Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കാവ്യയെ കുടുക്കാൻ വെച്ച പണി ദിലീപേട്ടൻ കേറി ഏറ്റുപിടിച്ചു'; മറുനാടൻ പുറത്തുവിട്ട ശബ്ദരേഖയ്ക്ക് പിന്നാലെ കാവ്യ മാധവനെ നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം; തിങ്കളാഴ്‌ച്ച ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകണം

'കാവ്യയെ കുടുക്കാൻ വെച്ച പണി ദിലീപേട്ടൻ കേറി ഏറ്റുപിടിച്ചു';  മറുനാടൻ പുറത്തുവിട്ട ശബ്ദരേഖയ്ക്ക് പിന്നാലെ കാവ്യ മാധവനെ നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം; തിങ്കളാഴ്‌ച്ച ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായ ശബ്ദരേഖ മറുനാടൻ മലയാളി പുറത്തുവിട്ടതിന് പിന്നാലെ നടി കാവ്യ മാധവന് നോട്ടീസ് അയച്ച് അന്വേഷണ സംഘം. തിങ്കളാഴ്‌ച്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടുള്ള നോട്ടീസാണ് നൽകിയിത്. തിങ്കളാഴ്ച 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യംചെയ്യലിന് ഹാജരാകേണ്ടത്. നടിയെ ആക്രമിച്ച കേസിൽ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച നിർണായക ശബ്ദരേഖയിലെ വിവരങ്ങള് കാവ്യാ മാധവന് കുരുക്കാകുന്നതാാണ്.

ഗൂഢാലോചനയിൽ കാവ്യ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന നിർണായക ശബ്ദരേഖ അടങ്ങുന്ന വിവരങ്ങലാണ് മറുനാടന് ലഭിച്ചത്. ദിലീപിന്റെ ബന്ധു സുരാജും ശരതും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. നടി കാവ്യ മാധവൻ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണിയെന്ന് ശബ്ദരേഖയിൽ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്തമാക്കുന്നുണ്ട്. സുരാജിന്റെ ഫോണിൽ നിന്നാണ് ശബ്ദരേഖ വീണ്ടടുത്തത്. നേരത്തെ കേസിൽ നിർണായകമായ ശബ്ദരേഖകൾ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. അഭിഭാഷകനായ സുരേഷ് മേനോൻ ദിലീപുമായി നടത്തിയ സംഭാഷണവും ഡോക്ടർ ഹൈദരാലിയും സൂരജും തമ്മിൽ നടത്തിയ സംഭാഷണവും ഇതിൽ ഉൾപ്പെടുന്നു.

മറുനാടന് ലഭ്യമായത് ഒൻപതര മിനിറ്റ് നീളുന്നതാണ് ഓഡിയോ ആണ്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് ദിലീപിനെതിരെ വധഗൂഢാലോചന കേസ് കൂടി രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായി ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ഫോൺ പരിശോധിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. കോടതി അംഗീകരിച്ചതോടെ വൈമനസ്യത്തോടെയാണെങ്കിലും ദിലീപ് ഫോണുകൾ കൈമാറി. ഫോറൻസിക് ലാബിൽ മൊബൈൽ ഫോണുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഈ വേളയിൽ നടി ആക്രമിക്കപ്പട്ട കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ദിലീപിന്റെ ഫോണിൽ നിന്ന് കിട്ടി എന്നാണ് അന്വേഷണ സംഘം പറയുന്നത്.

കോടതിയിൽ നിന്നുള്ള സുപ്രധാന രേഖകളാണ് ദിലീപിന്റെ ഫോണിൽ നിന്ന് ലഭിച്ചതത്രെ. ഇതിലാണ് കാവ്യാ മാധവനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഫോൺ സംഭാഷണവുമുള്ളത്. ഇത് കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിക്കുകയും ചെയ്തു. കാവ്യയോട് ദിലീപിന്റെ വീട്ടിലുള്ളവർക്ക് പോലും അതൃപ്തിയുണ്ടെന്ന തോന്നൽ ഉണ്ടാക്കുന്നതാണ് ഈ ശബ്ദ സംഭാഷണം. ദിലീപ് വെറുതെ പെട്ടു പോയതാണെന്ന വാദമാണ് സൂരജ് ഈ സംഭാഷണങ്ങളിൽ ഉയർത്തുന്നത്. കാവ്യയെ കുറ്റപ്പെടുത്തുന്നുമുണ്ട് താനും. ഈ ഓഡിയോയുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. കാവ്യയെ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് കോടതിയേയും ക്രൈംബ്രാഞ്ച് നേരത്തെ അറിയിച്ചിരുന്നു.

ദിലീപിന്റെ അളിയൻ സൂരജും ശരത്തുമായുള്ള സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:

'റിപ്പോർട്ട് വന്നാലെ മൂവ് ചെയ്യാൻ പോകൂ. റോത്തഗി സാർ അതൊക്കെ പറയും. ഒരു ദിവസം വാദിക്കുന്നത് അമ്പത് ലക്ഷം രൂപ. റോത്തഗി സാർ അതൊക്കെ പറയും. സുപ്രീംകോടതിയിൽ ഡിസ്ചാർജ് ചെയ്യണമെങ്കിൽ ശക്തമായ റിപ്പോർട്ട് വേണം. കേസ് ട്രയലിന് പോകാതെ ഡിസ്ചാർജ് ചെയ്യണമെന്ന് പറയുന്നത് കേസ് നീട്ടിക്കൊണ്ടു പോകാനാണെന്ന് വാദമെത്തും. ഡിസ്ചാർജ്ജിന് പോകണമെങ്കിൽ കൃത്യമായ ലോജിക്കും മറ്റും വേണം. റോത്തഗി സാറിനേയും കുറ്റപ്പെടുത്തുന്നു. സംഭാഷണത്തിന്റെ ആദ്യ ഭാഗത്തിൽ എങ്ങനെ കേസ് മുമ്പോട്ടു പോകുന്നുവെന്നതാണ്. റിപ്പോർട്ട് വന്നാലെ സാധ്യതയുള്ളൂവെന്നും

മൂവിങ്ങ് വണ്ടി അല്ലെന്ന് പറയുന്നത് ശരിയല്ല. മൂവിങ് വണ്ടി തന്നെയാണെന്ന് എക്‌സ്‌പേർട്ട് പറഞ്ഞതാണെന്നും സൂരജ് പറയുന്നുണ്ട്. രണ്ടാം ഭാഗത്തിലാണഅ കാവ്യയെ കുറിച്ച് പറയുന്നത്. എന്തായാലും പുള്ളിയുടെ ഓരോ കാര്യം. ഇത് ശരിക്കും പറഞ്ഞാൽ ഇത് മറ്റവർക്ക് വച്ചിരുന്ന സാധനമാണ്. ഇത് കാവ്യയ്ക്ക് പണി കൊടുക്കണമെന്ന് കൂട്ടുകാരികൾ എല്ലാം തീരുമാനിച്ചപ്പോൾ തിരിച്ചു കൊടുത്ത പണിയാണ്. അതിന് ചേട്ടന്റെ സമ്മതവുമില്ല. ഈ വന്ന കോളുണ്ടല്ലോ.. ജയിലിൽ നിന്ന് വന്ന കോൾ... അത് നാദിർഷാ എടുത്ത ശേഷമാണ് ചേട്ടനിലേക്ക് തിരിയുന്നത്. ഇല്ലെങ്കിൽ കാവ്യ തന്നെയാണ് ഉണ്ടായിരുന്നത്.

കാവ്യയെ കുടുക്കാൻ വച്ചിരുന്ന സാധനത്തിൽ ചേട്ടൻ കേറി ഏറ്റു പിടിച്ചതാണ്. ഞാനൊരു കാര്യം ചോദിക്കുകയാണ് ശരത്തേ. ചേട്ടന് അത് വേണമെങ്കിൽ ആർക്കും കേറി ഇറങ്ങി നടക്കാവുന്ന ചാലക്കുടിയിലെ ഡി സിനിമാസുണ്ട്. ഗ്രാന്റ് പ്രൊഡക്ഷൻ ഓഫീസുണ്ട്. അനൂപ് താമസിക്കുന്ന വീടുണ്ട്. എന്തുകൊണ്ടാണ് ഇത് ലക്ഷ്യയിൽ എത്തി എന്നത് കോമൺസെൻസ് ഉള്ള എല്ലാവർക്കും മനസ്സിലാകും. ചേട്ടനെ കാണാൻ പോകാനും പാടില്ല. എല്ലാം ഒഴിവാക്കി ലക്ഷ്യയിൽ എന്തിന് പോയെന്ന ചോദ്യവും സൂരജ് ഉയർത്തുന്നു. അനൂപ് പറഞ്ഞത് ശരിയാണ്. കാവ്യയും ഇവരുമെല്ലാം കൂട്ടുകൂട്ടി നടന്നിട്ട്. അവരെല്ലാം പറ്റിച്ച് ഒന്നുമില്ലാ എന്ന് പറഞ്ഞിട്ട് കൂട്ടുകാരികളെ വലിപ്പിച്ചിട്ട് ഇങ്ങേരെ കെട്ടിക്കൊണ്ടു പോയിട്ട് തോന്നിയ വൈരാഗ്യം. കാവ്യയ്ക്ക് പണി കൊടുക്കണമെന്ന്.. ഇത് പുള്ളിക്ക് സമ്മതിക്കാൻ വിഷമമാണ്. ഇത് ചേട്ടന് സമയ ദോഷമാണ്. അമ്പലത്തിലും മറ്റും.

ഇവരുടെ മാരീജിന്റെ എന്തെങ്കിലും കുഴപ്പമുണ്ടോ... എനിക്ക് ഇങ്ങനെ പ്രശ്‌നമുണ്ടായപ്പോൾ അങ്ങേര് മരിച്ചു പോയി. ഇതിന്റെ ദോഷം ഒഴിവാക്കാൻ.. താലിയൊക്കെ തീയിലിടും. അപ്പോൾ ശരത് എന്തോ എന്ന് പറയുന്നു. അത് ഏറ്റിട്ടില്ലെന്നും സൂരജ് മറുപടി പറയുന്നു. ധനനഷ്ടം വളരെ വലുതാണ്. ജാക്ക് ഡാനിയൽ പൈസ തിരിച്ചു കിട്ടിയിട്ടില്ല. ഒന്ന് ആലോചിച്ച് നോക്കിയിട്ട് ... ഡിങ്കൻ പകുതി വച്ച് മുടങ്ങി പ്രൊഡ്യൂസർ കുത്തുപാളയെടുത്തു. പണം മുടക്കിയതെല്ലാം പൊളിഞ്ഞു. എന്തൊക്കെയോ കുഴപ്പമുണ്ട്. അത് പരിഹരിച്ചാൽ മാത്രമേ പ്രശ്‌നം തീരൂ. രണ്ടു പേരും ഒരുമിച്ചിരുന്ന് പൂജയും മറ്റും ചെയ്യണം. ഇവരുടെ ഇത് മാറ്റണം. ശർമ്മാജിയെ കുറിച്ചും മധുരയിൽ നിന്നുള്ള ആളുകളുടെ പൂജയെ കുറിച്ചും പറയുന്നു. കുട്ടിയേട്ടൻ മരിച്ചു പോയി-ഇങ്ങനെയൊക്കെ പറഞ്ഞാണ് സംഭാഷണം അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP