Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാനസിക വെല്ലുവിളി നേരിടുന്ന 33 കാരിയെ പീഡിപ്പിച്ചത് പലതവണ; മലപ്പുറം കാവനൂർ പീഡനക്കേസിലെ ഇരക്ക് സംരക്ഷണവും പാർപ്പിടവും നൽകണമെന്ന് കെ സുരേന്ദ്രൻ; ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖാശർമ്മക്ക് നിവേദനം നൽകി

മാനസിക വെല്ലുവിളി നേരിടുന്ന 33 കാരിയെ പീഡിപ്പിച്ചത് പലതവണ; മലപ്പുറം കാവനൂർ പീഡനക്കേസിലെ ഇരക്ക് സംരക്ഷണവും പാർപ്പിടവും നൽകണമെന്ന് കെ സുരേന്ദ്രൻ; ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖാശർമ്മക്ക് നിവേദനം നൽകി

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം കാവനൂരിൽ പലതവണ പീഡനത്തിനിരയായ അരക്കുതാഴെ തളർന്ന അമ്മയോടൊപ്പം അടച്ചുറപ്പില്ലാത്ത വീട്ടിൽ താമസിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന മുപ്പത്തിമൂന്നുകാരിക്ക് സംരക്ഷണവും പാർപ്പിടവും നൽകണമെന്ന് ബിജെപി. അധ്യക്ഷൻ പി.സുരേന്ദ്രൻ ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖാശർമ്മയോട് ആവശ്യപ്പെട്ടു. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖാശർമ്മയെ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രനോട് ഒപ്പം മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ നിവേദിത സുബ്രഹ്മണ്യനും സംഘവും സന്ദർശിച്ച് വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള നിവേദനങ്ങൾ സമർപ്പിക്കുകയും വിശദമായി ചർച്ച നടത്തുകയും ചെയ്തു.

പ്രധാനമായും കാവനൂർ വിഷയത്തിൽ ഇരക്ക് സംരക്ഷണവും പാർപ്പിടവും, ദളിത് വനവാസി മേഖലയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ അവകാശ ലംഘനങ്ങൾ എന്നിവയിൽ ഇടപെടൽ, മയക്കു മരുന്ന് മദ്യം എന്നിവകൊണ്ട് ദുരിതം അനുഭവിക്കുന്ന സ്ത്രീകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ നയങ്ങൾ തിരുത്തുന്നതിനായി വനിത കമ്മീഷന്റെ ഭാഗത്ത് നിന്നും വേണ്ട ശുപാർശകൾ ഇടപെടൽ തുടങ്ങിയവ ആവശ്യപ്പെട്ടുകൊണ്ട് മഹിളാ മോർച്ച വനിതാ കമ്മീഷന് മുൻപാകെ വിവിധ കണക്കുകൾ സംഭവങ്ങൾ ഇവ ഉദ്ധരിച്ചു കൊണ്ട് സമർപ്പിച്ചു. മഹിള മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യൻ, ദേശീയ സെക്രട്ടറി പത്മജ എസ്. മേനോൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ആർബി രാഗേന്ദു എന്നിവരും ഒപ്പമുണ്ടായിരുന്നു.

അരക്കുതാഴെ തളർന്ന അമ്മയോടൊപ്പം അടച്ചുറപ്പില്ലാത്ത വീട്ടിൽ താമസിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന മുപ്പത്തിമൂന്നുകാരിയാണ് പീഡനത്തിന് ഇരയായത്. പീഡനം നടന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പൊലീസ് നടപടികൾ സ്വീകരിച്ചത്. നിലവിൽ പെൺകുട്ടിയും അമ്മയും കഴിയുന്ന തുവ്വൂരിലെ പ്രതീക്ഷാലയത്തി അന്വേഷണ സംഘം ഇരയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ആദ്യം പീഡനം നടന്ന കാര്യവും രണ്ടാമത്തെ സംഭവത്തിന് ശേഷം ആണ് വെളിപ്പെടുത്തിയത് എന്നും അമ്മയുടെ മുൻപിൽ വച്ച് പീഡനം നടന്ന കാര്യം പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല എന്നും അന്വേഷണ ഉദ്യോഗസ്ഥനായ അരീക്കോട് സിഐ സി വി ലൈജു മോൻ പറഞ്ഞു.

അമ്മയും പെൺകുട്ടിയും 100% ആരോഗ്യസ്ഥിതിയിൽ ഉള്ളവരല്ല. ഈ പീഡനം നടന്ന സമയത്ത് അമ്മ വീട്ടിൽ ഉണ്ടായിരുന്നു . എന്നാൽ അമ്മയുടെ മുൻപിൽ വച്ച് പീഡനം നടന്നതായി ഞങ്ങളോട് പറഞ്ഞിട്ടില്ലെന്നാണ് ' സി ഐ പറയുന്നത്. 'രണ്ട് തവണ ആണ് പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചിട്ടുള്ളത്. അതിൽ തന്നെ ആദ്യം പീഡനം നടന്നത് പൊലീസ് അറിഞ്ഞത് രണ്ടാമത്തെ സംഭവത്തിന് ശേഷം ആണ്. ഇത്തരത്തിൽ ഒരു സംഭവം നടന്നു എന്ന് അറിഞ്ഞതിന് ശേഷം പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തുക ആയിരുന്നു'.

അതേസമയം യുവതിയെയും, അമ്മയെയും സന്ദർശിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പൊലീസിനെയും സർക്കാരിനെയും നിശിതമായി വിമർശിച്ചു. 'പറഞ്ഞുകേട്ടതിനേക്കാൾ ആയിരം മടങ്ങു ഭീതിദമാണ് മലപ്പുറം കാവനൂർ പീഡനക്കേസ്സിൽ ഇരയുടെ ദുരവസ്ഥയെന്നാണ് സുരേന്ദ്രൻ പറഞ്ഞു. . മാനസിക ദൗർബല്യമുള്ള ഒരമ്മയുടെ മാനസിക ദൗർബല്ല്യമുള്ള മകളെയാണ് ഇവിടെ ദാരുണമായി പീഡിപ്പിക്കപ്പെട്ടത്. അതും ഒന്നിലേറെ തവണ. അതും ഉറക്കെ കരയാൻ പോലുമാവാത്ത ആ അമ്മയുടെ കൺമുന്നിൽവെച്ച്.

പ്രതി നേരത്തെ കാപ്പ ചുമത്താൻ നിർദ്ദേശിക്കപ്പെട്ട എന്നാൽ ഭരണസ്വാധീനത്താൽ രക്ഷപ്പെട്ട കൊടും കുറ്റവാളിയാണ്. കേസ്സന്വേഷിക്കുന്ന സർക്കിൾ ഇൻസ്പെക്റ്റർ പ്രതിഷേധിച്ച ബി. ജെ. പി. പ്രവർത്തകരോട് ചോദിച്ചത് ഇതൊക്കെ സാധാരണ സംഭവമല്ലേ നിങ്ങളെന്തിനാണ് ഇത് കുത്തിപ്പൊക്കുന്നതെന്നായിരുന്നുവെന്നും സുരേന്ദ്രൻ പറയുന്നു. അടിയന്തരമായി മുഖ്യമന്ത്രി ഈ കുടുംബത്തെ സന്ദർശിക്കണമെന്നും സർക്കാരിന് കഴിയില്ലെങ്കിൽ ഇവരെ സംരക്ഷിക്കാൻ ബിജെപി തയ്യാറാണെന്നും സുരേന്ദ്രൻ പറഞ്ഞു. സുരേന്ദ്രൻ ഫേസ്‌ബുക്കിൽ ഇങ്ങനെ കൂടി കുറിച്ചിരുന്നു.

' മതേതരത്വം ഉയർത്തിപ്പിടിക്കുന്ന പാണക്കാട് തങ്ങൾമാരുള്ള മലപ്പുറം,കുഞ്ഞാലിക്കുട്ടിയുടേയും കെ. ടി. ജലീലിന്റേയും മലപ്പുറം എന്റെ സുഹൃത്ത് പി. ശ്രീരാമകൃഷ്ണന്റേയും അബ്ദുൽ വഹാബിന്റേയും മലപ്പുറം ഇത്രയും മനുഷ്യത്വരഹിതമായ മലപ്പുറമാണോ? ആര്യാടൻ മുഹമ്മദിനും ഷൗക്കത്തിനും ഇത്രയും മനസ്സാക്ഷിയില്ലാത്തവരാനാവാൻ എങ്ങനെ കഴിയുന്നു? ഇതിനിടയിലും ഒരു കാര്യം അങ്ങേയറ്റം സന്തോഷം നൽകുന്നു.

ഇരയെ പാർപ്പിച്ചിരിക്കുന്ന ആ അനാഥാലയത്തിലെ കന്യാസ്ത്രീകളായ മാലാഖമാർ നിരാലംബരായ ആ അമ്മയേയും മകളേയും പൊന്നുപോലെ നോക്കുന്നു. കരുതുന്നു. കുളിപ്പിച്ച് കുറിയൊക്കെ തൊടുവിച്ച് ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്ന ആ പൊന്നോമനകളെ സ്നേഹപൂർവ്വം നിർബന്ധിക്കുന്നു. അവർക്കും ഒരെത്തും പിടിയുമില്ല. ഇവരുടെ ഭാവി എന്താവുമെന്ന കാര്യത്തിൽ. ബഹു. പിണറായി വിജയൻ താങ്കളും ഒരച്ഛനാണെന്ന് മറക്കരുത്. താങ്കൾ കയ്യൊഴിഞ്ഞ ഈ അമ്മയേയും മകളേയും ഞങ്ങൾ ഏറ്റെടുക്കും. എന്നാൽ ഈ നീതിനിഷേധത്തെ വെറുതെ വിടുമെന്ന് ആരും കരുതേണ്ട. കാത്തിരുന്നു കാണാം' തുടർന്നാണ് ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖാശർമ്മയെ ബിജെപി സംസ്ഥാന അധ്യക്ഷനും സംഘവും സന്ദർശിച്ച് വിഷയം ബോധ്യപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP