Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവിശ്വസനീയ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഗുജറാത്ത്; അവസാന നിമിഷത്തിലെ തോൽവിയുടെ കണക്ക് തീർക്കാൻ ഹൈദരാബാദും; ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ്- സൺറൈസേഴ്സ് ഹൈദരാബാദ് പോര്

അവിശ്വസനീയ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഗുജറാത്ത്; അവസാന നിമിഷത്തിലെ തോൽവിയുടെ കണക്ക് തീർക്കാൻ ഹൈദരാബാദും; ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ്- സൺറൈസേഴ്സ് ഹൈദരാബാദ് പോര്

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ ജൈത്രയാത്ര തുടരാൻ ഗുജറാത്ത് ടൈറ്റൻസ് ഇന്നിറങ്ങും. സൺറൈസേഴ്സ് ഹൈദരാബാദാണ് എതിരാളികൾ. മുംബൈ ഡി വൈ പാട്ടിൽ സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. പഞ്ചാബ് കിങ്സിനെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത്. അവസാന രണ്ട് പന്തിലും സിക്സ് നേടി രാഹുൽ തെവാട്ടിയയാണ് ഗുജറാത്തിനെ വിജത്തിലേക്ക് നയിച്ചത്.

അതുപോലെ സൺറൈസേഴ്സ് ഹൈദരബാദ് ക്യാന്പിൽ ആശങ്കയും പടർത്തും. ശുഭ്മാൻ ഗില്ലിന്റെ ക്ലാസ്, റാഷിദ് ഖാന്റെ ഇന്ദ്രജാലം, ഹാർദിക് പണ്ഡ്യയുടെ ഓൾറൗണ്ട് കരുത്ത്. മുഹമ്മദ് ഷമിയുടെ വേഗം... ജൈത്രയാത്ര തുടരാനുള്ള വെടിക്കോപ്പുകളെല്ലാംമുണ്ട് നവാഗരാതണെങ്കിലും ടൈറ്റൻസിന്റെ ആയുധപ്പുരയിൽ. ചെന്നൈ സൂപ്പർ കിങ്സിനെ തോൽപിച്ച് വിജയവഴിയിൽ എത്തിയെങ്കിലും ഹൈദരാബാദിന് പരിഹരിക്കാൻ വെല്ലുവിളികൾ ഏറെയുണ്ട്. ഓപ്പണിങ് ബാറ്റർമാരുടെ മെല്ലെപ്പോക്കാണ് പ്രധാനപ്രശ്നം.

രാഹുൽ ത്രിപാഠി, നിക്കോളാസ് പുരാൻ, എയ്ഡൻ മാർക്രാം, അബ്ദുൽ സമദ് എന്നിവരുടെ സ്ഥിരതയിലും വാഷിങ്ടൺ സുന്ദർ, ടി നടരാജൻ, ഭുവനേശ്വർ കുമാർ എന്നിവരൊഴികെയുള്ള ബൗളർമാരുടെ പ്രകടനത്തിലും സംശയമേറെ. ഏറെക്കാലും ബൗളിങ് നിരയിലുണ്ടായിരുന്ന റാഷിദ് ഖാനായിരിക്കും സൺറൈസേഴ്സിന് കൂടുതൽ വെല്ലുവിളി ഉയർത്തുക. ഐപിഎല്ലിൽ 100 വിക്കറ്റ് ക്ലബിലെത്താൻ രണ്ട് വിക്കറ്റ് മാത്രം അകലെയാണ് അഫ്ഘാൻ സ്പിന്നർ.

ഹൈദരാബാദ് ഇന്ന് ഒരു മാറ്റം വരുത്താൻ സാധ്യതയുണ്ട്. വേഗം കൊണ്ട് അത്ഭുതപ്പെടുത്തുന്ന ഉംറാൻ മാലിക്കിനെ ഒഴിവാക്കിയേക്കും. പകരം കാർത്തിക് ത്യാഗി ടീമിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ഉംറാൻ വേഗമുണ്ടെങ്കിലും വിക്കറ്റ് വീഴ്‌ത്താനാവുന്നില്ലെന്നുള്ളതാണ് പ്രധാന പ്രശ്നം. ഗുജറാത്ത് നിരയിൽ മാറ്റത്തിന് സാധ്യതയില്ല. വിക്കറ്റ് കീപ്പറും ഓപ്പണറുമായ മാത്യു വെയ്ഡ് നിരാശപ്പെടുത്തുന്നുവെങ്കിലും മാറ്റാനിടയില്ല. റഹ്മാനുള്ള ഗുർബാസ്, വൃദ്ധമാൻ സാഹ എന്നിവരാണ് ടീമിലുള്ള മറ്റു വിക്കറ്റ് കീപ്പർമാർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP