Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വന്തമായി വീടോ വാഹനമോ ഇല്ല; താമസം പാർട്ടി ഓഫീസിൽ; ജീവിതം തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കായി മാറ്റി വച്ച മണിക് സർക്കാരുമൊത്തുള്ള ചിത്രം പങ്കുവച്ച് പിണറായി

സ്വന്തമായി വീടോ വാഹനമോ ഇല്ല; താമസം പാർട്ടി ഓഫീസിൽ; ജീവിതം തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കായി മാറ്റി വച്ച മണിക് സർക്കാരുമൊത്തുള്ള ചിത്രം പങ്കുവച്ച് പിണറായി

ന്യൂസ് ഡെസ്‌ക്‌

കണ്ണൂർ: സിപിഎമ്മിന്റെ 23ാം പാർട്ടി കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കാനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും നേതാക്കളുമടക്കം നിരവധി പേരാണ് കണ്ണൂരിലെത്തിയത്. ത്രിപുര മുൻ മുഖ്യമന്ത്രിയും മുതിർന്ന ഇടതുപക്ഷ നേതാവുമായ മണിക് സർക്കാരും സമ്മേളനത്തിൽ പങ്കെടുക്കാനായി കണ്ണൂരിൽ എത്തിയിരുന്നു.

20 വർഷക്കാലം ത്രിപുര മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് മണിക് സർക്കാർ. അത്രയും കാലം തന്റെ ശമ്പളം മുഴുവൻ അദ്ദേഹം പാർട്ടിക്കാണ് നൽകിയിരുന്നത് . പാർട്ടിയിൽ നിന്ന് തിരികെ നൽകുന്ന 9700രൂപ കൊണ്ട് മാത്രമാണ് മണിക് സർക്കാർ ജീവിച്ചിരുന്നത്.

അദ്ദേഹത്തിന് സ്വന്തമായി വീടോ വാഹനമോ ഇല്ല. തന്റെ ജീവിതം തന്നെ കമ്മ്യൂണ്സ്റ്റ് പാർട്ടിക്കായി മാറ്റി വച്ച അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം പാർട്ടി ഓഫീസിലായിരുന്നു താമസം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇപ്പോൾ മാണിക് സർക്കാർ പാർട്ടി കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതിന്റെ ചിത്രം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവച്ചത്.

പാർട്ടി കോൺഗ്രസ്സ് വേദിയിൽ സഖാവ് മണിക്ക് സർക്കാറിനൊപ്പം എന്ന കുറിപ്പോടെയാണ് പിണറായി വിജയൻ ചിത്രം പങ്കുവച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP