Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിഡ്‌നി വിമാനത്താവളത്തിൽ യാത്രക്കാരുടെ നീണ്ട ക്യൂ; ആയിരക്കണക്കിന് യാത്രക്കാർ വിമാനങ്ങളിൽ കയറാൻ മണിക്കൂറുകൾ കാത്തു നില്ക്കുന്നു; ഈസ്റ്റർ ആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്നവർക്ക് കാലതാമസം ഉറപ്പ്

സിഡ്‌നി വിമാനത്താവളത്തിൽ യാത്രക്കാരുടെ നീണ്ട ക്യൂ; ആയിരക്കണക്കിന് യാത്രക്കാർ വിമാനങ്ങളിൽ കയറാൻ മണിക്കൂറുകൾ കാത്തു നില്ക്കുന്നു; ഈസ്റ്റർ ആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്നവർക്ക് കാലതാമസം ഉറപ്പ്

സ്വന്തം ലേഖകൻ

സ്‌കൂൾ അവധിക്കാലമായതോടെ ഈസ്റ്റർ അവധി ആഘോഷിക്കാനും വിദേശ യാത്രകൾക്കുമൊക്കെയായി നിരവധി പേരാണ് വിമാനത്താവളത്തിലേക്ക് എത്തുന്നത്. അതുകൊണ്ട് വരും ദിവസങ്ങളിലും സിഡ്‌നിയിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് വലിയ കാലതാമസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചെക്ക്-ഇൻ ചെയ്യാനും തുടർന്ന് സെക്യൂരിറ്റിയിലൂടെ ഫ്‌ളൈറ്റുകളിൽ കയറാനും കാത്തുനില്ക്കുന്ന നൂറുകണക്കിന് യാത്രക്കാരുടെ ചിത്രങ്ങളാണ് ഇന്ന് പുറത്ത് വരുന്നത്.കാലതാമസം ഉണ്ടായ യാത്രക്കാരോട് സിഡ്നി എയർപോർട്ട് സിഇഒ ജെഫ് കുൽബെർട്ട് വെള്ളിയാഴ്ച ക്ഷമാപണം നടത്തിയിട്ടുണ്ട്.

COVID-19 ക്ലോസ് കോൺടാക്റ്റ് നിയമങ്ങൾ മൂലം ജീവനക്കാരുടെ കുറവും ഈസ്റ്റർ സ്‌കൂൾ അവധിക്കാല തിരക്ക് കൂടിയതുമാണ് വിമാനത്താവള പ്രവർത്തനെ ബാധിച്ചത്.അതുകൊണ്ട് തന്നെ ഈസ്റ്റർ അവധി ദിവസങ്ങളിൽ സിഡ്നി എയർപോർട്ടിൽ നിന്ന് പുറപ്പെടുന്നവർ രണ്ട് മണിക്കൂർ നേരത്തെ എത്താനും ചെക്ക്-ഇൻ ചെയ്യാനും സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP