Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലാവ്‌ലിൻ മണക്കുന്ന തീരുമാനം; ബിജെപിക്കും മോദിക്കും മുമ്പിലുള്ള കീഴടങ്ങൽ; പിണറായിയുടെ മുഖ്യമന്ത്രി കസേര മോദിയുടെയും അമിത് ഷായുടെയും ഔദാര്യമാണ്; ദേശീയതലത്തിൽ കോൺഗ്രസ് സഖ്യം വേണ്ടെന്ന സിപിഎം തീരുമാനത്തെ വിമർശിച്ച് എ വി താമരാക്ഷൻ

ലാവ്‌ലിൻ മണക്കുന്ന തീരുമാനം; ബിജെപിക്കും മോദിക്കും മുമ്പിലുള്ള കീഴടങ്ങൽ; പിണറായിയുടെ മുഖ്യമന്ത്രി കസേര മോദിയുടെയും അമിത് ഷായുടെയും ഔദാര്യമാണ്; ദേശീയതലത്തിൽ കോൺഗ്രസ് സഖ്യം വേണ്ടെന്ന സിപിഎം തീരുമാനത്തെ വിമർശിച്ച് എ വി താമരാക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേശീയതലത്തിൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന സിപിഎം തീരുമാനം കേന്ദ്രത്തിലെ ബിജെപി സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുന്നിലുള്ള സിപിഎം കേരള ഘടകത്തിന്റെ കീഴടങ്ങലാണെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷൻ എ.വി.താമരാക്ഷൻ. ലാവ്‌ലിൻ മണക്കുന്ന, ലാവ്‌ലിൻ കേസിന് മുന്നിലുള്ള കേരള ഘടകത്തിന്റെ തീരുമാനം മാത്രമായേ സിപിഎം പാർട്ടി കോൺഗ്രസ് തീരുമാനത്തിനെ കാണാൻ കഴിയൂ എന്നും താമരാക്ഷൻ ഓൺലൈൻ ന്യൂസ് പോർട്ടലിനോട് പറഞ്ഞു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസുമായി സഖ്യം വേണ്ടെന്ന സിപിഎം തീരുമാനത്തെ സ്വാധീനിക്കാനും ലാവ്‌ലിൻ കേസ് തന്നെയാണ് കാരണമായത്. ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന 2019-ൽ എടുത്ത അതേ തീരുമാനമാണ് ഇപ്പോൾ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിലും നടപ്പാക്കപ്പെടുന്നത്. ലാവ്‌ലിൻ കേസ് പിണറായി വിജയനെ തുറിച്ച് നോക്കുമ്പോൾ അഴിമതിയുടെയും വഞ്ചനയുടെയും പ്രതീകമായാണ് കോൺഗ്രസുമായി സഖ്യം വേണ്ടെന്ന പാർട്ടി കോൺഗ്രസ് തീരുമാനം വിലയിരുത്തപ്പെടുന്നത്.

മുൻപ് കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടപ്പോൾ കേരള ഘടകത്തിന്റെ പിന്തുണയോടെ ഈ ആവശ്യം പിബി വോട്ടിനിട്ട് തള്ളുകയായിരുന്നു. നാല്പത് ശതമാനം വോട്ടുകൾ മാത്രമുള്ള ബിജെപിക്ക് 2019-ൽ വീണ്ടും അധികാരത്തിൽ വരാൻ സിപിഎമ്മിന്റെ ഈ തീരുമാനം സഹായിച്ചു. ബിജെപി ഇതര വോട്ടുകൾ ഭിന്നിക്കാൻ കാരണമായത് സിപിഎമ്മിന്റെ ഈ നിലപാടായിരുന്നു.

പിണറായിയുടെ മുഖ്യമന്ത്രി കസേര ഒരർത്ഥത്തിൽ മോദിയുടെയും അമിത് ഷായുടെയും ഔദാര്യമാണ്. 2016-ൽ ഈ കേസ് കേരള ഹൈക്കോടതിയിൽ വന്നപ്പോൾ വിധി പിണറായി വിജയന് അനുകൂലമായിരുന്നു. പിണറായിയെയും രണ്ടു പേരെയും കേസിൽ നിന്നും ഒഴിവാക്കിയാണ് ഈ സിബിഐ കേസിൽ വിധി വന്നത്. സംശയകരമായ ഒരു വിധിയായിരുന്നു ഇത്. കേസിൽ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് ഹൃദയം പൊട്ടിയാണ് പി.എ.സിദ്ധാർത്ഥ മേനോൻ മരിച്ചത്.

2017-ൽ സിബിഐ സുപ്രീംകോടതിയിൽ പോയി. ഇതോടെയാണ് മോദിയും പിണറായിയും തമ്മിൽ ധാരണയിലാകുന്നത്. സുപ്രീംകോടതിയിൽ നിന്നും ലാവ്ലിൻ കേസ് അനിശ്ചിതമായി മാറ്റിവയ്ക്കപ്പെട്ടു തുടങ്ങുകയും ചെയ്തു. പ്രത്യുപകാരമെന്നോണം വീണ്ടും കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണ്ടെന്ന തീരുമാനം സിപിഎം പാർട്ടി കോൺഗ്രസ് നടപ്പാക്കുകയും ചെയ്തിരിക്കുന്നു-താമരാക്ഷൻ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP