Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടുറോഡിൽ കൂടോത്രം നടത്താൻ ശ്രമം! പാതവക്കിൽ ഇലയിൽ പഴങ്ങളും പച്ചകറികളും കത്തിച്ച നിലയിൽ മെഴുകുതിരിയും സമീപത്ത് പൂവൻ കോഴിയെയും കണ്ടെത്തി; കോഴിക്കുരുതിക്കുള്ള ശ്രമമെന്ന് സൂചന; യാത്രക്കാരെ കണ്ട് ഓടി രക്ഷപെട്ടു മന്ത്രവാദി; അന്വേഷണം തുടങ്ങി പൊലീസ്

നടുറോഡിൽ കൂടോത്രം നടത്താൻ ശ്രമം! പാതവക്കിൽ ഇലയിൽ പഴങ്ങളും പച്ചകറികളും കത്തിച്ച നിലയിൽ മെഴുകുതിരിയും സമീപത്ത് പൂവൻ കോഴിയെയും കണ്ടെത്തി; കോഴിക്കുരുതിക്കുള്ള ശ്രമമെന്ന് സൂചന; യാത്രക്കാരെ കണ്ട് ഓടി രക്ഷപെട്ടു മന്ത്രവാദി; അന്വേഷണം തുടങ്ങി പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: നടുറോഡിൽ പൂജയ്ക്കും കോഴിക്കുരുതിക്കും ശ്രമം നടന്നതായുള്ള പ്രചാരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോതമംഗലത്തിനും അടിവാടിനും ഇടയിലുള്ള പിടവൂർ കവലയിൽ കഴിഞ്ഞ ദിവസം രാത്രി പാതവക്കിൽ ഇലയിൽ പഴങ്ങളും പച്ചകറികളും കത്തിച്ച നിലയിൽ മെഴുകുതിരിയും സമീപത്ത് പൂവൻ കോഴിയെയും കണ്ടതായി ചിത്രവും വീഡിയോയും ഉൾപ്പെടുത്തി നടന്ന പ്രാചാരണം സംബന്ധിച്ചാണ് പൊലീസ് രഹസ്യന്വേഷണം ആരംഭിച്ചിട്ടുള്ളത്.

ഇത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലന്ന് പോത്താനിക്കാട് പൊലീസ് അറിയിച്ചു.വ്യാപകമായി അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കുക എന്ന ലക്ഷ്യത്തിൽ പൊലീസ് രഹസ്യന്വേഷണം ആരംഭിച്ചിരിക്കുന്നത്. പൂജ നടന്നതായി പറപ്പെടുന്ന പ്രദേശത്തെത്തി പൊലീസ് ഇന്ന് രാവിലെ വിവരശേഖരണം നടത്തി. കോഴിയെ സമീപത്തെ വീട്ടിൽ കണ്ടെത്തിയെങ്കിലും കൃത്യം നടത്തിയവരെന്ന് പറയപ്പെടുന്നവരെക്കുറിച്ച് പൊലീസിന് ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ലന്നാണ് സൂചന.

ഇതുവഴി എത്തിയ ബൈക്ക് യാത്രക്കാരെ കണ്ട് കർമ്മി ഓടി രക്ഷപെട്ടുവെന്നും ഇവർ ചിത്രവും വീഡിയോയും എടുത്ത്് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുക ആയിരുന്നെന്നുമാണ് വ്യാപകമായിട്ടുള്ളുള്ള പ്രചാരണം. എന്നാൽ ഇക്കാര്യത്തിൽ എത്രത്തോളം വാസ്തവം ഉണ്ടെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്നാണ് പൊലീസ് നിലപാട്. ചിത്രം സാമൂഹിക മാധ്യമത്തിൽ പോസ്റ്റുചെയ്തയാളെ കണ്ടെത്തി വിവരശേഖരണത്തിനാണ് പൊലീസ് ലക്ഷ്യമിട്ടിട്ടുള്ളത്.ഇതിനായി മേഖലയിൽ സാമൂഹിക മാധ്യമങ്ങളിൽ ശക്തമായി ഇടപെടുന്നവരുടെ സഹകരണം തേടാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

കോഴിക്കുരുതി പോലുള്ള പൂജകൾക്ക് സാധാണ ഉപയോഗിക്കുന്ന പൂജാദ്രവ്യങ്ങളോ പൂജാവസ്തുക്കളോ ഇവിടെ നിന്നും കണ്ടെടുക്കാനായിട്ടില്ല.കല്ലിലോ മരത്തിലോ തീർത്ത രൂപങ്ങളിലേയ്ക്ക് കോഴിയുടെ രക്തം വീഴ്‌ത്തിയാണ് കോഴിക്കുരുതി നടത്തിയിരുന്നതെന്നും കത്തിച്ചുവച്ച നിലവിളക്കും പുഷ്പങ്ങളും ചനന്തനത്തിരിയുമെല്ലാം ഈ കർമ്മത്തിനായി തയ്യാർ ചെയ്യാറുണ്ടെന്നുമാണ് പഴമക്കാരുടെ സാക്ഷ്യം.

എന്നാൽ ഇതൊന്നും പിടവൂരിൽ കണ്ടെടുത്തതായി വിവരമില്ല.അതെ സമയം ചിത്രത്തിലും വീഡിയോയിലും പൂവൻ കോഴിയെ കാണുന്നുമുണ്ട്. ഇതോടെ സംവത്തിൽ പരക്കെ സംശയവും ഉയർന്നിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടാൻ ആരെങ്കിലും ഇത്തരത്തിൽ ഒരു ഒരുക്കങ്ങൾ നടത്തി, ദൃശ്യം ചിത്രീകരിച്ച് പ്രചരിപ്പിക്കുകയായിരുന്നോ എന്നുള്ള സംശയവും പരക്കെ ഉയരുന്നുണ്ട്.

എന്തായായും സംഭവത്തിന്റെ നിജ സ്ഥിതി വെളിച്ചത്തുകൊണ്ടുവരണമെന്നാണ്് നാട്ടുകാരിൽ ഏറെപ്പേരുടെയും ആവശ്യം. തെറ്റിദ്ധാരണ പരത്താനും ഭീതി സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ആരെങ്കിലും ഈ പ്രചാരണത്തിന് പിന്നൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ ആവശ്യവും ശക്തമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP