്നോട്ട് വച്ചാണ് യുഡിഎഫ് കെ റെയിലിനെ എതിർക്കുന്നത്. യുഡിഎഫ് സർക്കാർ തുടക്കമിട്ട സബർബൻ റെയിൽ പദ്ധതി നടപ്പാക്കാൻ 300 ഏക്കർ ഭൂമിയും 10,000 കോടി രൂപയും മതിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കെ റെയിൽ പദ്ധതിക്ക് 2 ലക്ഷം കോടി രൂപ ചെലവു വരുമ്പോൾ 20000 കുടുംബങ്ങളെ കുടിയൊഴുപ്പിച്ച് 1383 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടി വരും. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കുന്ന കെ റെയിലിനെതിരേ ഉന്നയിക്കുന്ന എല്ലാ ആക്ഷേപങ്ങൾക്കുമുള്ള പരിഹാരമാണ് സബർബൻ റെയിലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് 2007-08ലെ ബജറ്റിൽ കെ റെയിലിനു സമാനമായ അതിവേഗ റെയിൽ പാത പ്രഖ്യാപിക്കുകയും ഡിഎംആർസിയെ കസൾട്ടന്റായി നിയമിക്കുകയും ചെയ്തു. അവർ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചത് യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. എന്നാൽ 1.27 കോടി രൂപയുടെ ഭീമമായ ബാധ്യതയും പദ്ധതിക്കെതിരേ ഉണ്ടായ ജനരോഷവും പരിഗണിച്ച് യുഡിഎഫ് വേണ്ടെന്നു വക്കുകയായിരുന്നു.

തുടർന്നാണ് ചെലവു കുറഞ്ഞതും അനായാസം നടപ്പാക്കാവുന്നതുമായ സബർബൻ പദ്ധതി പരിഗണിച്ചത്. 1943 കോടി രൂപയ്ക്ക് ചെങ്ങൂർവരെയുള്ള 125 കിമീ ആണ് പൈലറ്റ് പദ്ധതിയായി ആദ്യം എടുത്തത്. അതിന് 70 ഏക്കർ സ്ഥലം മതി. നിലവിലുള്ള ലൈനുകളിൽക്കൂടി മാത്രമാണ് സബർബൻ ഓടുന്നത്. ചെങ്ങന്നൂർ വരെ ഇരട്ടപ്പാത ഉണ്ടായിരുന്നതുകൊണ്ടും ശബരിമലയുടെ പ്രാധാന്യം ഉൾക്കൊണ്ടുമാണ് പൈലറ്റ് പദ്ധതി ഏറ്റെടുത്തത്. എല്ലാ അനുമതിയും ലഭിച്ചാൽ 3 വർഷംകൊണ്ട് പദ്ധതി നടപ്പാക്കാനാകും. നിലവിലുള്ള സിഗ്നൽ സംവിധാനം മെച്ചപ്പെടുത്തുക, വളവ് നിവർത്തുക, പ്ലാറ്റ്‌ഫോം പുതുക്കിപ്പണിയുക തുടങ്ങിയവയാണ് പ്രധാന ജോലികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP