Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടിക്കാലത്ത് കണ്ട ആ സ്വപ്‌നം സാക്ഷാത്ക്കരിച്ചു; ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കി ലക്ഷ്മി നക്ഷത്ര

കുട്ടിക്കാലത്ത് കണ്ട ആ സ്വപ്‌നം സാക്ഷാത്ക്കരിച്ചു; ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കി ലക്ഷ്മി നക്ഷത്ര

സ്വന്തം ലേഖകൻ

അവതാരക ലക്ഷ്മി നക്ഷത്രയുടെ കുട്ടിക്കാലത്തെ വലിയ ആഗ്രഹമായിരുന്നു ബിഎംഡബ്ല്യു സ്വന്തമാക്കണമെന്ന്. സിനിമയിൽ കറുത്ത ബിഎംഡബ്ല്യു കണ്ടപ്പോൾ മനസിൽ കയറികൂടിയ ആഗ്രഹമായിരുന്നു അത്. ഇപ്പോഴിതാ ആ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് താരം. സ്വപ്നങ്ങൾക്കു വേണ്ടി കഠിനാധ്വാനം ചെയ്താൽ അതു സാധിക്കുക തന്നെ ചെയ്യും എന്നാണ് പുതിയ ബിഎംഡബ്ല്യു 3 സീരിസിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ലക്ഷ്മി പറയുന്നത്.

ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് 3 സീരിസ്. ബിഎംഡബ്ല്യു 3 സീരിസ് ഗ്രാൻലിമോസിൻ 330 എൽഐ എം സ്‌പോർട്ട് പതിപ്പാണ് കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവി എം ഓട്ടോക്രാഫ്റ്റിൽ നിന്ന് താരം ഗാരിജിലെത്തിച്ചത്.

1998 സിസി പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന കാറിന് 258 എച്ച്പി കരുത്തും 400 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.2 സെക്കൻഡ് മാത്രം വേണ്ടിവരുന്ന കാറിന്റെ ഉയർന്ന വേഗം 250 കിലോമീറ്റാണ്. ഏകദേശം 56.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP