Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് കോൺഗ്രസ് മാറി നിൽക്കണം; പഴയത് പോലെ നേതൃസ്ഥാനത്ത് തുടരാൻ കോൺഗ്രസിന് അർഹതയില്ല; ബിജെപിക്ക് എതിരെ വിശാല മഴവിൽ സഖ്യമാണ് വേണ്ടതെന്നും എൽജെഡി നേതാവ് വർഗീസ് ജോർജ്

പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് കോൺഗ്രസ് മാറി നിൽക്കണം; പഴയത് പോലെ നേതൃസ്ഥാനത്ത് തുടരാൻ കോൺഗ്രസിന് അർഹതയില്ല; ബിജെപിക്ക് എതിരെ വിശാല മഴവിൽ സഖ്യമാണ് വേണ്ടതെന്നും എൽജെഡി നേതാവ് വർഗീസ് ജോർജ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതിപക്ഷ ബദലിന്റെ നേതൃസ്ഥാനത്ത് നിന്നും കോൺഗ്രസ് ഒഴിഞ്ഞു നിൽക്കുകയാണ് നിലവിലെ അവസ്ഥയിൽ വേണ്ടതെന്ന് എൽജെഡി അഖിലേന്ത്യാ ജനറൽ സെക്രട്ടറി വർഗീസ് ജോർജ്. ദേശീയ തലത്തിൽ മഴവിൽസഖ്യം രൂപപ്പെടണമെന്നും ആ സഖ്യത്തെ നയിക്കാതെ മേജർ പാർട്ട് ആയി കോൺഗ്രസ് മാറുകയാണ് വേണ്ടതെന്നും വർഗീസ് ജോർജ് ഒരു ഓൺലൈൻ ന്യൂസ് പോർട്ടലിനോട് പറഞ്ഞു.

പ്രാദേശിക പാർട്ടികളുടെയും കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ചുമതലയുള്ള ഒരു ദേശീയ മുന്നണിയുടെപാർട്ട്ണർ ആയി കോൺഗ്രസ് മാറുകയാണ് വേണ്ടത്. മുൻപും ഈ പാത കോൺഗ്രസ് സ്വീകരിച്ചിട്ടുണ്ട്. 1989-ൽ വി.പി.സിംഗിന്റെയും 1996-ൽ ദേവഗൗഡയുടെയും മന്ത്രിസഭയുടെ പാർട്ട്ണർ ആയി കോൺഗ്രസ് നിലകൊണ്ടിട്ടുണ്ട്.

രാഷ്ട്രീയമായി ദുർബലതയിൽ തുടരുന്ന കോൺഗ്രസിന് നേതൃസ്ഥാനത്ത് തുടരാൻ പഴയതുപോലെ അർഹതയില്ല. ഇപ്പോൾ പ്രാദേശിക പാർട്ടികളാണ് ദേശീയ തലത്തിൽ ശക്തരായി നിലകൊള്ളുന്നത്. എം.കെ.സ്റ്റാലിൻ, കേജരിവാൾ, മമത ബാനർജി, കെ.സി.രാമറാവു, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഗഗൻ തുടങ്ങി ഒട്ടേറെ പ്രാദേശിക നേതാക്കൾ ഇപ്പോൾ ഉദയം കൊണ്ടിട്ടുണ്ട്. ഈ നേതാക്കളുടെയും പാർട്ടികളുടെയും മഴവിൽ സഖ്യത്തിൽ കോൺഗ്രസ് അനിവാര്യമായും ഉണ്ടാകണം.

കോൺഗ്രസ് നേതൃസ്ഥാനത്ത് വന്നാൽ പല പാർട്ടികളും വൈമുഖ്യം കാണിക്കും. കോൺഗ്രസ് നേതൃസ്ഥാനത്ത് ഇല്ലെങ്കിൽ എൻഡിഎയോട് ചായ്വുള്ള ഗഗനും നവീൻ പട്‌നായിക് അടക്കമുള്ളവരും സഖ്യത്തിന്റെ ഭാഗമായേക്കും. ഇങ്ങനെ പ്രാദേശിക പാർട്ടികളും കമ്യൂണിസ്റ്റ്-മാർക്‌സിസ്റ്റ് പാർട്ടികളും കോൺഗ്രസും ഉൾപ്പെടുന്ന മഴവിൽ മുന്നണിക്കാണ് ബിജെപിക്ക് ബദൽ ആയി വരാൻ സാധിക്കുന്നത്. യുപിയിലെ തിരഞ്ഞെടുപ്പ് അനുഭവം പരിശോധിച്ചാൽ 80 ലോക്‌സഭാ സീറ്റുള്ള യുപിയിൽ നാല്പത് സീറ്റുകൾ സമാജ്വാദി പാർട്ടി പിടിക്കും എന്നുള്ളത് തീർച്ചയാണ്. 47 എംഎൽഎമാർ ഉണ്ടായിരുന്ന അഖിലേഷ് യാദവിന് ഇപ്പോൾ 111 എംഎൽഎമാരുണ്ട്. വോട്ടിങ് ശതമാനവും 10 ശതമാനം കൂടിയിട്ടുണ്ട്.

ബീഹാറിൽ ആണെങ്കിൽ തേജസ്വി യാദവിന് ബിജെപി സഖ്യത്തെക്കാൾ വോട്ടിങ് ശതമാനത്തിൽ വലിയ വ്യത്യാസമില്ല. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് മുൻകയ്യെടുത്ത് പ്രാദേശിക പാർട്ടികളുടെ മുന്നണിയുണ്ടാക്കി നേതൃസ്ഥാനത്ത് നിന്നും മാറി നിൽക്കണം. ഹർകിഷൻസിങ് സുർജിത്ത് പയറ്റിയ തന്ത്രം ഇതായിരുന്നു. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ മതപ്രീണനമില്ലാതെ ഈ പാർട്ടികളെ മുന്നിൽ നിർത്തി അധികാരം പിടിക്കണം. മന്ത്രിസഭയിൽ കോൺഗ്രസ് പങ്കാളികളുമാകണം. ഇങ്ങനെ ഒരു വിശാല മഴവിൽ സഖ്യത്തിന് മാത്രമേ 2024-ൽ ബിജെപിയെ നേരിടാൻ സാധിക്കൂ-വർഗീസ് ജോർജ് പറയുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP