Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെസിലും കാരംസിലും ഷട്ടിലിലും ഒന്നാമനായ നാട്ടുകാരുടെ പ്രിയങ്കരൻ; ആഗ്രഹിച്ചത് രാജ്യത്തിന് വേണ്ടി സൈനിക സേവനം; പോയത് വിദേശത്തും; മടങ്ങിയെത്തിയത് വഴക്കാളിയായി; അമ്മയുടെ കഴുത്തറുത്തത് ഗൾഫിൽ നിന്ന് കൊണ്ടു വന്ന ജർമ്മൻ വെട്ടുകത്തിക്ക്; ഇഞ്ചക്കുണ്ടിലെ കൊലയ്ക്ക് പിന്നിൽ മാവൻ തൈ തർക്കം; അനീഷ് വില്ലനായ കഥ

ചെസിലും കാരംസിലും ഷട്ടിലിലും ഒന്നാമനായ നാട്ടുകാരുടെ പ്രിയങ്കരൻ; ആഗ്രഹിച്ചത് രാജ്യത്തിന് വേണ്ടി സൈനിക സേവനം; പോയത് വിദേശത്തും; മടങ്ങിയെത്തിയത് വഴക്കാളിയായി; അമ്മയുടെ കഴുത്തറുത്തത് ഗൾഫിൽ നിന്ന് കൊണ്ടു വന്ന ജർമ്മൻ വെട്ടുകത്തിക്ക്; ഇഞ്ചക്കുണ്ടിലെ കൊലയ്ക്ക് പിന്നിൽ മാവൻ തൈ തർക്കം; അനീഷ് വില്ലനായ കഥ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: മറ്റത്തൂർ ഇഞ്ചക്കുണ്ടിൽ മാതാപിതാക്കളെ വെട്ടിക്കൊന്ന കേസിലെ പ്രതി അനീഷ് പൊലീസിൽ കീഴടങ്ങിയത് തിങ്കളാഴ്ച പുലർച്ചെയോടെ. കൃത്യം നടത്തിയതിന് പിന്നാലെ ഒളിവിൽ പോയ ഇയാൾ പുലർച്ചെ രണ്ടുമണിയോടെ തൃശ്ശൂർ കമ്മീഷണർ ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. തുടർന്ന് തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ടാപ്പിങ് തൊഴിലാളികളാണ് സുബ്രഹ്‌മണ്യനും ചന്ദ്രികയും. ബിരുദപഠനത്തിനുശേഷം കുറേവർഷം അനീഷ് വിദേശത്തായിരുന്നു. അഞ്ചുവർഷംമുമ്പാണ് തിരിച്ചെത്തിയത്. അതിനുശേഷം ഡ്രൈവറായി ജോലിചെയ്തു. സ്വന്തമായി ടാക്സി സേവനവും നടത്തിയിരുന്നു. കൊലയ്ക്ക് പിന്നിലെ കാരണം നാട്ടുകാർക്ക് അറിയില്ല. മാവിൻതൈ തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഒരു കാലത്ത് നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു അനീഷ്. പഠനത്തിലും കളികളിലും സമർഥനായിരുന്നു അനീഷ്. വീടിനടുത്ത ക്ലബിൽ നടക്കുന്ന ചെസ്, കാരംസ്, ഷട്ടിൽ ബാഡ്മിന്റൺ തുടങ്ങിയ കളികളിലെ സ്ഥിരം വിജയി. പട്ടാളത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്ന അനീഷ് അപ്രതീക്ഷിതമായാണ് വിദേശത്ത് പോയത്. അഞ്ചു വർഷം മുമ്പ് മടങ്ങിയെത്തി. പിന്നെ വീട്ടിലെ വഴക്കാളിയും.

വിദേശത്തുനിന്നെത്തിയപ്പോൾ അനീഷ് കുറേ കത്തികൾ കൊണ്ടുവന്നിരുന്നു. അതിലൊന്ന് ഉപയോഗിച്ചാണ് മാതാപിതാക്കളെ കൊന്നത്. ജർമൻ നിർമ്മിത വെട്ടുകത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. മൂർച്ചയേറിയ നല്ല ഭാരമുള്ള കത്തിയായതിനാലാണ് ഒറ്റ വെട്ടിന് ചന്ദ്രികയുടെ കഴുത്ത് അറ്റ നിലയിലായത്. റോഡിൽ കിടന്നിരുന്ന മൃതദേഹങ്ങളിൽനിന്ന് രക്തം കുറെ ദൂരം ഒഴുകിയ നിലയിലായിരുന്നു. സുബ്രഹ്‌മണ്യന്റെ ശരീരത്തിൽ പലയിടങ്ങളിൽ വെട്ടുണ്ട്.

മരണം ഉറപ്പാക്കിയ അനീഷ് കത്തി മുറ്റത്ത് ഉപേക്ഷിച്ച് വീട്ടിൽ കയറി ഷർട്ടിട്ട് ബൈക്കിൽ കയറി രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാരോട് അച്ഛനെയും അമ്മയെയും കൊന്നെന്ന കാര്യം പൊലീസിൽ അറിയിച്ചേക്ക് എന്ന് വിളിച്ചുപറഞ്ഞാണ് അനീഷ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സുബ്രഹ്‌മണ്യന്റെയും ചന്ദ്രികയുടെയും മകൾ അഡ്വ. ആശ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നു.നാട്ടുകാർ അക്രമത്തിൽ നിന്ന് അനീഷിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

നാടുമായി അടുത്ത കാലത്ത് ഈ വീട്ടുകാർ അധികം അടുപ്പം കാട്ടിയിരുന്നില്ല. സമൂഹത്തിൽനിന്ന് ഉൾവലിഞ്ഞു നിന്ന ഈ കുടുംബം അവശ്യസാധനങ്ങൾപോലും വാങ്ങിയിരുന്നത് വളരെ അകലെയുള്ള മാർക്കറ്റുകളിൽ നിന്നായിരുന്നു. ഇന്നലെ രാവിലെയാണ് അനീഷ് അച്ഛനായ സുബ്രഹ്‌മണ്യനെയും അമ്മ ചന്ദ്രികയെയും റോഡിലിട്ട് വെട്ടിക്കൊന്നത്. വഴക്ക് പതിവായിരുന്ന വീട്ടിൽ കഴിഞ്ഞദിവസം മാവിൻതൈ നടുന്നതിനെച്ചൊല്ലിയും തർക്കമുണ്ടായിരുന്നു. അമ്മ ചന്ദ്രിക വീട്ടുമുറ്റത്ത് കുഴിയെടുത്ത് മാവിൻതൈ നട്ടതാണ് അനീഷിനെ പ്രകോപിപ്പിച്ചത്. പിന്നാലെ അനീഷ് ഇത് പിഴുതെറിഞ്ഞു.

ഇതോടെ ചന്ദ്രികയും അനീഷും തമ്മിൽ വഴക്കായി. വഴക്ക് രൂക്ഷമാകുന്നത് തടയാൻ അച്ഛൻ സുബ്രഹ്‌മണ്യനും മുറ്റത്തെത്തി. ഇതോടെ കൂടുതൽ കുപിതനായ അനീഷ് അവിടെ കിടന്നിരുന്ന തൂമ്പയെടുത്ത് ഇരുവരുടെയും തലയ്ക്കടിച്ചു. പ്രാണരക്ഷാർഥം ഇരുവരും റോഡിലേക്ക് ഓടി. ഇതിനിടെ അനീഷ് വീട്ടിൽ കയറി വെട്ടുകത്തിയെടുത്ത് ഇവരെ പിന്തുടർന്ന് റോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.

ഇഞ്ചക്കുണ്ടിലെ കുണ്ടിൽവീട്ടിൽ വഴക്കൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. നാട്ടുകാർ ഇടപെടുന്നത് വീട്ടുകാർക്കും ഇഷ്ടമില്ലായിരുന്നു. മകൻ പ്രശ്നമുണ്ടാക്കുന്നതായി കാണിച്ച് സുബ്രഹ്‌മണ്യനും ഭാര്യ ചന്ദ്രികയും പൊലീസിൽ പരാതികൾ നൽകിയിരുന്നു. ഇതുപ്രകാരം പൊലീസ് വീട്ടിലെത്തി പ്രശ്നപരിഹാരത്തിനും ശ്രമിച്ചതാണ്. അനീഷിന് നാട്ടുകാരുമായി ഒരു ബന്ധവുമില്ലായിരുന്നു. എന്ത് ജോലിയാണ് ചെയ്യുന്നതെന്നുപോലും ആർക്കുമറിയില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP