Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡബ്ലിൻ സീറോ മലബാർ സഭയുടെ മൂന്നാമത് ബൈബിൾ കലോത്സവത്തിനു ഞായറാഴ്ച തിരി തെളിയും

ഡബ്ലിൻ സീറോ മലബാർ സഭയുടെ  മൂന്നാമത് ബൈബിൾ കലോത്സവത്തിനു ഞായറാഴ്ച തിരി തെളിയും

ഡബ്ലിൻ : സീറോ മലബാർ സഭയുടെ മൂന്നാമത് ബൈബിൾ കലോത്സവത്തിനു തിരി തെളിയുന്നു, സെപ്റ്റംബർ 27 ഞായറാഴ്ച ഡബ്ലിൻ സീറോ മലബാർ സഭയുടെ മൂന്നാമത് ബൈബിൾ കലോത്സവം ഞായറാഴ്ച ( സെപ്റ്റംബർ 27) ഉച്ചക്ക് 2.45ന് ബൂമൗണ്ട് ആർട്ടൈൻ ഹാളിൽ വച്ചു ഇന്ത്യൻ അംബാസിഡർ രാധിക ലാൽ ലോകേഷ് തിരി തെളിയി ക്കുന്നു. സീറോ മലബാർ സഭയുടെ അയർലണ്ടിലെ നാഷണൽ കോ ഓർഡിനേറ്റർ മോൺ.ആന്റണി പെരുമായൻ സമ്മേളനത്തിന് അധ്യക്ഷത വഹിക്കും. അതിനു ശേഷം 8.00 വരെ കലാപരിപാടികൾ അവതരിപ്പിക്കപെടുന്നു .

ഡബ്ലിൻ സീറോ മലബാർ സഭയിലെ ജൂനിയർ സെർട്ട് പരീക്ഷയിൽ താലയിൽ നിന്നുള്ള ക്ലോഡിയ ജോർജ്ജും, സെന്റ് :ജോസപ്പ് മാസ്സ് സെന്റെറിൽ നിന്നുള്ള ജസലിൻ ജോയിയും,സ്വോട്‌സിൽ നിന്ന് എവെലിൻ സജീവും ,ലീവിങ്ങ് സെർട്ടിൽ ഐറിൻ സെബാസ്‌റ്യൻ ബ്ലഞ്ചെർസ്‌ട്ടൗൺ ,ലുക്കനിൽ നിന്നുള്ള ആൽബി ബെന്നി ,ബ്രേയിൽ നിന്നുള്ള ജെസ്വിൻ ജൊ ജിമ്മി .ഈ മിടുക്കന്മാരേയും മിടുക്കികളേയും ആദരിക്കുന്ന ചടങ്ങും തദവസരത്തിൽ നടക്കുന്നതായിരിക്കും.  ബൈബിൾ ക്വിസ് 2015 ൽ സമ്മാനാർഹരായവർക്കുള്ള അവാർഡ് വിതരണവും അന്നേ ദിവസം നടത്തപ്പെടും.

ജൂനിയർ വിഭാഗത്തിൽ അശ്വിൻ വിൽസൺ (ഇഞ്ചിക്കോർ )ഒന്നാം സ്ഥാനവും അർപ്പിതാ ബെന്നി(ഫിസ്ബറോ) ആൽബെർട്ട് സ്റ്റീഫെൻ (ലൂക്കൻ) എന്നിവർ രണ്ടാം സ്ഥാനവും ലെസ് ലിൻ വിനോദ് (ബ്രേ)മൂന്നാം സ്ഥാനവും നേടി.

സീനിയർ വിഭാഗത്തിലെ ആദ്യ മൂന്ന് സ്ഥാനങ്ങളും താല മാസ് സെന്ററിലെ പ്രതിഭകൾ കരസ്ഥമാക്കി.ജസ്വിൻ ജേക്കബ്, കാവ്യ ആൻ റെജി, മേഘ ജെയിംസ് എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയത്.

സൂപ്പർ സീനിയർ വിഭാഗത്തിൽ മെറിയോൺ റോഡ് സെന്റ് ജോസഫ്‌സ് മാസ് സെന്ററിലെ മറിയമ്മ നീലേഷ് ഒന്നാമതെത്തി.ഫിസ്ബറോയിൽ നിന്നുള്ള നിഷാ ജോസഫ്,ഷൈല ജേക്കബ്(താല)എന്നിവർ രണ്ടാം സ്ഥാനവും ബൂമോണ്ടിലെ റെന്നി പോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഡബ്ലിൻ സീറോ മലബാർ സഭയിൽ 25 മത് വിവാഹവാർഷികം സിൽവർ ജൂബിലി (2015 ൽ) ആഘോഷിക്കുന്ന ദമ്പതികളെ ഈ പൊതുയോഗത്തിൽ വച്ച്ആദരിക്കുന്നു.

ഡബ്ലിൻ സീറോ മലബാർ ചർച്ചിന്റെ യൂത്ത് മിനിസ്ട്രിയുടെLOGO, NAME, MISSION STATEMENT എന്നിവയുടെ മത്സരത്തിൽ നിന്നു മികച്ചവ തിരഞ്ഞെടുത്തു. ഫിസ്ബറോ മാസ്സ് സെന്റെറിലെ നോബിൾ പോൾ ലോഗോ നിർമ്മിച്ചതിൽ സമ്മാനം നേടി .പേര് നിർദ്ദേശിച്ചതിൽ ഇഞ്ചിക്കോർ മാസ്സ് സെന്റെറിലെ ലെവ് ലിൻ ജോർജും സംമ്മാനത്തിനർഹയായി .മിഷൻ സ്റ്റേട്‌മെന്റിനു നല്ല നിർദ്ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല .

അക്കാദമിക് ലെവലിൽ ഡോക്ടറേറ്റ് നേടിയ ഷേർളിജോർജിനെ, Doctor of Philosophy (UCD) (Catechism teacher, Tallaght Mass cetnre) തദവസരത്തിൽ ആദരിക്കുന്നു.

(NB: അന്നേദിവസം 1.45 pm ന് Church of the Nativtiy of our Lord, Beaumont പള്ളിയിൽ വി. കുർബാന ഉണ്ടായിരിക്കുന്നതാണ്)

ബൈബിൾ കലോൽസവത്തിലും അനുബന്ധ പരിപാടികളിലും പങ്കുചേർന്ന് കൂട്ടായിമയിൽ ആഴപെടാനും ദൈവൈക്യത്തിൽ ഒന്നുചേരുവാനും വിശ്വാസികൾ ഏവരെയും സെപ്റ്റംബർ 27 ന് ബൂമോണ്ട് ആർട്ടൈൻ ഹാളിലേക്ക് ക്ഷണിക്കുന്നതായി സിറോ മലബാർ സഭയുടെ ഡബ്ലിൻ ചാപ്ലൈന്മാരായ ഫാ. ജോസ് ഭരണികുളങ്ങര,ഫാ. ആന്റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.

NB: കലോത്സവത്തിനെത്തുന്നവർക്കു വേണ്ടി സൗജന്യമായി ചായയും സ്‌നാക്‌സും ,കൂടാതെ മിതമായ നിരക്കിൽ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നു.

വിശദ വിവരങ്ങൾക്ക് :ഫാ .ജോസ് ഭരണിക്കുളങ്ങര . 089 9741568, ഫാ. ആന്റണി ചീരംവേലിൽ . 089 4538926 ,   മാർട്ടിൻ സ്‌കറിയ (സെക്രട്ടറി,സീറോ മലബാർ ചർച്ച് ഡബ്ലിൻ ) 086 3151380,  അഗസ്റ്റിൻ കുരുവിള (പ്രോഗ്രാം കോർഡിനേറ്റർ) 0872334329, ജോമോൻ ജേക്കബ് . 086 8362369, ജോബി ജോൺ . 086 3725536.

വാർത്ത:കിസാൻ തോമസ്(പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP