Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാർട്ടി കോൺഗ്രസ് വേദിയിൽ കുഴഞ്ഞു വീണ ജോസഫൈന്റെ ആരോഗ്യ നില തൃപ്തികരമെന്ന് എകെജി സഹകരണ ആശുപത്രി; വനിതാ നേതാവ് അപകട നില തരണം ചെയ്തുവെന്ന് റിപ്പോർട്ട്  

പാർട്ടി കോൺഗ്രസ് വേദിയിൽ കുഴഞ്ഞു വീണ ജോസഫൈന്റെ ആരോഗ്യ നില തൃപ്തികരമെന്ന് എകെജി സഹകരണ ആശുപത്രി; വനിതാ നേതാവ് അപകട നില തരണം ചെയ്തുവെന്ന് റിപ്പോർട്ട്   

സ്വന്തം ലേഖകൻ

കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.സി.ജോസഫൈന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്ന് ആശുപത്രി അധികൃതർ. പാർട്ടി കോൺഗ്രസ് സമ്മേളന വേദിയിൽ കുഴഞ്ഞുവീണു. ജോസഫൈൻ എകെജി സഹകരണ ആശുപത്രിയിൽ ഐസിയുവിലാണ് ഇപ്പോഴുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന സൂചന.

പാർട്ടി കോൺഗ്രസ് വേദിയിൽ സജീവ ഇടപെടലുകൾ നടത്തി നിറഞ്ഞു നിന്ന വ്യക്തിയാണ് ജോസഫൈൻ. പിബിയിലേക്ക് പോലും പരിഗണിക്കുമെന്ന സൂചനകളെത്തി. ഇതിനിടെയാണ് കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിലും എത്തിച്ചു. വെന്റിലേറ്ററിന്റെ സഹായം ചികിൽസയ്ക്ക് തേടിയെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ വെന്റിലേറ്ററിൽ ജോസഫൈനെ കിടത്തിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്. എല്ലാ അർത്ഥത്തിലും ജോസഫൈന്റെ ആരോഗ്യത്തിൽ ആശങ്ക വേണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ജമ്മു കശ്മീരിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗമായ മുഹമ്മദ് യൂസഫ് തരിഗാമിയെയും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഏഴുമണിയോടെയാണ് ജോസഫൈൻ തളർന്നു വീണത്. ജോസഫൈന് ഹൃദയാഘാതം ഉണ്ടായി എന്നാണ് കൈരളി ടിവി റിപ്പോർട്ട് ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP