Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; താത്കാലിക അദ്ധ്യാപകനെതിരെ പോക്‌സോ കേസ്; മാപ്പു പറഞ്ഞ് ഒതുക്കിത്തീർക്കാൻ ശ്രമം; പരാതി ലഭിച്ചില്ലെന്ന് അധികൃതർ; മൊഴി നൽകി വിദ്യാർത്ഥിനി; പ്രതി ഒളിവിൽ

കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; താത്കാലിക അദ്ധ്യാപകനെതിരെ പോക്‌സോ കേസ്; മാപ്പു പറഞ്ഞ് ഒതുക്കിത്തീർക്കാൻ ശ്രമം; പരാതി ലഭിച്ചില്ലെന്ന് അധികൃതർ; മൊഴി നൽകി വിദ്യാർത്ഥിനി; പ്രതി ഒളിവിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെറുതുരുത്തി: വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ കേരള കലാമണ്ഡലത്തിലെ മിഴാവ് വിഭാഗം അദ്ധ്യാപകനെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. വിദ്യാർത്ഥി യൂണിയൻ നടത്തിയ വാർഷികാഘോഷ പരിപാടിക്കിടെ വിദ്യാർത്ഥിനിക്ക് നേരെ അദ്ധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയെത്തുടർന്നാണ് നടപടി. ചൈൽഡ് ലൈനിനാണ് പരാതി നൽകിയിരുന്നത്. ചെറുതുരുത്തി പൊലീസ് കലാമണ്ഡലത്തിലെത്തി പ്രാഥമികവിവരങ്ങൾ ശേഖരിച്ച ശേഷമാണ് കേസെടുത്തത്.

കേരളകലാമണ്ഡലത്തിലെ മിഴാവ് വിഭാഗത്തിൽ താല്ക്കാലിക അദ്ധ്യാപകനായിരുന്ന അഭിജോഷിനെതിരെയാണ് കലാമണ്ഡലത്തിലെ പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് പോക്‌സൊ കേസെടുത്തത്.

മിഴാവ് വിഭാഗം താത്കാലിക അദ്ധ്യാപകനായ ഇയാൾ മദ്യലഹരിയിലാണ് വിദ്യാർത്ഥിനിയോട് അതിക്രമം കാണിച്ചതെന്നും പ്രാഥമികഘട്ടത്തിൽത്തന്നെ മാപ്പു പറഞ്ഞ് ഒതുക്കിത്തീർക്കാൻ ശ്രമം നടന്നെന്നും ആരോപണമുണ്ട്. മാർച്ച് 26-നായിരുന്നു വാർഷികം. തുടർന്ന് രണ്ടുദിവസം അവധിയായിരുന്നു. അവധി കഴിഞ്ഞാണ് പരാതി നൽകിയത്. കൂടാതെ സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിച്ചു. അതേസമയം ഇതുസംബന്ധിച്ച് തങ്ങൾക്ക് പരാതിയൊന്നും ലഭിച്ചില്ലെന്ന് കലാമണ്ഡലം അധികൃതർ പറയുന്നു

സ്റ്റുഡന്റ്‌സ് യൂണിയന്റെ വാർഷികാഘോഷവേളയിലാണ് വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം ഉണ്ടായത്. വിദ്യാർത്ഥിയൂണിയൻ പ്രതിനിധികൾ സംഭവത്തെ പുറത്തറിയിക്കാതെ അദ്ധ്യാപകനെ സ്ഥലത്തുനിന്നും മാറ്റാൻ ശ്രമം നടത്തി. ഭയപ്പെട്ട വിദ്യാർത്ഥിനി ഹോസ്റ്റലിലേക്ക് ഓടിപ്പോയ ശേഷം സഹപാഠികളായ വിദ്യാർത്ഥിനികളും ഹോസ്റ്റൽ വാർഡനും അഭിജോഷിനെ തടഞ്ഞുവെച്ചതിന്റെ ഫലമായാണ് രക്ഷപെടാൻ കഴിയാതിരുന്നത്.

പിന്നീട് വൈസ് ചാൻസലറുടെ നിർദ്ദേശപ്രകാരം വിദ്യാർത്ഥിനിയോട് മാപ്പപേക്ഷ നടത്തി അദ്ധ്യാപകനെ നിയമത്തിനു വിട്ടുകൊടുക്കാതിരിക്കാനും സംരക്ഷിക്കാനുമുള്ള ശ്രമമാണ് സ്ഥാപനത്തിൽ നടന്നത്. ഏപ്രിൽ 02 ന് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ഇരയായ വിദ്യാർത്ഥിനി വസ്തുതകൾ വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് അഭിജോഷിനെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായത്. പ്രതി ഒളിവിലാണ്.

അദ്ധ്യാപകനെതിരെയും വൈസ് ചാൻസലർക്കെതിരെയും നിയമനടപടി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, മുസ്ലിം ലീഗ്, ആർ. എസ്. പി തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ കലാമണ്ഡലത്തിനു മുൻപിൽ ധർണ്ണ നടത്തി. എസ്. എഫ്. ഐ. കലാമണ്ഡലം യൂണിറ്റും പ്രതിഷേധം പ്രകടിപ്പിച്ചു. പൊലീസ് അറസ്റ്റു വൈകിക്കുന്നതിലും ദുരൂഹത നിലനിൽക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP