Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാർട്ണർഷിപ്പ് ഡീഡിന്റെ ഭാഗമല്ലാത്തവർ ആധാരത്തിൽ ഒപ്പിട്ടത് ആൾമാറാട്ടം; 1967ൽ പ്രവർത്തനം അവസാനിപ്പിക്കേണ്ട സ്ഥാപനം കോടതിയിൽ നിന്നും വസ്തു സ്വന്തമാക്കിയതും നിയമ പ്രശ്‌നമായേക്കാം; ആരെങ്കിലും കേസു കൊടുത്താൽ വ്യാജ രേഖാ നിർമ്മാണം അടക്കമുള്ള ജാമ്യമില്ലാ കുറ്റവും ചുമത്താം; 6.2 കോടിക്ക് സിപിഎം രജിസ്റ്റർ ചെയ്തത് നിയമ വിരുദ്ധ ആധാരമോ?

പാർട്ണർഷിപ്പ് ഡീഡിന്റെ ഭാഗമല്ലാത്തവർ ആധാരത്തിൽ ഒപ്പിട്ടത് ആൾമാറാട്ടം; 1967ൽ പ്രവർത്തനം അവസാനിപ്പിക്കേണ്ട സ്ഥാപനം കോടതിയിൽ നിന്നും വസ്തു സ്വന്തമാക്കിയതും നിയമ പ്രശ്‌നമായേക്കാം; ആരെങ്കിലും കേസു കൊടുത്താൽ വ്യാജ രേഖാ നിർമ്മാണം അടക്കമുള്ള ജാമ്യമില്ലാ കുറ്റവും ചുമത്താം; 6.2 കോടിക്ക് സിപിഎം രജിസ്റ്റർ ചെയ്തത് നിയമ വിരുദ്ധ ആധാരമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എകെജി സെന്ററിനു മുന്നിൽനിന്ന് എംജി റോഡിലെ സ്പെൻസർ ജംക്ഷനിലേക്കുള്ള ഡോ. എൻ.എസ്.വാരിയർ റോഡിന്റെ വശത്താണു പുതിയ സംസ്ഥാന കമ്മറ്റി ഓഫീസിന് വേണ്ടി സിപിഎം സ്ഥലം വാങ്ങിയത്. എറണാകുളം കമ്മേൽ സെന്ററിൽ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷനിൽ നിന്ന് സിപിഎം ഈ വസ്തു വാങ്ങിയത് അടിമുടി നിയമ വിരുദ്ധമായാണ്. അതുകൊണ്ടു തന്നെ ഏതൊരു പൗരനും ഈ ആധാരത്തെ നിയമപരമായി ചോദ്യം ചെയ്യാനാകും. അങ്ങനെ വന്നാൽ വാങ്ങിയ വസ്തുവിലെ അവകാശവും സിപിഎമ്മിന് നഷ്ടമാകും.

എറണാകുളം കമ്മേൽ സെന്ററിൽ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷനിൽ നിന്ന് വായ്പ എടുത്തതുമായി ബന്ധപ്പെട്ടാണ് ആ വസ്തു സ്വന്തമാക്കിയത്. എന്നാൽ 1962ൽ തുടങ്ങിയ സ്ഥാപനം അഞ്ചു കൊല്ലത്തേക്കാണ് രജിസ്റ്റർ ചെയ്തത്. അതിന് ശേഷം ഈ പങ്കാളിത്ത സ്ഥാപനത്തിന് തന്നെ നിലനിൽപ്പില്ല. ഇവർ കോടതിയിൽ നിന്ന് 1967ന് ശേഷം നിയമ നടപടികളിലൂടെ ഈ വസ്തു സ്വന്തമാക്കിയത് പോലും നിയമ വിരുദ്ധമാണ്. ഈ പങ്കാളിത്ത സ്ഥാപനത്തിന് അഞ്ച് ഡയറക്ടർമാരാണുള്ളത്. എന്നാൽ സിപിഎമ്മിന് വസ്തു എഴുതി കൊടുത്തത് രേഖാമൂലം പങ്കാളികൾ അല്ലാത്ത നിരവധി പേരും. ഈ സാഹചര്യത്തിൽ സിപിഎം വസ്തു വാങ്ങിയ ആധാരം പോലും വ്യാജമായി മാറും.

ആൾമാറാട്ടവും ഈ വസ്തു ഇടപാടിൽ നടന്നിട്ടുണ്ട്. പാർട്ടണർഷിപ്പ് ഡീഡ് പ്രകാരമുള്ള ആളുകളല്ല ഇത് ചെയ്തത്. ഇതും നിയമ വിരുദ്ധതയാണ്. കോടതിയെ തെറ്റിധരിപ്പിച്ചാണ് നിലവിലിൽ ഇല്ലാത്ത കമ്പനിയുടെ പേരിൽ വസ്തു മാറ്റുന്നത്. ഇത് വ്യാജ രേഖ ചമയ്ക്കാലായും വിലയിരുത്തപ്പെടാം. അതുകൊണ്ട് തന്നെ സിപിഎം വാങ്ങിയ ഭൂമിയുടെ ആധികാരികത കോടതിയിൽ ചോദ്യം ചെയ്താൽ വലിയ നിയമ പ്രശ്‌നങ്ങളിലേക്ക് അത് കടക്കും. ആർക്കു വേണമെങ്കിലും ഇക്കാര്യം രജിസ്‌ട്രേഷൻ വകുപ്പിൽ പരാതിയായി ഉന്നയിക്കാം. പൊലീസ് സ്റ്റേഷനേയും സമീപിക്കാം. എങ്കിൽ പ്രാഥമിക പരിശോധനകൾ ഈ വിഷയത്തിൽ നടത്തി പൊലീസിന് കേസെടുക്കേണ്ട സാഹചര്യവും ഉണ്ടാകും.

വ്യാജ രേഖ ചമയ്ക്കലിൽ ജാമ്യമില്ലാ കുറ്റങ്ങളും വരും. ബോധപൂർവ്വം കോടതിയെ തെറ്റിധരിപ്പിച്ചുവെന്ന് തെളിഞ്ഞാൽ അതും ആധാരത്തിൽ ബന്ധപ്പെട്ടവർക്ക് വലിയ നിയമ പ്രശ്‌നമായി മാറും. വസ്തു വാങ്ങിയ ആളും വാങ്ങുന്ന ഭൂമിയുടെ വിശദാംശങ്ങൾ അറിഞ്ഞേ മതിയാകൂ. അതുകൊണ്ട് തന്നെ വസ്തു വിറ്റവരുടെ മാത്രം ഉത്തരവാദിത്തമായി ഈ തട്ടിപ്പിനെ മാറ്റാൻ സിപിഎമ്മിനും കഴിയില്ല. തിരുവനന്തപുരത്തെ കണ്ണായ സ്ഥാലത്തെ ഭൂമിയാണ് വെറും ഏഴു കോടിക്ക് താഴെ പ്രമാണ ചെലവിൽ സിപിഎം സ്വന്തമാക്കുന്നത്.

വിപണി വിലയിൽ സെന്റിന് 75 ലക്ഷമെങ്കിലും ഈ സ്ഥലത്തിനുണ്ടാകും. ന്യായ വില അനുസരിച്ചുള്ള പ്രമാണം ചെലവ് സിപിഎം നൽകിയിട്ടുണ്ട്. എങ്കിലും വിപണി വിലയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ ലാഭമാണ് സിപിഎമ്മിന് ഈ വസ്തു കച്ചവടം ഉണ്ടാക്കിയിരിക്കുന്നതെന്നതാണ് യാഥാർത്ഥ്യം. ഈ സാഹചര്യത്തിൽ വസ്തു രജിസ്‌ട്രേഷൻ അസാധുവാക്കിയാൽ അത് സിപിഎമ്മിനും ഏറെ നഷ്ടങ്ങളുണ്ടാക്കാനാണ് സാധ്യത. കാം ഈ വസ്തുവിന്റെ ഉടമ മാറ്റം. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ജാമ്യ വസ്തു ധനകാര്യ സ്ഥാപനം കോടതി ഇടപെടലിലൂടെ സ്വന്തമാക്കുകയായിരുന്നു.

1967വരെ മാത്രമേ പ്രവർത്തനാനുമതിയുള്ളൂവെന്ന കാര്യം മറച്ചു വച്ച് തന്നെയാകാം ഈ നിയമ നടപടികൾ ഈ ധനകാര്യ സ്ഥാപനം നടത്തിയത് എന്നാണ് സൂചന. ഇതെല്ലാം വലിയ നിയമപ്രശ്‌നങ്ങളിലേക്ക് ഈ ഇടപാടുകളെ എത്തിക്കും. തുടർഭരണം നേടിയതിന് പിന്നാലെയാണ് സിപിഎം പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കാൻ തീരുമാനം എടുത്തത്. ഇതിന് വേണ്ടിയാണ് പാർട്ടി ആസ്ഥാനമായ തിരുവനന്തപുരം പാളയത്തെ എകെജി സെന്ററിന് എതിർവശത്ത് 32 സെന്റ് സ്ഥലം വാങ്ങിയത്. 6.4 കോടി രൂപയാണ് പ്രമാണത്തിൽ രേഖപ്പെടുത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരിൽ തിരുവനന്തപുരം സബ് രജിസ്റ്റ്രാർ ഓഫിസിൽ 2391/2021 നമ്പറിലാണ്് സ്ഥലം രജിസ്റ്റർ ചെയ്തത്. ബ്ലോക്ക് നമ്പർ 75; റീസർവേ നമ്പർ 28. മൊത്തം 34 പേരിൽനിന്നായാണ് 31.95 സെന്റ് സ്ഥലം വാങ്ങിയത്. എകെജി സെന്ററിലായിരുന്നു രജിസ്റ്റ്രേഷൻ നടപടികൾ എന്ന് അന്ന് മനോരമ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

എകെജി സെന്ററിനു മുന്നിൽനിന്ന് എംജി റോഡിലെ സ്പെൻസർ ജംക്ഷനിലേക്കുള്ള ഡോ. എൻ.എസ്.വാരിയർ റോഡിന്റെ വശത്താണു സ്ഥലം. ഈ സ്ഥലം വാങ്ങലിലാണ് സിപിഎമ്മിന് തലവേദനയാകുന്ന ഏറെ അപ്രിയ സത്യങ്ങളുള്ളത്. സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ എകെജി സെന്റർ പ്രവർത്തിക്കുന്നത് ചട്ടങ്ങൾ ലംഘിച്ചാണെന്ന ആരോപണം ഏറെക്കാലമായുണ്ട്. എകെജി പഠനഗവേഷണ കേന്ദ്രത്തിനായാണ് കേരള സർവകലാശാല വളപ്പിൽ നിന്ന് എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ 1977 ൽ 34 സെന്റ് സ്ഥലം പതിച്ചുനൽകുന്നത്.

പഠനഗവേഷണ കേന്ദ്രത്തിന്റെ ചുമതലയുള്ള നേതാക്കൾ എകെജി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയതോടെ ഇത് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസായി മാറുകയായിരുന്നു. എന്നാൽ സിപിഎം ആസ്ഥാന മന്ദിരമെന്നോ സംസ്ഥാന കമ്മിറ്റി ഓഫീസെന്നോ ഒരു ബോർഡുപോലുമില്ല. ഈ പ്രതിസന്ധി പരിഹരിക്കാനാണ് സിപിഎം പുതിയ വസ്തു വാങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP